മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍ പിള്ള രാജു നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ഗു'നവാഗതനായ മനു സംവിധാനം ചെയ്യുന്ന ഈ ചിത്രംഹൊറര്‍ സൂപ്പര്‍ നാച്വറല്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മാളികപ്പുറത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ദേവനന്ദയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്..
ഗു
അമാനുഷികത നിറഞ്ഞ ഒരു തറവാട്ടിലേക്ക് മുന്ന എന്ന കുട്ടി എത്തുന്നതോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
തെക്കേ മലബാറിലെ പുരാതനമായ ഒരു തറവാട്ടിലേക്ക് ഒരവധിക്കാലം ആലോഷിക്കാന്‍ മുന്ന എന്ന കുട്ടി അവളുടെ അച്ഛനും അമ്മക്കുമൊപ്പം എത്തു: ന്നതോടെയാണ് ചിത്രത്തിന്റെ കഥാവികസനം.കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷക്കാലമായി ഈ തറവാട്ടില്‍ മുടങ്ങിക്കിടന്നതെയ്യം നടത്തുന്നതിനാണ് ഇവര്‍ തറവാട്ടിലെത്തുന്നത്.
ബന്ധുക്കള്‍ ധാരാളമുള്ള ഈ തറവാട്ടില്‍ കുട്ടികളും ഏറെയുണ്ട്. മുന്നക്ക് ഇത് ഏറെ ആശ്വാസകരമായി. സമപ്രായക്കാരായ കുട്ടികള്‍ക്കൊപ്പം വിശാലമായ പുരയിടങ്ങളില്‍ കറങ്ങാനും കളിക്കാനുമൊക്കെ ഏറെ അവസരങ്ങളുണ്ടായി.ഇതിനിടയിലാണ് ഭയപ്പെട്ടത്തുന്ന ചില സംഭവങ്ങള്‍ കുട്ടികള്‍ക്ക് അനുഭവപ്പെടുന്നത്.
ഈ സംഭവങ്ങളിലേക്കാണ് പിന്നീട് ചിത്രം കടന്നു ചെല്ലുന്നത്.കുട്ടികള്‍ക്കുണ്ടാകുന്ന ഈ അനുഭവങ്ങള്‍ക്ക് മുതിര്‍ന്നവരേക്കാള്‍ കുട്ടികളാണ് പരിഹാരം കണ്ടെത്തുന്നത്.
ഇതു കൊണ്ടു തന്നെ ഈ ചിത്രത്തെ കുട്ടികളുടെ ഹൊറര്‍ ചിത്രമായി വിശേഷിപ്പിക്കാം.-
ഇവിടെ മുന്ന യെദേവനന്ദ അവതരിപ്പിക്കുന്നു 'മാളികപ്പുറത്തിനു ശേഷം ദേവനന്ദ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
സൂപ്പര്‍ നാച്വറല്‍ ഹൊറര്‍ ഫാന്റസി
മൂന്നയുടെ അച്ഛന്‍ ബാംഗ് ളൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഐ.ടി.ക്കമ്പനി ഉദ്യോഗസ്ഥനാണ്..അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായ ചില പ്രശ്‌നങ്ങള്‍ മൂലം പത്തു വര്‍ഷക്കാലമായി തറവാട്ടില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു.
ആ പ്രശ്‌നങ്ങളുടെ നിഗൂഡതകളാണ് സൂപ്പര്‍ നാച്വറല്‍ ഹൊറര്‍ഫാന്റെ സിയായി അവതരിപ്പിക്കുന്നത്.സൈജു ക്കുറുപ്പാണ് മുന്നയുടെ അച്ഛനായി വേഷമിടുന്നത്.
അശ്വതി മനോഹരന്‍ മുന്നയുടെ അമ്മയായും അഭിനയിക്കുന്നു '' കക്ഷി അമ്മിണിപ്പിള്ള, സ്വാതന്ത്ര്യം അര്‍ദ്ധരാതിയില്‍, എന്നീ ചിത്രങ്ങളിലും ഇപ്പോള്‍ സംപ്രേഷണം ചെയ്തു വരുന്ന കേരള ക്രൈം ഫയല്‍ എന്ന വെബ് സീരിസ്സിലും പ്രധാന വേഷമഭിനയിക്കുന്ന നടിയാണ് അശ്വതി മനോഹര്‍.
മനു എന്ന സംവിധായകന്‍.
ബി.ഉണ്ണികൃഷ്ണന്റെ സ്മാര്‍ട്ട് സിറ്റി എന്ന ചിത്രത്തിലൂടെയാണ് മനുവിന്റെ ചലച്ചിത്ര ജീവിതത്തിനു തുടക്കമാകുന്നത്.ആ ചിത്രത്തില്‍ സഹസംവിധായകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് നന്ദന്‍കാവില്‍, അരുണ്‍കുമാര്‍ അരവിന്ദ്, എന്നിവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു കൊണ്ടാണ് മനുവിന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.
പിന്നീട് ഏതാനും ഷോര്‍ട്ട് ഫിലിമുകളും സംവിധാനം ചെയ്തു.
ഈ സാഹചര്യത്തിലാണ് മണിയന്‍ പിള്ള രാജുച്ചേട്ടന്‍ കഥ അന്വേഷിക്കുന്നതായി അറിഞ്ഞത്.അങ്ങനെ അദ്ദേഹവുമായി ബന്ധപ്പെട്ടു. ഒരു വലിയ സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് ഞങ്ങള്‍ ഒരുമിച്ച് മാളികപ്പുറം സിനിമ കാണാനിടയായത്. അതിലെ ദേവനന്ദയുടെ പ്രകടനം ഗംഭീരമായി തോന്നി. പിന്നീട് ആ സമയത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയ രോമാഞ്ചവും ഞങ്ങള്‍ ഒരുമിച്ചു കണ്ടു.
രോമാഞ്ചത്തിന്റെ വിജയത്തിന്റെ കാരണങ്ങള്‍ അദ്ദേഹം തിരക്കി.: ഈ രണ്ടു ചിത്രങ്ങളാണ് പുതിയൊരു വഴിത്തിരിവിനു കാരണമായത്.
ഒരു കൊച്ചു കുട്ടിയെ കേന്ദ്രമാക്കി ഒരു ഹൊറര്‍ കഥ മനസ്സിലുണ്ടന്ന് ഞാന്‍ പറഞ്ഞു. അതിന്റെ ത്രഡ് പറഞ്ഞപ്പോള്‍ അത് അദ്ദേഹത്തിനേറെ ഇഷ്ടമായി.പിന്നീട് വണ്‍ ലൈന്‍ പൂര്‍ത്തിയാക്കി പറഞ്ഞപ്പോള്‍ ഈ സിനിമ നമുക്കു ചെയ്യാമെന്നു പറയുകയായിരുന്നു.
അഭിനയക്കളരി
ഓഗസ്റ്റ് പത്തൊമ്പതിന് പട്ടാമ്പിയിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നത്. അതിനു മുന്നോടിയായി മൂന്നു ദിവസത്തെ ഒരു അഭിനയക്കളരി കൊച്ചിയില്‍ നടന്നു. ദേവ നന്ദയടക്കം കുറച്ചു പുതുമുഖങ്ങളായ കുട്ടികളും നിരഞ്ജ് ,ലയാ സിംസണ്‍ എന്നിവരുമാണ് ഈ റിഹേഴ്‌സല്‍ ക്യാം ബില്‍ പങ്കെടുത്തത്.
: ആക്റ്റിംഗ് കോച്ചും കാസ്റ്റിംഗ് ഡയറക്ടുമായ ദേവേന്ദ്രനാഥ് ശങ്കരനാരായണ നായിരുന്നു ഈ അഭിനയക്കളരിയില്‍ പരിശീലകനായി എത്തിയത്.
ദേവ നന്ദ, സൈജു ക്കുറുപ്പ് ,അശ്വതി മനോഹര്‍ എന്നിവര്‍ക്കു പുറമേ രമേഷ് പിഷാരടി .നന്ദിനി ഗോപാലകൃഷ്ണന്‍, മണിയന്‍ പിള്ള രാജു.നിരഞ്ജ് മണിയന്‍ പിള്ള രാജു, കഞ്ചന്‍, ലയാ സിംസണ്‍, എന്നിവരും പ്രമുഖങ്ങളായ കുറച്ചു കുട്ടികളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്,
സംഗീതം. ജോനാഥന്‍ ബ്രൂസ്.
ഛായാഗ്ദഹണം - ചന്ദ്രകാന്ത് മാധവ്.
എഡിറ്റിംഗ് - വിനയന്‍' എം.ജി.
കലാസംവിധാനം - ത്യാഗു
മേക്കപ്പ് - പ്രദീപ് രംഗന്‍. കോസ്റ്റ്യും - ഡിസൈന്‍.ദിവ്യാ ജോബി.
നിര്‍മ്മാണ നിര്‍വ്വഹണം - എസ്.മുരുകന്‍.
ആഗസ്റ്റ് പത്തൊമ്പതു മുതല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പട്ടാമ്പിയില്‍ ആരംഭിക്കുന്നു.
വാഴൂര്‍ ജോസ്.