മലയാളത്തിന്റെ പ്രിയനടനും നിര്‍മാതാവുമായ മണിയന് പിള്ള രാജു കാന്‍സറിനോട് പൊരുതി ജീവിതത്തിലേക്കും അഭിനയരംഗത്തേക്കും മടങ്ങിയെത്തിയിരിക്കുകയാണ്. തനിക്ക് 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞുവെന്നും ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോളിതാ രോഗകാലഘട്ടത്തെക്കുറിച്ച് വനിതയ്ക്ക് നല്കിയ അഭിമുഖത്തിലൂടെ പങ്ക് വക്കുകയാണ്.
കാന്‍സറാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഒരു സെക്കന്റ് ഞാന്‍ തളര്‍ന്ന് പോയെന്നും നിസാര കാര്യങ്ങള്‍ക്ക് അപ്സെറ്റാവുകയും തളരുകയും ചെയ്യുന്നയാളായിരുന്നു താനെന്നും നടന് പറയുന്നു.. പക്ഷെ നിമിഷങ്ങള്‍ മാത്രമെ അതിന് ആയുസുള്ളു. അതില്‍ നിന്നും ഒരു ഫൈറ്ററെപ്പോലെ തിരിച്ച് വരും. എന്റെ ജീവിതം ഇവിടെ തീര്ന്നല്ലോയെന്ന് തോന്നി. ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ചപ്പോള്‍ പോരാടാമെന്ന് തന്നെ തോന്നി.
കാന്‍സറാണെന്ന് അറിഞ്ഞശേഷം ഞാന്‍ മമ്മൂട്ടിയെ വിളിച്ചു. നീ ഫൈറ്റ് ചെയ്യണം. നമ്മളൊക്കെ ഇവിടെ ഇരുന്നൂറ് വര്‍ഷം ജീവിക്കാന്‍ വന്നതാണ് നീ ഫൈറ്റ് ചെയ്യണമെന്ന് പറഞ്ഞ് മമ്മൂട്ടി എന്നെ ഉപദേശിച്ചു. തളര്‍ന്നാല്‍ ശരിയാവില്ലെന്ന് എനിക്കും തോന്നി. വയ്യാതെ കട്ടിലില്‍ കിടന്നപ്പോഴും എന്റെ കുട്ടിത്തം ഞാന്‍ കളഞ്ഞിരുന്നില്ല. നഴ്സുമാരും അത് പറയുമായിരുന്നു. ആശുപത്രിയെ നഴ്സ്മാര് അടക്കമുള്ളവര്ക്കല്ലാം എന്നോട് വലിയ സ്നേഹമായിരുന്നു. ആശുപത്രി കിടക്കയിലായിരുന്നപ്പോഴും എന്റെ കുസൃതിയൊന്നും ഞാന്‍ കളഞ്ഞിരുന്നില്ല. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി അപരിചിതര്‍ പോലും കാണുമ്പോള്‍ പറയാറുണ്ട്. അതൊക്കെ എനിക്ക് ഒരു പ്രചോദനമായി മാറി. കാന്‍സര്‍ വന്നോ... എല്ലാം തീര്‍ന്നുവെന്ന വിചാരമില്ല. ഞാന്‍ ഇനിയും അഭിനയിക്കും സിനിമകള്‍ നിര്‍മ്മിക്കും. ആ ഒരു ആറ്റിറ്റിയൂഡിയാണ് ജീവിതം.
കാന്‍സര്‍ വന്നശേഷം ചിലര്‍ പൊതു ഇടങ്ങളില്‍ വെച്ച് വേദനിപ്പിക്കുന്ന തരത്തിലുള്ള ഡയലോ?ഗുകള്‍ പറയാറുണ്ട്. ഞാന്‍ മരിച്ചുവോയെന്ന് എന്നോട് തന്നെ വിളിച്ച് ചോദിച്ച ആളുകളുണ്ട്. എന്തൊരു സ്റ്റുപ്പിഡ് ചോദ്യമാണ് ചോദിക്കുന്നത് എന്നാണ് ഞാന്‍ തിരിച്ച് ചോദിച്ചത്. പക്ഷെ ഇതൊക്കെ ഒരു തമാശയായി മാത്രമെ ഇപ്പോള്‍ കാണുന്നുള്ളു. ഞാന്‍ ഒരു വിവാഹ റിസപ്ഷന് പോയപ്പോള്‍ ഷു?ഗര്‍ അടിച്ചല്ലേ... വല്ലാതെ ഓഞ്ഞ് വാര്‍ന്ന് പോയല്ലോ ആള് എന്ന് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ ഒച്ചത്തില്‍ വിളിച്ച് ചോദിച്ചു. ഷു?ഗര്‍ ഒന്നുമല്ല. അതിനേക്കാള്‍ നല്ല സാധനമായ കാന്‍സര്‍ പിടിപ്പെട്ട് അതില്‍ നിന്നും രക്ഷപ്പെട്ട് വന്നതാണെന്ന് ഞാനും ഒച്ചത്തില്‍ അയാള്‍ക്ക് തിരിച്ച് മറുപടി കൊടുത്തു. ആ ചോദ്യം ചോദിച്ചതിന് അവിടെ കൂടി നിന്ന മറ്റുള്ളയാളുകള്‍ എന്നെ ശകാരിക്കുകയും ചെയ്തു.
കാന്‍സര്‍ വന്നു പോയി എന്നതിനേക്കാള്‍ ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പതിനാറ് കിലോ കുറഞ്ഞുവെന്നത് വിഷമിപ്പിച്ചു. എരിവുള്ള ഭക്ഷണം കഴിക്കുന്നതിലൊക്കെ ഇപ്പോള്‍ നിയന്ത്രണങ്ങളുണ്ട്. എന്നെ കുഞ്ഞുങ്ങളെ നോക്കുന്നത് പോലെയാണ് ഭാര്യ നോക്കിയത്. എരിവ് കഴിക്കാന്‍ പാടില്ലല്ലോ. പണ്ടൊക്കെ രുചി നോക്കി കുറ്റം പറഞ്ഞിരുന്നയാളായിരുന്നു ഞാന്‍. ഭാര്യയാണ് എന്നെ നോക്കിയത്.
ഇപ്പോള്‍ അസുഖത്തില്‍ നിന്നും മാറി വരികയാണ്. ജിമ്മില്‍ പോയി എക്സസൈസൊക്കെ ആരംഭിച്ചു. കാരണം പോയ തടി എനിക്ക് തിരിച്ച് പിടിക്കണം. ആരോ?ഗ്യമുണ്ടെങ്കിലേ നമുക്ക് എനര്ജിയുണ്ടാകൂ. അഭിനയിക്കാന്‍ ക്യാമറയ്ക്ക് മുന്നില്‍ ചെന്നിട്ട് തളര്‍ന്ന് നിന്നിട്ട് കാര്യമില്ലല്ലോ. ബാക്കിയുള്ളവരെക്കാള്‍ സ്മാര്‍ട്ടായി പയറ് പോലെ നില്‍ക്കണം. ഉറക്കം, ഭക്ഷണം തുടങ്ങിയവയിലെല്ലാം ചിട്ടയുള്ളയാളാണ് ഞാന്‍. അതുപോലെ ഹൈപ്പര്‍ സെന്‍സിറ്റീവുമാണ്.
കാന്‍സര്‍ ബാധിതരായിട്ടുള്ളവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ബുക്കാണ് കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന ഇന്നസെന്റ് ചേട്ടനൊഴുതി ബുക്ക്. കാരണം കാന്‍സര്‍ വന്നയാളെ വീണ്ടും ജീവിക്കാന്‍ ആ ബുക്ക് പ്രേരിപ്പിക്കും. പഴയതുപോലെ കാന്‍സറിനെ ഭയക്കേണ്ട കാര്യമില്ലിപ്പോള്. ലേറ്റസ്റ്റ് ടെക്നോളജി ചികിത്സയ്ക്കും പുതിയ മരുന്നുകളുമെല്ലാമുണ്ട്. അതുകൊണ്ട് രക്ഷപ്പെടും. ജീവിതം തീര്‍ന്നുവെന്ന് വിചാരിക്കേണ്ടതില്ല. ഞാനും കുറച്ച് കാലം കൂടി ഇവിടെ കാണും.
അസുഖം ബാധിച്ച സമയത്ത് എന്നെ കാണാന്‍ വീട്ടില്‍ മമ്മൂട്ടിയും മോഹന്‍ലാലും വന്നിരുന്നു. ഒരു മണിക്കൂറോളം വീട്ടിലിരുന്ന് എനിക്ക് ധൈര്യം പകര്‍ന്നു. ?ഗണേശ്കുമാര്‍, രഞ്ജിത്ത് തുടങ്ങിയവരും എന്നെ കാണാന്‍ വന്നിരുന്നു. ചികിത്സയിലായിരുന്ന സമയത്ത് പ്രതിരോധ ശേഷി കുറവായിരുന്നതിനാല്‍ അധികം വിസിറ്റേഴ്സ് പാടില്ലെന്ന് ഉണ്ടായിരുന്നു. പക്ഷെ ലാലും മമ്മൂട്ടിയുമൊക്കെ തിരിക്കിനിടയിലും സമയം കണ്ടെത്തി വന്നപ്പോള്‍ സന്തോഷം തോന്നി. ഇവര്‍ക്കൊക്കെ എന്നെ എത്രത്തോളം കാര്യമാണെന്ന് അന്ന് മനസിലായി.
ഞാന്‍ നിര്‍മ്മിക്കുന്ന സിനിമകളുടെ സെറ്റില്‍ നല്ല ഭക്ഷണം വിതരണം ചെയ്യണമെന്നത് എനിക്ക് നിര്‍ബന്ധമാണ്. ബഡ്ജെറ്റ് കൂടുമെന്ന് പലരും ഉപദേശിക്കാറുണ്ടെങ്കിലും ഫുഡില്‍ ഞാന്‍ ഇതുവരെ കോംപ്രമൈസ് ചെയ്തിട്ടില്ല. പല നിര്‍മ്മാതാക്കളും എന്നോട് പരാതി പറയാറുമുണ്ട്. എന്റെ സിനിമയുടെ സെറ്റിലെ ഭക്ഷണത്തെ കുറിച്ച് ആര്‍ട്ടിസ്റ്റുകള്‍ പുകഴ്ത്തി പറയുന്നത് അവര്‍ക്കും ഒരു ബുദ്ധിമുട്ടായി മാറി. ഇന്റസ്ട്രിയെ ചീത്തയാക്കരുത് എന്നൊക്കെ പറയും. ഇതൊക്കെ എന്റെ ഇഷ്ടപ്രകാരം ഞാന്‍ ചെയ്യുന്നതാണെന്നാണ് അവര്‍ക്ക് മറുപടി കൊടുക്കാറ്.
ഭക്ഷണം നല്ലത് കൊടുക്കുന്നത് കൊണ്ട് പത്തോ പതിനഞ്ചോ ലക്ഷം രൂപ കൂടും. പക്ഷെ എല്ലാവരും സന്തോഷവാന്മാരായിരിക്കും. ഭക്ഷണത്തില്‍ ലാഭം പിടിക്കാന്‍ നമ്മള് നോക്കരുത്. സിനിമാ സെറ്റില്‍ ഭക്ഷണത്തിന് ഇക്വാലിറ്റി കൊണ്ടുവന്നയാളും ഞാനാണ്. എന്റെ സിനിമയില്‍ അഭിനയിച്ച് സെറ്റിലെ ഭക്ഷണം കഴിക്കാന്‍ ആ?ഗ്രഹിക്കുന്നുവെന്ന് പല താരങ്ങളും എന്നോട് പറഞ്ഞിട്ടുണ്ട്. മോ?ഹന്‍ലാലിനും ഇഷ്ടമാണ്. നല്ല ഭക്ഷണം ആര്‍ക്കാണ് ഇഷ്ടപ്പെടാത്തത്. ലൈവ് ദോശ വരെ എന്റെ സെറ്റിലുണ്ടാവാറുണ്ടെന്നും നടന് പറയുന്നു.