Latest News

ചത്ത പച്ചയില്‍ സുപ്രധാനമായ കഥാപാത്രമാകാന്‍ മമ്മൂട്ടിയും; ചിത്രത്തില്‍ താരം എത്തുന്നത് സ്ലിംഗ് കോച്ചായിട്ടെന്ന് റിപ്പോര്‍ട്ട്

Malayalilife
ചത്ത പച്ചയില്‍  സുപ്രധാനമായ കഥാപാത്രമാകാന്‍ മമ്മൂട്ടിയും; ചിത്രത്തില്‍ താരം എത്തുന്നത് സ്ലിംഗ് കോച്ചായിട്ടെന്ന് റിപ്പോര്‍ട്ട്

അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, ഇഷാന്‍ ഷൗക്കത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റസ് ലിംഗ് പശ്ചാത്തലത്തില്‍ നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ചത്ത പച്ച എന്ന ചിത്രത്തില്‍ മമ്മൂട്ടി സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി സ്ഥിരീകരിച്ചിരിക്കുകയാണ്. ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും പരക്കുന്നുണ്ടങ്കിലും റസ്ലിംഗ് കോച്ച് ആയിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. 

ചിത്രത്തിന്റെ കഥാഗതിയില്‍ അതിനിര്‍ണ്ണായകമായ ഒരു ഘട്ടത്തിലാണ് ഈ കഥാപാത്രത്തിന്റെ കടന്നുവരവ് എന്നാണു സൂചന. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിഥി വേഷമാണെന്ന് ചില വാര്‍ത്താ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നുണ്ടങ്കിലും അഞ്ചു ദിവസത്തോളം അഭിനയിക്കേണ്ട സുപ്രധാനമായ കഥാപാത്രമാണ് മമ്മൂട്ടിയുടേത്.

ഹൈദ്രാബാദില്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്ത മമ്മുട്ടി അവിടുത്തെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി ദുബായിലേക്കാണ് പോയത്. ദുബായില്‍ നിന്നും നേരെ യു.കെ.യിലേക്കു പോകുന്ന മമ്മൂട്ടി അവിടെ മഹേഷ് നാരായണന്‍ ചിത്രത്തില്‍ വീണ്ടും ജോയിന്‍ ചെയ്യും. അതിനു ശേഷം കേരളത്തിലെത്തുന്ന  മമ്മൂട്ടി ആദ്യം ചത്താ  പച്ചയില്‍ അഭിനയിക്കുമെന്നാണറിയാന്‍ കഴിഞ്ഞത്.

ഈ ചിത്രത്തിന്റെ മറ്റു ഭാഗങ്ങള്‍ മുഴുവനും പൂര്‍ത്തിയാക്കിയിരുന്നു. മമ്മുട്ടി അഭിനയിക്കുന്ന പോര്‍ഷനോടെ ചത്താ പച്ച പൂര്‍ത്തിയാകും. റീല്‍ വേള്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷിഹാന്‍ ഷൗക്കത്ത്, റിധേഷ് രാമകൃഷ്ണന്‍ എന്നിവര്‍ നിര്‍മ്മിക്കുന്നതാണ് ഈ ചിത്രം.

mammoty as a wrestling coach in chatha pacha report

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES