Latest News

ആരാധകരെ നിരാശയിലാഴ്ത്തി നയന്‍താര ചിത്രത്തില്‍ നിന്ന് മമ്മൂട്ടി പിന്‍മാറി ; അഡ്വാന്‍സ് തുക തിരികെ നല്‍കി താരം

Malayalilife
  ആരാധകരെ നിരാശയിലാഴ്ത്തി നയന്‍താര ചിത്രത്തില്‍ നിന്ന് മമ്മൂട്ടി പിന്‍മാറി ;  അഡ്വാന്‍സ് തുക തിരികെ നല്‍കി താരം

നയന്‍താരയുമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രത്തില്‍ നിന്ന്  നടന്‍ മമ്മൂട്ടി പിന്‍മാറിയതായി റിപ്പോര്‍ട്ട് . ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ആരംഭിക്കാത്തതിനാലും ഇരുവരുടെയും ഡേറ്റുകള്‍ തമ്മില്‍ മാറിയതിനാലുമാണ് താരം സിനിമയില്‍ നിന്ന് പിന്‍മാറിയതായി വാര്‍ത്തകള്‍ പരക്കുന്നത് . താരം ചിത്രത്തിന് വേണ്ടി വാങ്ങിയ  അഡ്വാന്‍സ് തിരികെ നല്‍കുകയും ചെയ്തു .

എന്നാല്‍ ഈ പിന്‍മാറ്റം ആരാധകര്‍ക്ക് കടുത്ത നിരാശയാണ് നല്‍കുന്നത് . മമ്മൂട്ടിയുടെ പുതിയ ചിത്രം വണ്‍ ആണ് . താരം തെലുങ്കില്‍ കഴിഞ്ഞ കൊല്ലം  വൈഎസ് രാജശേഖര റെഡ്ഡിയായി മുഖ്യമന്ത്രി വേഷമണിഞ്ഞിരുന്നു . എന്നാല്‍ ഇത്തവണ  കേരള മുഖ്യമന്ത്രിയായി വേഷമിടുന്നു എന്നതാണ് വണ്‍ എന്ന സിനിമയുടെ സവിശേഷതയായി മാറുന്നത് . ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി  ജോജു ജോര്‍ജ്,സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍,മുരളി ഗോപി,ബാലചന്ദ്ര മേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ എന്നിവര്‍ എത്തുന്നു .

അതേസമയം മമ്മൂക്ക ലുക്ക് കൊണ്ടും നോട്ടം കൊണ്ടും കടയ്ക്കല്‍ ചന്ദ്രനായി എത്തുന്ന ചിത്രത്തിന്റെ  മുന്‍പ് പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു . ഇചായീസ് പ്രൊഡക്ഷന്‍സ്  മമ്മൂട്ടിയെ നായകനാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് സന്തോഷ് വിശ്വനാഥ് ആണ് . ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് ബോബി സഞ്ജയ് ആണ് . ചിത്രത്തിന് സംഗീതം നല്‍കുന്നത് ഗോപി സുന്ദറാണ് . 

mammotty didnot commit nayanthara movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES