Latest News

മമ്മൂട്ടി പകര്‍ത്തിയ പക്ഷിച്ചിത്രം ഇനി ആഡംബര ഹോട്ടലിന്റെ ചുവരില്‍; അ ലേലത്തില്‍ വിറ്റു പോയത് മൂന്ന് ലക്ഷം രൂപയ്ക്ക്

Malayalilife
മമ്മൂട്ടി പകര്‍ത്തിയ പക്ഷിച്ചിത്രം ഇനി ആഡംബര ഹോട്ടലിന്റെ ചുവരില്‍; അ ലേലത്തില്‍ വിറ്റു പോയത് മൂന്ന് ലക്ഷം രൂപയ്ക്ക്

മെഗാസ്റ്റാര്‍ മമ്മൂട്ടി പകര്‍ത്തിയ പക്ഷിച്ചിത്ര ലേലത്തില്‍ വിറ്റു പോയത് മൂന്ന് ലക്ഷം രൂപയ്ക്ക്. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിയും ലീന ഗ്രൂപ്പ് ചെയര്‍മാനുമായ അച്ചു ഉള്ളാട്ടിലാണ് ചിത്രം സ്വന്തമാക്കിയത്. ഇലകളില്‍ ഇരിക്കുന്ന നാടന്‍ ബുള്‍ബുളിന്റെ ചിത്രമാണ് ലേലത്തിനു വെച്ചത്.

പുതുതായി നിര്‍മിക്കുന്ന ആഡംബര ഹോട്ടിലിന്റെ ചുമരില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കും. കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന 'പാടിപ്പറക്കുന്ന മലയാളം' എന്ന ഫോട്ടോ പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷങ്ങളിലൊന്ന് ഈ പക്ഷിച്ചിത്രമായിരുന്നു. മമ്മൂട്ടി എന്ന് ചിത്രത്തില്‍ കയ്യൊപ്പും ചാര്‍ത്തിയിട്ടുണ്ട്.

ഒരു ലക്ഷം രൂപയായിരുന്നു ചിത്രത്തിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. പ്രമുഖ പക്ഷിനിരീക്ഷകനായിരുന്ന ഇന്ദുചൂഡന്റെ അനുസ്മരണത്തിന്റെ ഭാഗമായി ഇന്ദുചൂഡന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പക്ഷിചിത്ര പ്രദര്‍ശനത്തിന്റെ സമാപനദിവസമായ ഞായറാഴ്ച്ചയാണ് ലേലം നടന്നത്.

മമ്മൂട്ടിയുള്‍പ്പെടെ 23 ഫോട്ടോഗ്രാഫര്‍മാരുട 61 ചിത്രങ്ങളായിരുന്നു പ്രദര്‍ശനത്തിനു ണ്ടായിരുന്നത്. ഈ പ്രദര്‍ശനത്തെ കുറിച്ചറിഞ്ഞ മമ്മൂട്ടി, ചിത്രം ഫൗണ്ടേഷന് കൈമാറുകയായിരുന്നു.

Read more topics: # മമ്മൂട്ടി
mammooty captured bulbul bird

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക