നമ്മുടെ അടുക്കളയില്‍ തന്നെ ചര്‍മ്മാരോഗ്യം സംരക്ഷിക്കാന്‍ കഴിയുന്ന നിരവധി പ്രകൃതിദത്ത പരിഹാരങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. അവയില്‍ ഏറ്റവും സുഗന്ധമുള്ളതും ആരോഗ്യകരവുമായ ഒന്നാണ് ഏലക്ക. ധാരാളം ആന്റി-ഓക്‌സിഡന്റുകളും പോഷകങ്ങളും അടങ്ങിയ ഏലയ്ക്ക വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന് ആരോഗ്യവും സ്വാഭാവികമായ തിളക്കവും നല്‍കും.
പ്രായം കുറയ്ക്കാന്‍ സഹായിക്കുന്നു
ഏലയ്ക്കയിലെ ആന്റി-ഓക്‌സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളുടെ ദോഷം തടയുകയും, വരകള്‍, ചുളിവുകള്‍ പോലുള്ള പ്രായലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യും. വിറ്റാമിന്‍ എ, സി, പോളിഫിനോള്‍സ് എന്നിവ ലഭിക്കുന്നതിനാല്‍ ചര്‍മ്മകോശങ്ങളുടെ കേടുപാടുകള്‍ വേഗത്തില്‍ ഭേദമാകും.
മുഖക്കുരു കുറയും, ചര്‍മ്മം തെളിയും
ഏലയ്ക്കയിലെ ഡയൂററ്റിക് ഗുണങ്ങള്‍ ശരീരത്തില്‍ നിന്നുള്ള വിഷാംശങ്ങള്‍ പുറത്താക്കാന്‍ സഹായിക്കുന്നു. ഇതോടെ മുഖക്കുരു, ഡള്‍നെസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറയുകയും ചര്‍മ്മം ആരോഗ്യമുള്ളതും തിളക്കമുള്ളതുമായി മാറുകയും ചെയ്യും.
രക്തയോട്ടം മെച്ചപ്പെടും
ഏലയ്ക്ക വെള്ളം കുടിക്കുന്നത് രക്തയോട്ടം വര്‍ധിപ്പിക്കുന്നു. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ഓക്‌സിജനും സുഗമമായി ലഭിക്കുന്നതിനാല്‍ ചര്‍മ്മം സ്വാഭാവികമായി പ്രകാശം നേടും.
എങ്ങനെ തയ്യാറാക്കാം?
കുറച്ച് ഏലയ്ക്ക ചതച്ച് തിളക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുക.
ചെറുതീയില്‍ 5-10 മിനിറ്റ് വേവിച്ച് നിറം മാറിയാല്‍ തീ ഓഫ് ചെയ്യുക.
അരിച്ചെടുത്ത വെള്ളം തണുത്ത ശേഷം കുടിക്കാം.
കൂടുതല്‍ ഗുണത്തിന് മ്മ ടീസ്പൂണ്‍ തേന്‍ ചേര്‍ക്കാം.