ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മമ്മൂട്ടി സ്വന്തം നാടായ കൊച്ചിയിലേക്ക് തിരിച്ചെത്തി. എട്ട് മാസത്തിന് ശേഷമാണ് നടന്‍ കേരളത്തില്‍ തിരിച്ചെത്തിയിരിക്കുന്നത്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വമ്പന്‍ ആഘോഷത്തോടെയാണ് നടനെ സ്വീകരിച്ചത്. മന്ത്രി പി രാജീവ് അടക്കമുള്ളവര്‍ മമ്മൂട്ടിയെ സ്വീകരിക്കാന്‍ നെടുമ്പാശേരിയില്‍ എത്തിയിരുന്നു.
ചെന്നൈയില്‍നിന്ന് ഇന്ന് ഉച്ചയോടെയാണ് താരം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ചികില്‍സയ്ക്കും തുടര്‍ന്ന് സിനിമാ ചിത്രീകരണത്തിനുമായി എട്ടുമാസത്തോളം കേരളത്തിന് പുറത്തായിരുന്ന മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനും സന്തതസഹചാരി ജോര്‍ജ്ജിനുമൊപ്പമാണ മടങ്ങിയെത്തിയത്.
വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടോ ആരാധകരോടും നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം കൈവശി അഭിവാദ്യം ചെയ്തു. തുടര്‍ന്ന്, വിമാനത്താവളത്തില്‍ തനിക്കായി കൊണ്ടുവന്ന കാര്‍ അദ്ദേഹം സ്വയം ഡ്രൈവ് ചെയ്ത് എളംകുളത്തെ വീട്ടിലേക്ക് മടങ്ങി.
ചികില്‍സയ്ക്കായി ചെന്നൈയിലായിരുന്നു മമ്മൂട്ടി ഇത്രയും നാള്‍ ചെലവഴിച്ചത്. അവിടെ നിന്ന് ഏകദേശം ഒരു മാസം .മുന്‍പാണ് പുതിയ ചിത്രമായ 'പാട്രിയറ്റിന്റെ' ഷൂട്ടിംഗിനായി ഹൈദരാബാദിലേക്ക് പോയത്. ഈ ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് അദ്ദേഹം നേരെ കൊച്ചിയിലേക്ക് തിരിച്ചെത്തിയത്...വിമാനത്താവളത്തില്‍ അദ്ദേഹത്തെ കാണാന്‍ നിരവധി ആരാധകര്‍ തടിച്ചുകൂടി.
ഇനി വരും ദിവസങ്ങളില്‍ അദ്ദേഹം പുതിയ ചിത്രങ്ങളില്‍ അഭിനയിക്കും കൂടാതെ പൊതു പരിപാടികളില്‍ പങ്കെടുക്കും. കൂടാതെ ഇനി റിലീസാവാന്‍ പോകുന്ന കളംകാവല്‍ ചിത്രന്റെ പ്രൊമോഷന്‍ പരിപാടികളിലും അദ്ദേഹം പങ്കെടുത്തേക്കും.നവംബര്‍ ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും.