ഇത്തവണയും പരിവു തെറ്റിക്കാതെ ഈദ് നമസ്‌കാരത്തിനെത്തി നടന്‍ മമ്മൂട്ടി. ദുബൈയിലാണ് ഈ വര്‍ഷം മമ്മൂട്ടി ഈദ് നമസ്‌കാരത്തിനെത്തിയത്. ദുബൈയിലെ മസ്ജിദില്‍ നിന്ന് നമസ്‌കാരം കഴിഞ്ഞ് പുറത്തേക്കുവരുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കുര്‍ത്ത ദരിച്ചുള്ള മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. എല്ലാവര്‍ഷവും ഈദ് നിസ്‌കാരത്തിനെത്തുന്ന മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. കഴിഞ്ഞ വര്‍ഷം കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് നമസ്‌കാരത്തിലായിരുന്നു മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും പങ്കെടുത്തത്.
വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ എന്ന ചിത്രത്തിന്റെ തിരക്കിലാണ് മമ്മൂട്ടി. മധുരരാജയ്ക്ക് ശേഷം വൈശാഖിനൊപ്പം മമ്മൂട്ടി ഒന്നിക്കുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.