കണ്ണൂര്‍ സ്‌ക്വാഡിന് യുഎ സര്‍ട്ടിഫിക്കറ്റ്;  മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് മമ്മൂട്ടി കമ്പനി; ജോര്‍ജ്ജ് മാര്‍ട്ടിനും ടീമും ഉടനെത്തും

Malayalilife
 കണ്ണൂര്‍ സ്‌ക്വാഡിന് യുഎ സര്‍ട്ടിഫിക്കറ്റ്;  മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് മമ്മൂട്ടി കമ്പനി; ജോര്‍ജ്ജ് മാര്‍ട്ടിനും ടീമും ഉടനെത്തും

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ കണ്ണൂര്‍ സ്‌ക്വാഡിന്റെ ട്രെയ്‌ലര്‍ പ്രേക്ഷകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ കണ്ണൂര്‍ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് മമ്മൂട്ടി കമ്പനി. സെപ്റ്റംബര്‍ 28നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.  

വളരെ പ്രധാനപ്പെട്ട ഒരു വിവരം ഇന്ന് രാവിലെ പത്ത് മണിക്ക് പുറത്തുവിടുമെന്ന പോസ്റ്റാണ് ആദ്യം മമ്മൂട്ടി കമ്പനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. അതിനു ശേഷം കുറച്ചു മണിക്കൂറുകള്‍ക്ക് മുമ്പ് മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന കണ്ണൂര്‍ സ്‌ക്വാഡിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് മമ്മൂട്ടി കമ്പനി. ''കൗണ്ട്ഡൗണ്‍ ആരംഭിച്ചു. 

സെപ്റ്റംബര്‍ 28-ന് ലോകമെമ്പാടുമുള്ള സ്‌ക്രീനുകളില്‍ കണ്ണൂര്‍ സ്‌ക്വാഡ് ചുമതലയേല്‍ക്കുമ്പോള്‍ ആഘാതത്തിനുള്ള ധൈര്യം... ജോര്‍ജ്ജ് മാര്‍ട്ടിന്‍ & ടീമിനെ സ്വാഗതം ചെയ്യാന്‍ തയ്യാറാകൂ...'' എന്ന ക്യാപ്ഷനും നല്‍കിയാണ് ഈ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 28നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഇന്നലെയാണ് ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായത്. U/A സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിനു ലഭിച്ചത്. മമ്മൂട്ടിയും ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിട്ടുണ്ട്. 

പൊലീസ് ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി എത്തുന്ന ചിത്രത്തില്‍ എഎസ്‌ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രത്തേയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയുടേതാണ്. തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നൊരുക്കുന്നു. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണിത്. 

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ കണ്ണൂര്‍ സ്‌ക്വാഡ് ട്രെയ്‌ലര്‍ ഇരുപത്തി മൂന്നു ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ്. കിഷോര്‍ കുമാര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ്.കെ.യു തുടങ്ങിയ താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടി കമ്പനി നിര്‍മിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

 

kannur squad release date

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES