ബാല സാര്‍ തന്റെ സിനിമ കരിയറിലെ ഉപദേഷ്ടാവ് ആണ്;സെറ്റില്‍ വെച്ച് മാനസികമോ ശാരീരികമോ ആയ ഉപദ്രവമോ മറ്റേതെങ്കിലും തരത്തിലുള്ള അധിക്ഷേപകരമായ പെരുമാറ്റമോ അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടില്ല; പോസ്റ്റ് പങ്കുവെച്ച് മമിത ബൈജു

Malayalilife
 ബാല സാര്‍ തന്റെ സിനിമ കരിയറിലെ ഉപദേഷ്ടാവ് ആണ്;സെറ്റില്‍ വെച്ച് മാനസികമോ ശാരീരികമോ ആയ ഉപദ്രവമോ മറ്റേതെങ്കിലും തരത്തിലുള്ള അധിക്ഷേപകരമായ പെരുമാറ്റമോ അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടില്ല; പോസ്റ്റ് പങ്കുവെച്ച് മമിത ബൈജു

പ്രേമലു' എന്ന ഹിറ്റ് ചിത്രത്തിന്റെ വിജയ തിളക്കത്തിലാണ് മമിത ബൈജു ഇപ്പോള്‍. തമിഴിലെ സംവിധായകന്‍ ബാലയ്ക്കൊപ്പം 'വണങ്കാന്‍ ' എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ച അനുഭവം അടുത്തിടെ മമിത ഒരഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. സംവിധായകന്‍ ബാല തന്നെ ഒരുപാട് തവണ വഴക്ക് പറഞ്ഞിരുന്നെന്നും വെറുതെ അടിക്കുകയും ചെയ്തു എന്നാണ് മമിതഅഭിമുഖത്തില്‍ പറഞ്ഞത്.

എന്നാല്‍ താന്‍ പറഞ്ഞതിനെ പലരും തെറ്റായി വ്യാഖ്യാനിച്ചെന്നാണ് മമിത ഇപ്പോള്‍ പറയുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി പങ്കിട്ടാണ് മമിത ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'ബാല സാര്‍ തന്റെ സിനിമ കരിയറിലെ ഉപദേഷ്ടാവ് ആണ്, സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ വളരെ നല്ല ബന്ധത്തിലാണ് ഉണ്ടായിരുന്നത്. സെറ്റില്‍ വെച്ച് മാനസികമോ ശാരീരികമോ ആയ ഉപദ്രവമോ മറ്റേതെങ്കിലും തരത്തിലുള്ള അധിക്ഷേപകരമായ പെരുമാറ്റമോ അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടില്ല. ഒരു നല്ല നടി എന്ന നിലയില്‍ ഉയരാന്‍ ഒരുപാട് ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മറ്റു കമ്മിറ്റ്‌മെന്റുകള്‍ കാരണമാണ് എനിക്ക് ആ സിനിമയില്‍ നിന്ന് പിന്മാറേണ്ടി വന്നത്. എന്റെ വാക്കുകളെ വളച്ചൊടിക്കുക്കയാണ് ചെയ്തത്' എന്നാണ് മമിത ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന വീഡിയോയില്‍ സംവിധായകന്‍ തന്നോട് 'വില്ലടിച്ചമ്പാട്ട്' എന്ന പരമ്പരാഗതമായ കലാരൂപം പെട്ടന്ന് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും, അത് തനിക്ക് അറിയില്ലായിരുന്നെന്നും, ചിത്രീകരണ വേളയില്‍ ഒരുപാട് ശകാരിച്ചെന്നും വെറുതെ അടിച്ചെന്നും മമിത പറയുന്നുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വര്‍ത്തയിലാണ് താരം ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

അതേസമയം തമിഴില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് മമിത. ജിവി പ്രകാശ് കുമാര്‍ നായകനായി വരുന്ന റിബല്‍ ആണ് താരത്തിന്റെ ആദ്യ കോളിവുഡ് ചിത്രം. ഉടനെ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രത്തില്‍ നായികയായാണ് നടി അഭിനയിക്കുന്നത്.

Read more topics: # മമിത ബൈജു
mamitha baiju about director bala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES