Latest News

എന്നാലും ഈ ചതി സുപ്രിയയോട് വേണ്ടായിരുന്നു..! അമ്മായിയമ്മയുടെ പിറന്നാള്‍ തകര്‍ത്ത് പൂര്‍ണിമയും മക്കളും..! സുപ്രിയ പറഞ്ഞത് കേട്ടോ? മല്ലികയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച പൂര്‍ണിമയോട് സുപ്രിയ ചോദിച്ചത്..!

Malayalilife
 എന്നാലും ഈ ചതി സുപ്രിയയോട് വേണ്ടായിരുന്നു..! അമ്മായിയമ്മയുടെ പിറന്നാള്‍ തകര്‍ത്ത് പൂര്‍ണിമയും മക്കളും..! സുപ്രിയ പറഞ്ഞത് കേട്ടോ?   മല്ലികയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച പൂര്‍ണിമയോട് സുപ്രിയ ചോദിച്ചത്..!

മലയാളസിനിമയിലെ താരകുടുബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളും ചെറുമക്കളും പലമേഖലകളിലായി സിനിമയില്‍ സജീവമാണ്. ഇന്നലെയായിരുന്നു മല്ലിക സുകുമാരന്റെ പിറന്നാള്‍. താരത്തിന് ആശംസകള്‍ അറിയിച്ച് മക്കളും മരുമക്കളുമൊക്കെ എത്തിയിരുന്നു. ഇപ്പോള്‍ അമ്മായി അമ്മയ്ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ പൂര്‍ണിമ പങ്കുവച്ചിരിക്കയാണ്.

മലയാളസിനിമയിലെ താര കുടുംബം എന്നു പറയാവുന്ന ഒന്നാണ് മല്ലിക സുകുമാരന്റേത്.  അമ്മയും മക്കളും മരുമകളുമെല്ലാം മലയാളസിനിമയിലെ തിരക്കേറിയ താരങ്ങളാണ്. അച്ഛന്‍ സുകുമാരന്റെ  വഴിയെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലേക്ക് ഇടം പിടിക്കുകയായിരുന്നു.  ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമയും മലയാളികള്‍ക്ക് പ്രിയങ്കരിയായ നായികയാണ്. സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ ആഷിഖ് അബു ചിത്രമായ വൈറസിലൂടെ വീണ്ടും മലയാള സിനിമിയിലേക്ക് മടങ്ങിയെത്തിയിരുന്നു. സിനിമയില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ച് ഇന്ദ്രജിത്ത് മുന്നേറുമ്പോള്‍ സംവിധായകന്റെ കുപ്പായത്തിലും എത്തിയിരിക്കയാണ് പൃഥ്വിരാജ്.

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറില്‍ ഇന്ദ്രജിത്തും ശ്രദ്ധേയ  കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിക്കാനുളള തിരക്കിലാണ് ഇപ്പോള്‍ പൃഥ്വിരാജ്. തന്റെ രണ്ടുമക്കളെക്കുറിച്ചും ഏറെ അഭിമാനം ഉളള ആളാണ് മല്ലിക സുകുമാരന്‍. ഇന്നലെയായിരുന്നു മല്ലിക സുകുമാരന്റെ പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ അമ്മയ്ക്ക് ആശംസകള്‍ അറിയിച്ച് മക്കളും മരുമക്കളും എത്തിയിരുന്നു. മല്ലിക സുകുമാരന്റെ ചിത്രം പങ്കുവച്ചാണ് മക്കളും മരുമക്കളും എത്തിയത്. പിന്നാലെ മല്ലിക സുകുമാരന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ മക്കള്‍ക്കൊപ്പം വീട്ടില്‍ എത്തിയതിന്റെ ചിത്രം പൂര്‍ണിമ പങ്കുവച്ചിരിക്കയാണ.് പിറന്നാള്‍ ദിനത്തിലെ ഡിന്നറിന് എത്തിയതിന്റെ ചിത്രമാണ് പൂര്‍ണിമ പങ്കുവച്ചിരിക്കുന്നത്. പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പമാണ് പൂര്‍ണിമ അമ്മയ്ക്ക് പിറന്നാള്‍ ആശംസിക്കാന്‍ എത്തിയത്. പിറന്നാള്‍ ദിനത്തില്‍ നിര്‍ബന്ധമായും ഇടേണ്ട ചിത്രം എന്നു പറഞ്ഞുകൊണ്ടാണ് പൂര്‍ണിമ ചിത്രം പങ്കുവച്ചിരിക്കുന്നത്.

അതേസമയം പൂര്‍ണിമയുടെ ചിത്രത്തിന് താഴെ പരിഭവവുമായി സുപ്രിയയുമെത്തിയിരുന്നു. ഞാനും അല്ലിയും വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം നിങ്ങള്‍ ഫോട്ടോ എടുത്തു ഇല്ലേ എന്നായിരുന്നു സുപ്രിയ കമന്റിലൂടെ ചോദിച്ചത്. അതേ സുപ്പു എന്റെ ഇന്‍സ്റ്റാ ഫാമിലിക്ക് വേണ്ടി എനിക്ക് ഒരു ചിത്രം പോസ്റ്റ് ചെയ്യണമെന്നായിരുന്നു ഇതിന് പൂര്‍ണിമയുടെ മറുപടി. ലവ് യൂ മോളൂ എന്നായിരുന്നു ചിത്രത്തിന് മല്ലിക സുകുമാരന്റെ കമന്റ്. നിരവധി പേരാണ് മല്ലികയ്ക്ക് ആശംസകള്‍ അറിയിക്കുന്നത്.

 

Read more topics: # mallika sukumaran birthday,# supriya
mallika sukumaran birthday supriya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES