മലയാളത്തിലെ നായികാ താരങ്ങളില്‍ പലരും സിനിമയ്ക്ക് പുറത്തും ഗ്ലാമറസ് വസ്ത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ്. വിവാഹ വേളയിലും മറ്റ് ചടങ്ങുകളിലും വിവാഹ ജോഡികളെക്കാളും കൂടുതലായി തങ്ങള്‍ ശ്രദ്ധിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക നടികളും. അത്തരം ആഗ്രഹത്തിന്റെ തിളങ്ങുന്ന പ്രതിഫലനമാണ് നടി സാനിയ ഈയപ്പന്‍ കാട്ടിത്തന്നത്. വെറും പതിനാറു വയസ്സേ പ്രായം ഉള്ളൂവെങ്കിലും സ്റ്റൈലില്‍ മുന്‍നിര നായികമാര്‍ക്കൊപ്പമായിരിക്കും സാനിയ ഇനി ഇടം പിടിക്കുക.
വ്യത്യസ്ഥമായ രീതിയിലുള്ള ഔട്ട് ഫിറ്റില്‍ ആരാധകര്‍ക്ക് മുന്‍പില്‍ എത്തുന്നതുകൊണ്ട് തന്നെ ഫാഷന്‍ വിദഗ്ദ്ധര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സാനിയ. സിനിമയില്‍ മാത്രമല്ല പൊതു ചടങ്ങുകളിലും എപ്പോഴും ശ്രദ്ധാ കേന്ദ്രവും സാനിയ തന്നെ. കഴിഞ്ഞ ദിവസം സിനിമാ താരം അര്‍ജുന്‍ അശോകന്റെ വിവാഹത്തിന് എത്തിയ സാനിയയുടെ ഗെറ്റപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. സ്‌കര്‍ട്ടും ടോപ്പും ധരിച്ചാണ് സാനിയ വിവാഹച്ചടങ്ങില്‍ തിളങ്ങിയത്. ഫ്ളോറല്‍ അഴകുള്ള സ്‌കര്‍ട്ടിന് എബ്രോയട്രി ബെല്‍റ്റിന്റെ അകമ്പടിയുമായതോടെ സാനിയ കൂടുതല്‍ സുന്ദരിയായി.
സ്ലീവല്സ് ടോപ്പിന്റെ സ്റ്റേറ്റ്മന്റ് സ്ട്രാപിലും ഹാന്റ് എബ്രോയട്രിയുടെ സൗന്ദര്യം പ്രകടമാണ്. എന്നാല്‍ അമിതമായി ആഭരണങ്ങള്‍ ഇട്ട് സാനിയ 'ഓവറാക്കിയില്ല'. ഒരു കമ്മല്‍ മാത്രമായിരുന്നു സാനിയ ആഭരണമായി ധരിച്ചിരുന്നത്. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രാണയ്ക്കാണ് സാനിയയുടെ വസ്ത്രാലങ്കാരത്തിന്റെ മുഴുവന്‍ ക്രെഡിറ്റ്. കൊച്ചി മരേട്ടില്‍ നടന്ന ഒരു പരിപാടിയില്‍ സാനിയയുടെ വസ്ത്രവും ഗെറ്റപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഓഫ് വൈറ്റ് കോക്ടെയില്‍ ഫ്രോക്കായായിരുന്നു സാനിയ അണിഞ്ഞിരുന്നത്. ഗ്ലാമര്‍ നല്‍കി ട്രെന്‍ഡി ഓഫ് ഷോള്‍ഡര്‍. അസമിട്രിക്കല്‍ ബോട്ടവും ഡ്രാപ്പ് കട്ടുകളും ഒന്നിക്കുന്ന സൗന്ദര്യം. പ്രാണയുടെ മാജിക് തന്നെയായിരുന്നു സാനിയയുടെ ഈ ലുക്കിനു പിന്നിലും.