തന്റെ പ്രിയപ്പെട്ട സെലിബ്രിറ്റി ക്രഷ് ആരാണെന്ന് വെളിപ്പെടുത്തി നടി അനുപമ പരമേശ്വരന്‍ രംഗത്ത്. പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ആരാധന തുറന്നുപറഞ്ഞ മലയാളികളുടെ പ്രിയങ്കരനായ മോഹന്‍ലാലാണ് തന്റെ ക്രഷ് എന്ന് അനുപമ വ്യക്തമാക്കിയത്. കുട്ടിക്കാലം മുതല്‍ ലാല്‍സാറിന്റെ സിനിമകള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
പ്രായവ്യത്യാസത്തെക്കുറിച്ചുള്ള ചോദ്യത്തിന് വളരെ രസകരമായാണ് താരം പ്രതികരിച്ചത്. 'ഞങ്ങള്‍ തമ്മില്‍ നല്ല പ്രായവ്യത്യാസം ഉണ്ട്. പക്ഷേ അതുകൊണ്ട് ക്രഷ് ക്രഷല്ലാതെ ആകുന്നില്ലല്ലോ?' എന്നായിരുന്നു അനുപമയുടെ മറുപടി. തന്റെ കുടുംബത്തില്‍ തന്നെക്കാളും വലിയ മോഹന്‍ലാല്‍ ആരാധകരുണ്ടെന്നും താരം പറയുന്നു. അമ്മയും സഹോദരനുമാണ് താന്‍ കണ്ടതില്‍ ഏറ്റവും വലിയ മോഹന്‍ലാല്‍ ഫാന്‍സെന്നും അനുപമ പറഞ്ഞു. അനുപമയുടെ വാക്കുകള്‍ ഇങ്ങനെ: 'ലാല്‍സാറിന്റെ ചിത്രങ്ങള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഞങ്ഹള്‍ തമ്മില്‍ നല്ല പ്രായവ്യത്യാസം ഉണ്ട്. പക്ഷേ അതുകൊണ്ട് ക്രഷ് ക്രഷല്ലാതെ ആകുന്നില്ലല്ലോ? അമ്മയാണ് എന്റെ വീട്ടിലെ ഏറ്റവും വലിയ മോഹന്‍ലാല്‍ ആരാധിക.
പിന്നെ എന്റെ അനിയന്‍; എന്നെക്കാള്‍ ലാലേട്ടനോട് ക്രഷ് അവനാണ് എന്ന് എനിക്ക് തോന്നും. അവന്‍ ഇന്‍സ്റ്റാഗ്രാമില്‍ ലാലേട്ടനെക്കുറിച്ചുള്ള റീല്‍സ് മാത്രമാണ് എനിക്ക് അയക്കാറുള്ളത്. അല്ലാതെ എന്റെ വിശേഷങ്ങള്‍ അവന്‍ ചോദിക്കാറേയില്ല. ചേച്ചീ സുഖമാണോ, എവിടെയാണ് എന്നൊന്നും അവന്‍ അന്വേഷിക്കാറില്ല.' അതേസമയം, കോമഡി എന്റര്‍ടെയ്‌നറായി ഒരുങ്ങിയ തെലുങ്ക് ചിത്രം 'ക്രെയ്‌സി കല്യാണം' ആണ് അനുപമയുടേതായി ഒക്ടോബര്‍ 16ന് റിലീസ് ചെയ്ത ഏറ്റവും പുതിയ സിനിമ. ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്