പ്രായം 50 പിന്നിട്ട് ലക്ഷ്മി ഗോപാല സ്വാമിയും ശോഭനയും; 30 കഴിഞ്ഞ് പാർവതി മുതൽ മീര നന്ദൻ വരെ

Malayalilife
പ്രായം 50 പിന്നിട്ട്  ലക്ഷ്മി ഗോപാല സ്വാമിയും ശോഭനയും; 30 കഴിഞ്ഞ് പാർവതി മുതൽ മീര നന്ദൻ വരെ

ലയാള സിനിമയിൽ നിരവധി നായികമാരാണ് ഉള്ളത്. ഇവരെല്ലാം  പ്രേക്ഷക ഹൃദയം കീഴടക്കിയവരാണ്. ഇവരിൽ മിക്കവാറും വിവാഹം  കഴിച്ച ശേഷം അഭിനയ ജീവിതത്തോട് വിടപറഞ്ഞവരാണ്. എന്നാൽ മറ്റു ചിലരാകട്ടെ സിനിമയിൽ സജീവവുമാണ്. എന്നാൽ ഇതിൽ ഒന്നും പെടാതെ വിവാഹം കഴിക്കാതെ മാറി നിൽക്കുന്ന ചില നടിമാരും മലയാള സിനിമയ്ക്ക് ഉണ്ട്.  അവർ ആരൊക്കെ എന്ന് നോക്കാം.

ലക്ഷ്മി ഗോപാല സ്വാമി

മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. 51  വയസായിട്ടും ഇതുവരെ നടി വിവാഹം ഒന്നും കഴിച്ചിട്ടില്ല. നൃത്തത്തെ ജീവന് തുല്യം  കൊണ്ട് നടക്കുന്ന താരം വിവാഹത്തോട് തനിക്ക് എതിർപ്പില്ലെന്നും രൂപഭാവങ്ങളിലും കാഴ്ചപ്പാടുകളിലും അഭിരുചിയിലും എല്ലാം താനുമായി യോജിക്കുന്ന ആളായിരിക്കണം ജീവിതപങ്കാളിയെന്നാണ് അവരുടെ സങ്കൽപ്പം എന്നും തുറന്ന് പറയുന്നു.

ശോഭന

മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയുംഒപ്പം മികവുറ്റ നർത്തകിയും കൂടിയാണ് ശോഭന. ഏകദേശം 230 ൽ അധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ച താരം ഇതുവരെ വിവാഹിതയായിട്ടില്ല. അനന്ത നാരായണി എന്ന് ഒരു മകൾ കൂടി ഉണ്ട് താരത്തിന്. നിലവിൽ നൃത്ത വിദ്യാലയവുമായി നടി മുന്നോട്ട് പോകുകയാണ്. ഒരു പ്രമുഖ നടനുമായി താരം പ്രണയത്തിലായിരുന്നു എന്നുള്ള തരത്തിൽ ഗോസിപ്പുകളും  ഉണ്ടായിരുന്നു.

സിതാര

മലയാളം, തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സിതാര. ബാലതാരമായി തന്നെ അഭിനയ ജീവിതത്തിലേക്ക് ചേക്കേറിയ സിതാര നിലവിൽ 47  വയസ്സായിട്ടും വിവാഹിതയായിട്ടില്ല. വീട്ടുകാരെ പിരിഞ്ഞിരിക്കാൻ താല്പര്യമില്ലാത്തതിനാൽ ആണ് വിവാഹം കഴിക്കാൻ താല്പര്യ പെടാത്തത് എന്ന് ഒരു വേല താരം തുറന്ന് പറഞ്ഞിട്ടുണ്ട്.

നയൻ‌താര

 മലയാളി കൂടിയായി മലയാള സിനിമയുടെ സിനിമ ജീവിതത്തിലേക്ക് കടക്കുകയും തുടർന്ന് തമിഴിൽ ലേഡി സൂപ്പർസ്റ്റാർ ആയി വാഴുകയും ചെയ്യുന്ന നടി നയൻതാര ഇതുവരെ വിവാഹം കഴിക്കാത്ത നടിമാരുടെ കൂട്ടത്തിൽ ആണ്. , നിരവധി നടന്മാർക്ക് ഒപ്പം 36 വയസ്സ് പിന്നിട്ട നടി വിവാഹ ഗോസിപ്പുകൾ എത്തി എങ്കിലും വിവാഹം നടന്നില്ല. ഇപ്പോൾ തമിഴ് സംവിധായകൻ വിഗ്നേഷ് ശിവനുമായി നടി പ്രണയത്തിലാണ് എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്.

ഹണി റോസ്

2005 മുതൽ ആണ് മലയാള സിനിമയിൽ 29 വയസ്സ് പിന്നിട്ട ഹണി റോസ്  സജീവമാകുന്നത്. ഇതുവരെ വിവാഹിതയാത്ത ഹണി സിനിമ പെട്ടന്ന് ആർക്കും ലഭിക്കാത്ത സൗഭാഗ്യം ആണെന്നും വിവാഹം ഇപ്പോൾ വേണമെങ്കിലും ആകാം എന്നുമാണ് പറയുന്നത്.  ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയാണ് ആദ്യ കാലങ്ങൾ സിനിമയിൽ ശ്രദ്ധിക്കപ്പെടാതെ ഇരുന്ന നടി ശ്രദ്ധ നേടിയത്.

പാർവതി തിരുവോത്ത്

മലയാളം തമിഴ് സിനിമകളിൽ  സജീവ സാന്നിധ്യം ആണ് നടി പാർവതി തിരുവോത്ത്. 32 വയസായ പാർവതി ഇതുവരെ വിവാഹിതയായിട്ടുമില്ല. സിനിമയിലെ പുരുഷ മേധാവിത്വത്തിന് എതിരെ ശക്തമായ രീതിയിൽ പ്രതികരിച്ച താരം കൂടിയാണ് നടി പാർവതി. സിനിമയുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് താരം.

രമ്യ നമ്പീശൻ

 35 വയസായിട്ടും വിവാഹം കഴിക്കാത്ത നടിമാരിൽ ഒരാളാണ് രമ്യ നമ്പീശൻ.തനിക്ക് ഒരു പ്രണയം ഉണ്ട് എന്നും എന്നാൽ അത് അവസാനിച്ചു എന്നുമാണ് രമ്യ പറയുന്നത്.   മലയാള സിനിമയിൽ ഇപ്പോൾ വുമൺ ഇൻ സിനിമ കലക്ടീവ് എന്ന സംഘടനയിലെ പ്രധാനിയാണ്, സിനിമയിൽ ഇപ്പോൾ വേണ്ടത്ര ശോഭനഭാവിയല്ല നടിക്കുള്ളത്.

മീര നന്ദൻ

മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് മീരാനന്ദൻ. ഒരു നടി എന്നതിലുപരി അവതാരകായും ആർ ജെ യും കൂടിയാണ് മീര.  32 വയസ്സ് പിന്നിട്ട നടി ഇതുവരെയും വിവാഹം ചെയ്തിട്ടില്ല എങ്കിലും ദുബായിൽ ആർ ജെ ആണ് ഇപ്പോൾ മീര.

Malayalam film actress did not married

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES