Latest News

അജയന്റെ രണ്ടാം മോഷണത്തില്‍ മമിത ബൈജുവും; നടിയെത്തുക ക്യാമറയ്ക്ക് പിന്നില്‍; കൃതിക്ക് ശബ്ദമാവുക മമിത ബൈജു

Malayalilife
 അജയന്റെ രണ്ടാം മോഷണത്തില്‍ മമിത ബൈജുവും; നടിയെത്തുക ക്യാമറയ്ക്ക് പിന്നില്‍; കൃതിക്ക് ശബ്ദമാവുക മമിത ബൈജു

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം അജയന്റെ രണ്ടാം മോഷണം റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയുടെ ട്രെയിലറിന് സമൂഹ മാധ്യമങ്ങളില്‍ നിന്നു വലിയ സ്വീകാര്യത ലഭിച്ചിരുന്നു. വലിയ താരനിര തന്നെ അണിനിരക്കുന്ന സിനിമയില്‍ നടി മമിത ബൈജുവും ഭാഗമാകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.

ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണത്തില്‍ വോയിസ് ആര്‍ട്ടിസ്റ്റായാണ് മമിത പ്രവര്‍ത്തിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് കാലഘട്ടങ്ങളിലൂടെ കഥ പറയുന്നത് സിനിമയില്‍ തെന്നിന്ത്യന്‍ നടി കൃതി ഷെട്ടിയാണ് നായിക കഥാപാത്രങ്ങളില്‍ ഒന്ന് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന് മമിതയാണ് ശബ്ദം നല്‍കിയിരിക്കുന്നത് എന്ന് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു.

അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. പൂര്‍ണമായും 3ഡിയില്‍ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ പൂര്‍ത്തിയാക്കുന്ന സിനിമകളില്‍ ഒന്നാണ്. ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് സിനിമയിലെ മറ്റ് നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മൂന്നു കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ചാണ് എആര്‍എം കഥ പറയുന്നത്. അഞ്ച് ഭാഷകളിലായി പാന്‍-ഇന്ത്യന്‍ റീച്ചോടെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. മാജിക് ഫ്രെയിംസ്, യു ജി എം മോഷന്‍ പിക്‌ചേര്‍സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ഡോ. സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

maitha baiju part of ajayante randam moshanam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക