Latest News

കാസര്‍കോട് ചീമേനിയിലെ അജയന്റെ രണ്ടാം മോഷണം ലൊക്കേഷനില്‍ തീപിടുത്തം; ഷൂട്ടിനായി ഒരുക്കിയ സെറ്റ് തീപിടിച്ച് നശിച്ചു; ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം; അപകടം ടോവിനോ ചിത്രത്തിന്റെ പത്ത് ദിവസത്തെ ഷൂട്ടിങ് ബാക്കി നില്‌ക്കെ

Malayalilife
കാസര്‍കോട് ചീമേനിയിലെ അജയന്റെ രണ്ടാം മോഷണം ലൊക്കേഷനില്‍ തീപിടുത്തം; ഷൂട്ടിനായി ഒരുക്കിയ സെറ്റ് തീപിടിച്ച് നശിച്ചു; ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം; അപകടം ടോവിനോ ചിത്രത്തിന്റെ പത്ത് ദിവസത്തെ ഷൂട്ടിങ് ബാക്കി നില്‌ക്കെ

ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളിലെത്തുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന്റെ കാസര്‍ക്കോട്ടെ 'ചീമേനി' ലോക്കേഷനില്‍ തീപിടിത്തമുണ്ടായി. ഷൂട്ടിങ്ങിനായി ഒരുക്കിയ സെറ്റും വസ്തുക്കളുമെല്ലാം തീപിടിത്തില്‍ നശിച്ചു. 

ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രിന്‍സ് റാഫേല്‍ വ്യക്തമാക്കി.   ചിത്രത്തിന്റെ തുടര്‍ന്നുള്ള ചിത്രീകരണത്തെ ഇത് സാരമായി ബാധിച്ചിരിക്കുകയാണ്. ഇനി പത്ത് ദിവസത്തെ ഷൂട്ടിംഗ് കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. തീ അണക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് ചെയ്തതിനാല്‍ വലിയൊരു അപകടം ഒഴിവായി. ആളപായമില്ല.

നവാഗതനായ ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്നുകാലഘട്ടങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകള്‍. 'അജയന്റെ രണ്ടാം മോഷണ'ത്തിന്റെ ചിത്രീകരണം 110 ദിവസം പൂര്‍ത്തിയാക്കിയതായി അടുത്തിടെ ടൊവിനോ പങ്കുവച്ചിരുന്നു. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ആരാധകരെ താരം ഇത് അറിയിച്ചത്.

tovino thomas shooting location fire

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക