Latest News

11 ാംവയസില്‍ പരസ്യ ചിത്രത്തില്‍ മോഡല്‍; ആദ്യ പ്രതിഫലം സാമൂഹിക പ്രവര്‍ത്തനത്തിനായി നല്കിയും മാതൃകയായി; താരപുത്രിക്ക് സോഷ്യല്‍മീഡിയയില്‍ ഉളളത് 1.3 മില്യണ്‍ ഫോളോവേഴ്‌സ്; നടന്‍ മഹേഷ് ബാബുവിന്റെയും നടി നമത്ര ശിരോദ്കറിന്റെയും മകള്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍

Malayalilife
11 ാംവയസില്‍ പരസ്യ ചിത്രത്തില്‍ മോഡല്‍; ആദ്യ പ്രതിഫലം സാമൂഹിക പ്രവര്‍ത്തനത്തിനായി നല്കിയും മാതൃകയായി; താരപുത്രിക്ക് സോഷ്യല്‍മീഡിയയില്‍ ഉളളത് 1.3 മില്യണ്‍ ഫോളോവേഴ്‌സ്; നടന്‍ മഹേഷ് ബാബുവിന്റെയും നടി നമത്ര ശിരോദ്കറിന്റെയും മകള്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍

തെലുങ്ക് സിനിമയിലെ തിരക്കുള്ള താരമാണ് മഹേഷ് ബാബു, കോടികള്‍ പ്രതിഫലം പറ്റുന്ന നടന്‍. നടി കൂടിയായ നമ്രത ശിരോദ്കറാണ് മഹേഷിന്റെ ഭാര്യ. ഗൗതം,സിതാര എന്നീ രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത്. ഇപ്പോഴിതാ മകള്‍ സിതാരയാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

ഈയിടെ സിതാര ഒരു ജൂവലറിയുടെ പരസ്യചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഈ പരസ്യം ടൈം സ്‌ക്വയറില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതില്‍ നിന്നും കിട്ടിയ പ്രതിഫലം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് സിതാര വിനിയോഗിച്ചത്.  സേവനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്റെ പിതാവിന്റെ പാത പിന്തുടര്‍ന്ന് അഭിനയിക്കാനുള്ള ആഗ്രഹവും സിതാര പ്രകടിപ്പിച്ചിരുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ഒരു നടിയാകാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നു.  

ഇപ്പോളിതാ സിത്താരയുടെ 11-ാം പിറന്നാള്‍ ആഘോഷത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് ശ്രദ്ധ നേടുന്നത്. കോടികള്‍ മുടക്കി പലരും പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ലാളിത്യത്തിലൂടെയാണ് സിതാരയുടെ ബര്‍ത്‌ഡേ പാര്‍ട്ടി വ്യത്യസ്തമായത്.    മഹേഷ് ബാബു ഫൗണ്ടേഷനിലെ കുട്ടികള്‍ക്കൊപ്പമാണ് ഇത്തവണ സിതാര പിറന്നാള്‍ ആഘോഷിച്ചത്. 

കുട്ടികള്‍ക്കൊപ്പം കേക്ക് മുറിക്കുന്ന, അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന സിതാരയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് പോകാന്‍ സൈക്കിളാണ് സിതാര സമ്മാനമായി നല്‍കിയത്. ''എന്റെ കുട്ടികള്‍ക്ക് അവരുടെ പുതിയ യാത്രയില്‍ വളരെയധികം സന്തോഷിക്കുന്നുണ്ട്. ഇപ്പോള്‍ സ്‌കൂള്‍ ഒരു സൈക്കിള്‍ ദൂരം മാത്രമാണ്. ഞങ്ങളുടെ പ്രിയപ്പെട്ട മകളെ, നിന്റെ വലിയ മനസിന് ഒരുപാട് സ്‌നേഹം. നിങ്ങളുടെ മഹത്തായ യാത്രയില്‍ ഇനിയും നല്ല അര്‍ത്ഥവത്തായ ഓര്‍മ്മകള്‍ ഉണ്ടാകട്ടെ.. പിറന്നാള്‍ ആശംസകള്‍'' വീഡിയോ പങ്കുവച്ചുകൊണ്ട് നമ്രത കുറിച്ചു. 11 കാരിയായ സിതാരയ്ക്ക് 1.3 മില്യണ്‍ ഫോളോവേഴ്‌സാണ് സോഷ്യല്‍മീഡിയയില്‍ ഉള്ളത്.


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mahesh Babu (@urstrulymahesh)

Read more topics: # മഹേഷ് ബാബു,#
mahesh babu and namrtha daughter

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക