കാവ്യ തന്റെ ബിസിനസ് സംരംഭമായ ലക്ഷ്യയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ട് വഴി വസ്ത്രങ്ങളുടെ ഫോട്ടോഷൂട്ടുകള്‍ പങ്ക് വച്ചാണ് നടി എത്താറുള്ളത്.സ്വന്തം ഹാന്‍ഡിലുകളിലൂടെ ദിലീപിന്റെയും കാവ്യാ മാധവന്റെയും മക്കളുടെയും വിവരങ്ങള്‍ ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. അതുപോലെ തന്നെ ഇവരുടെ മേക്കപ്പ് മാന്‍ ഉണ്ണി പി.എസും കാവ്യ, മീനാക്ഷി, മഹാലക്ഷ്മി എന്നിവരുടെ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ഇപ്പോളിതാ ഉണ്ണി പങ്ക് വച്ച ചിത്രങ്ങളാണ് സോഷ്യലിടത്തില്‍ ചര്‍ച്ചയാകുന്നത്.
പരിപാടിക്കോ ഫോട്ടോഷൂട്ടിനോ വേണ്ടി തയാറെടുക്കുന്ന കാവ്യാ മാധവനും മാമാട്ടിക്കും മേക്കപ്പ് ചെയ്തു നല്‍കുന്ന വേളയില്‍ പകര്‍ത്തിയ ദൃശ്യമാകാനാണ് സാധ്യത. കാവ്യാ മാധവനും ഉണ്ണിയും മഹാലക്ഷ്മിയും കൂടിയുള്ള ചിത്രമാണ് ഉണ്ണി പുറത്തുവിട്ടത്. കയ്യില്‍ ഒരു ബാര്‍ബി ഡോളുമായി സന്തോഷത്തിലാണ് മഹാലക്ഷ്മി. കൂടാതെ, കാവ്യാ മാധവന്‍ മേക്കപ്പ് ഇട്ട് ഒരുങ്ങുമ്പോള്‍ അരികില്‍ ഒരു വിശറി എടുത്ത് അതിന്റെ പിന്നില്‍ മുഖമൊളിപ്പിച്ച് കുറുമ്പ് കാട്ടുകയാണ് മഹാലക്ഷ്മി.
ലക്ഷ്യയുടെ മോഡലുമാരായി മീനാക്ഷിയും മഹാലക്ഷ്മിയും എത്തിയിട്ടുണ്ട്. ഹാഫ് സാരി അണിഞ്ഞ ചേച്ചിയുടെ ഒപ്പം അനുജത്തി മഹാലക്ഷ്മി പട്ടുപാവാടയും ബ്ലൗസും ഇട്ട് സുന്ദരിയായി പോസ് ചെയ്യുന്ന ദൃശ്യങ്ങള്‍ ലക്ഷ്യയുടെ പേജില്‍ കാണാം.നേരത്തെ ഇതിനൊടോപ്പം കാവ്യയെ ഒരുക്കുന്ന ഒരു വീഡിയോയും ഉണ്ണി പങ്കുവച്ചിരുന്നു. മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായ കാവ്യയാണ് ഇപ്പോള്‍ ഫോട്ടോഷൂട്ടിലൂടെ പുറത്ത് വരുന്ന ചിത്രങ്ങളിലും വീഡിയിയിലും ഉള്ളത്.