Latest News

തീയേറ്ററുകളില്‍ തീപ്പൊരി പാറിക്കാന്‍ ധനുഷും ടോവിനോയുമെത്തുന്നു...! മാരി 2 റിലീസ് ഡിസംബര്‍ 21 ന് 

Malayalilife
തീയേറ്ററുകളില്‍ തീപ്പൊരി പാറിക്കാന്‍ ധനുഷും ടോവിനോയുമെത്തുന്നു...! മാരി 2 റിലീസ് ഡിസംബര്‍ 21 ന് 

തമിഴ് സൂപ്പര്‍ സ്റ്റാര്‍ ധനുഷും മലയാളികളുടെ ഹരമായി മാറിയ ടോവിനോയും ഒന്നിക്കുന്ന മാരി 2 തീയേറ്ററുകളിലെത്തുന്നു. തീപ്പൊരി പാറിക്കുന്ന രംഗങ്ങളുമായി എത്തുന്ന ചിത്രം ഡിസംബര്‍ 21 നാണ് റിലീസ് ചെയ്യുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ധനുഷ് തന്നെയാണ് വിവരം അറിയിച്ചത്. ധനുഷിന്റെ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട മലര്‍മിസ് സായി പല്ലവിയാണ്. വില്ലാന്‍ കഥാപാത്രമായാണ് ടോവിനോ ചിത്രത്തിലെത്തുന്നത്. 

ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന മാരി 2 വില്‍ സായി പല്ലവിയാണ് നായിക. ഓട്ടോ ഡ്രൈവറായാണ് സായ് വേഷമിടുന്നത്. ബീജ എന്ന വില്ലന്‍ കഥാപാത്രമായി പുതിയ ഗെറ്റപ്പിലാണ് ടോവിനോ ചിത്രത്തിലെത്തുന്നത്.  റോബോ ശങ്കര്‍, കല്ലൂരി വിനോദ്, വരലക്ഷ്മി ശരത്കുമാര്‍, കൃഷ്ണ എന്നിവരും ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നു. ബാലാജി മോഹന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.

വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് മാരി 2 നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യുവന്‍ ശങ്കര്‍ രാജ ധനുഷിന് വേണ്ടി സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിനായി നൃത്ത രംഗങ്ങളൊരുക്കുന്നത് പ്രഭുദേവയാണ്


 

Read more topics: # maari 2,# dhanush,# tovin,# release,# december 21
maari 2,dhanush,tovin,release,december 21

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES