ധനുഷ് നായകനായെത്തിയ മാരി 2 ചിത്രത്തിന് തീയേറ്ററുകളില്‍ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. അതുപോലെ യൂടുബില്‍ റിലീസായി ചിത്രത്തിലെ ഗാനങ്ങള്‍ക്കും വമ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ഗാനത്തില്‍ തകര്‍പ്പന്‍ ഡാന്‍സ് പെര്‍ഫോമന്‍സുമാണ് ധനുഷും സായി പല്ലവിയും എത്തുന്നത്. എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന അനുഭവത്തെ കുറിച്ച് ട്വിറ്ററിലൂടെ ആരാധകരോട് പങ്ക് വെക്കുകയാണ് നടി.
'നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കാതിരിക്കുമ്പോള്‍ ഓര്‍ക്കുക, നിങ്ങള്‍ നിങ്ങളുടെ മികച്ച പ്രകടനം നല്‍കിയിട്ടുണ്ടെങ്കില്‍, ജീവിതം കൂടുതല്‍ മെച്ചപ്പെട്ട ഒന്നിനാല്‍ നിങ്ങളെ അനുഗ്രഹിക്കും,' എന്നാണ് പത്തു വര്‍ഷങ്ങള്‍ക്കു ശേഷം എജിഎം സ്റ്റുഡിയോയില്‍ പ്രഭുദേവയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചു കൊണ്ട് സായിപല്ലവി ട്വിറ്ററില്‍ കുറിച്ചത്.
പത്ത് വര്‍ഷങ്ങള്‍ക്ക് സായ് പല്ലവി പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഉങ്കളില്‍ യാര്‍ പ്രഭുദേവ' എന്ന റിയാലിറ്റി ഷോയുടെ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് വേണ്ടി എവിഎം സ്റ്റുഡിയോയില്‍ എത്തുന്നത്. പക്ഷേ ഷോയില്‍ നിന്നും സായ് പരാജയപ്പെട്ട് മടങ്ങുകയായിരുന്നു. എന്നാല്‍ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം സായ് ചെന്നൈയിലെ എവിഎം സ്റ്റുഡിയോയില്‍ വീണ്ടുമെത്തിയപ്പോള്‍ യാദൃശ്ചികതകളുടെ തുടര്‍ച്ചയെന്ന പോലെ പ്രഭുദേവയും ഉണ്ടായിരുന്നു കൂടെ. മുന്‍പ് തന്റെ പേരിലുള്ള റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായെത്തിയ പെണ്‍കുട്ടിയ്ക്കു വേണ്ടി, കൊറിയോഗ്രാഫ് നിര്‍വ്വഹിക്കുക എന്നതായിരുന്നു പ്രഭുദേവയുടെ കര്‍ത്തവ്യം.
ഇന്നലെ വൈകിട്ട് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത ഗാനം ഇതിനകം തന്നെ 48 ലക്ഷത്തില്‍ പരം വ്യൂസ് ആണ് നേടിയിരിക്കുന്നത്. ചടുലനടനത്തിന്റെ ഉസ്താദായ പ്രഭുദേവയും ഡാന്‍സ് ചെയ്യുമ്പോള്‍ എനര്‍ജിയെന്നതിന്റെ പര്യായമായി മാറുന്ന സായ് പല്ലവിയും ചേര്‍ന്നപ്പോള്‍ 'റൗഡി ബേബി' യൂട്യൂബ് ട്രെന്‍ഡിംഗിലും തരംഗമാവുകയാണ്. '
When things don’t go the way you wish, remember, that if you’ve given your best, life blesses u with something even better. P.S. This pic was taken 10 yrs later in the same set in which we shot “Ungalil yaar adutha Prabhu Deva” pic.twitter.com/pGjAcOnfgW
— Sai Pallavi (@Sai_Pallavi92) January 2, 2019