Latest News

ഡോ മൈക്കിളിന്റെ പ്രതികാരവും പകയും പറഞ്ഞ് മിഖായേല്‍; ആക്ഷനില്‍ അരങ്ങ് തകര്‍ത്ത് നിവിന്‍പോളിയെത്തിയപ്പോള്‍ ; പ്രതിനായക റോളില്‍ കൈയ്യടി വാരിക്കൂട്ടി ഉണ്ണിമുകുന്ദനും സിദ്ദിഖും; മിഖായേല്‍ സമ്മാനിച്ചത് മികച്ച ദൃശ്യ വസന്തം

എം.എസ്.ശംഭു
ഡോ മൈക്കിളിന്റെ പ്രതികാരവും പകയും പറഞ്ഞ് മിഖായേല്‍; ആക്ഷനില്‍ അരങ്ങ് തകര്‍ത്ത് നിവിന്‍പോളിയെത്തിയപ്പോള്‍ ; പ്രതിനായക റോളില്‍ കൈയ്യടി വാരിക്കൂട്ടി ഉണ്ണിമുകുന്ദനും സിദ്ദിഖും; മിഖായേല്‍  സമ്മാനിച്ചത് മികച്ച ദൃശ്യ വസന്തം

ഗ്രേറ്റ് ഫാദര്‍, അബ്രാഹാമിന്റെ സന്തതികള്‍ എന്നീ സിനിമകള്‍ക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹനീഫ് അദേനിയുടെ തിരക്കഥയിലും സംവിധാനത്തിലും നിവിന്‍പോളി നായവേഷത്തിലെത്തിയപ്പോള്‍ ചിത്രംനിരാശപ്പെടുത്തില്ല എന്നു പറയാം. 

സ്ഥിരം ഹനീഫ് അദേനി ചിത്രങ്ങിലേത് പോലെ  ഒരു ഹോളിവുഡ് ചായം കലര്‍ത്തിയ ചിത്രം. മേക്കിങ്ങിലും സംഭാഷണങ്ങലുമെല്ലാം ഒരോ നിമിഷവും കാണിയെ കോരിത്തരിപ്പിക്കും മിഖായേല്‍ എന്നത് സംശയമില്ല. നിവിന്‍പോളി നായകവേഷത്തിലെത്തിയ മിഖായേല്‍ ഒരു ക്രൈം ഫാമിലി ഡ്രമാറ്റിക് ത്രില്ലറാണ്.

ഹനീഫ് അദേനി ചിത്രങ്ങളുടെ പ്രത്യേകത ബൈബിള്‍ വചനങ്ങള്‍ കോര്‍ത്തിറക്കിയ മാസ് ഡയലോഗും ഓരോ നിമിഷവും സ്‌പെന്‍സില്‍ നിര്‍ത്തുന്ന തിരക്കഥയിലെ  ട്വിസ്റ്റും തന്നെയാണ്. കഥാവതരണത്തില്‍ ആദ്യ രണ്ട് ചിത്രങ്ങളെ അപേക്ഷിച്ച് ഈ ചിത്രം എവിടെയെത്തി എന്ന പരിശോധിക്കേണ്ടതും പ്രേക്ഷകര്‍ തന്നെയാണ്. 

മലയാള സിനിമയില്‍ മുന്‍പ് കണ്ടിട്ടിള്ളു  സ്ഥിരം കഥകള്‍ പോലെ തന്നെ നായകന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പ്രതിനായകരും കുടുംബത്തെ വകവരുത്തുന്ന ശത്രുക്കള്‍ക്ക് നേരെയുള്ള നായകന്റെ പോരാട്ടവുമൊക്കെയാണ് ചിത്രം. ഡോക്ടറായ മൈക്കിള്‍ എന്ന കഥാപാത്രമായി നിവിന്‍ ചിത്രത്തിലെത്തുന്നു. മൈക്ക് എന്നാണ് മൈക്കളിന്റെ ചെല്ലപ്പേര്. ചിത്രം ആരംഭിച്ച് ഏകദേശം 20 മിനിട്ട് പൂര്‍ത്തിയായ ശേഷമാണ് മൈക്കിളിന്റെ മാസ് എന്‍ട്രി.

സിനിമിയുടെ തുടക്കം പറയുന്നത് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ സ്ഥിര സ്വര്‍ണകടത്തും ഇതിലൂടെ കഥ കടന്നു പോകുമ്പോഴെത്തുന്ന കൊലപാതകത്തിലൂടെയുമൊക്കെയാണ്. പൊലീസ് അന്വേഷണം ജോര്‍ജ് പീറ്ററെന്ന സ്വര്‍ണ വ്യാപാരിയിലെത്തുന്നു. ഈ കഥാപാത്രമായി അരങ്ങിലെത്തുന്നത് സിദ്ദിഖാണ്. 

പല പ്രതിനായക കാഥാപാത്രങ്ങളെ കരുത്തനായി അവതരിപ്പിച്ച സിദ്ദിഖിന്റെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രം എന്നുതന്നെ ജോര്‍ജ് പീറ്ററിനെ വിശേഷിപ്പിക്കാം. സ്വര്‍ണ വ്യാപാരിയായ സിദ്ദിഖിന്റെ കൊലപാതകവും ഇതിന്റെ അന്വേഷണ ഗതിയില്‍ കൊലനടത്തിയത് ഡോ. മാക്കിളെന്ന നിവിന്റെ കഥാപാത്രത്തിലേക്കും എത്തിചേരുന്നു.

 

സ്‌കൂളിലെ പിള്ളേരു വഴക്കിന്റെ പിന്നാലെ സിദ്ദിഖിന്റെ മകന്‍ ആത്മഹത്യ ചെയ്യുന്നു. 
 ഈ ആത്മഹത്യയ്ക്ക് കാരണക്കാരിയയ പെണ്‍കുട്ടിയെ (നിവിന്റെ സഹോദരി) സിദ്ദിഖ് കൊലചെയ്യാന്‍ ഒരുങ്ങുന്നു. കഥ കടന്നുപോകുമ്പേള്‍ തന്റെ കുടുംബം ശിഥിലമാക്കിയ ശത്രുക്കളോടുള്ള തിരിച്ചടിയുമായി മൈക്കിളെത്തുന്നു. 

ഒന്നാംഭാഗത്തില്‍ അരങ്ങത്തത് സിദ്ദിഖ് ആണെങ്കില്‍ രണ്ടാം ഭാഗത്തില്‍ നിവിനും ഉണ്ണിയും പൊളിച്ചടുക്കുകയായിരുന്നു. ലോജിക്കില്ലാത്ത അവതരണത്തിലൂടെയാണ് കഥയെ കൊണ്ടുപോയത് എന്നത് മാത്രമാണ് നെഗറ്റീവായി തോന്നേണ്ട ഏക കാര്യമാണ്. അധോലാകങ്ങളുടെ പടവെട്ടലുകള്‍ക്കും കൊല്ലും കൊലയ്ക്കുമിടയില്‍ മൈക്കിളിന്റെ കടന്നുവരവും അടി.. ഇടി..കൊല... എന്നിവയൊക്കെയാണ് രണ്ടാം ഭാഗം.

നായകന്‍ പലരേയും  സര്‍ജറി ബ്ലേഡ് കൊണ്ട് അരിഞ്ഞു തള്ളുന്ന ഘട്ടത്തിലും നായകനെ സംരക്ഷക്കുന്ന പൊലീസിനേയും കാണാം. കേസ് അന്വേഷിക്കാന്‍ വരുന്ന ക്രൈം ബ്രാഞ്ച് ഉദ്യോസഥന്‍ മുഹമ്മദ് ഇസ എന്ന റോളിലെത്തിയ ജെ.ഡി ച്ക്രവര്‍ത്തി. സുരാജ് വെഞ്ഞാറമ്മൂടിന്റെ ഐസക്ക് എന്ന കഥാപാത്രങ്ങള്‍ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്, വര്‍ത്തമാനവും ഭൂതവും പറഞ്ഞുപോകുന്ന കഥാവഴിയില്‍ നിര്‍ണായ റോളിലേക്ക് സുരാജിന്റെ ശക്തമായ പൊലീസ് കഥാപാത്രവുമെത്തുന്നു.

നായിക കഥാപാത്രമായി മഞ്ജിമ ചിത്രത്തിലെത്തുന്നുണ്ടെങ്കിലും കാര്യമായ റോള്‍ ഒന്നും തന്നെ ഈ കഥാപാത്രത്തിനുള്ളതായി തോന്നിയില്ല.മിഖായേലിനെ കോരിത്തരിപ്പുന്ന കഥാഗതി എന്നത് നായകനൊത്ത പ്രതിനായകന്‍ എന്ന രീതിയില്‍ മാക്രോ എന്ന  കഥാപാത്രത്തെ തകര്‍ത്ത് അഭിനയിച്ച ഉണ്ണി മുകുന്ദന്‍ തന്നെയാണ്. മസിലും ആക്ഷനും കലര്‍ത്തി ഉണ്ണി തന്റെ റോള്‍ കിടിലമാക്കിയിട്ടുണ്ട്. കഥയുടെ പല സന്ദര്‍ഭങ്ങളിലും നായകനേക്കാള്‍ പ്രതിനായകന്‍ അരങ്ങ് തകര്‍ത്തെന്ന് തോന്നി പോകും. 

സാങ്കേതിക വശങ്ങളിലേക്ക് വന്നാല്‍ ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം, വിഷ്ണു പണിക്കറുടെ ഛായാഗ്രഹണം എന്നിവയ്ക്ക് മികച്ച കൈയ്യടി നല്‍കണം. കഥാപാത്രങ്ങളില്‍ സദ്ദിഖ്, ഉണ്ണി മുകുന്ദന്‍, സിറാജ് എന്നിവര്‍ക്ക് പുറമേ ബാബു ആന്റണി, അശോകന്‍ സുധീപ് നായര്‍, കെ.പി.എസി. ലളിത ശാന്തികൃഷ്ണ,എന്നിവര്‍ ഗംഭീരമാക്കിയിട്ടുണ്ട്. 

nivin pauly michael movie review

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക