പ്രസിഡന്റായി ലിസ്റ്റിന്‍ സ്റ്റീഫന്‍ തന്നെ; എസ്എസ്ടി സുബ്രഹ്മണ്യന്‍ ജനറല്‍ സെക്രട്ടറി;ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇവര്‍

Malayalilife
topbanner
പ്രസിഡന്റായി ലിസ്റ്റിന്‍ സ്റ്റീഫന്‍ തന്നെ; എസ്എസ്ടി സുബ്രഹ്മണ്യന്‍ ജനറല്‍ സെക്രട്ടറി;ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇവര്‍

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് ആയി വീണ്ടും ലിസ്റ്റിന്‍ സ്റ്റീഫനെ തിരഞ്ഞെടുത്തു. നിലവിലുള്ള ലിസ്റ്റിന്റെ നേതൃത്വത്തിലെ കമ്മിറ്റിയെ ഒരു വര്‍ഷത്തേക്ക് കൂടി തെരഞ്ഞെടുക്കുകയായിരുന്നു. 

പ്രസിഡന്റ് സ്ഥാനത്തു തുടരുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ട് തവണ തുടര്‍ച്ചയായി പ്രസിഡന്റ് ആയ വ്യക്തി കൂടിയാണ് ലിസ്റ്റിന്‍. ജനറല്‍ സെക്രട്ടറി എസ്. എസ്.ടി സുബ്രഹ്മണ്യന്‍. മുരളി മൂവീസ് ഉടമ വി.പി. മാധവന്‍ നായര്‍ ആണ് ട്രഷറര്‍.

നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച മാജിക് ഫ്രെയിംസ് നിര്‍മാണ-വിതരണ കമ്പനി, സൗത്ത് സ്റ്റുഡിയോസിന്റെയും ഉടമയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍.സിനിമ മേഖലയിലെ പ്രതിഭകളെ വാര്‍ത്തെടുക്കുന്ന SIFA യും സംരംഭമാണ്. 2011 ല്‍ 'ട്രാഫിക്' എന്ന എന്ന ചിത്രം നിര്‍മിച്ചാണ് നിര്‍മാണ രംഗത്തേക്ക് എത്തുന്നത്.

അന്യഭാഷാ ചിത്രങ്ങളുടെ കേരള വിതരണവും ഏറ്റെടുത്തു . നിവിന്‍ പോളി നായകനായി എത്തിയ 'മലയാളി ഫ്രം ഇന്ത്യ'യാണ് നിര്‍മ്മാണ സംരംഭമായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ദിലീപ് നായകനായ ചിത്രം, സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി മൂവിസുമായി സഹകരിച്ച് ഇഡി, ടൊവിനോ തോമസിനെ നായകനാക്കി നിര്‍മ്മിക്കുന്ന അജയന്റെ രണ്ടാം മോഷണം എന്നീ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു.

listin stephen distributors association

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES