തമിഴ് സിനിമയിലെ സൂപ്പര്‍ സ്റ്റാറും രാഷ്ട്രീയ സംവേദനങ്ങളും പങ്കുവയ്ക്കുന്ന നടനുമായ രജനീകാന്ത്, അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയ്‌ക്കെതിരായ തന്റെ രാഷ്ട്രീയ തന്റെ രാഷ്ട്രീയചിന്തകള്‍ രൂപപ്പെടാന്‍ ഇടയാക്കിയ ഒരു പ്രധാന സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. പ്രശസ്ത നിര്‍മാതാവും മുന്‍ മന്ത്രിയുമായ ആര്‍.എം. വീരപ്പനെ അനുസ്മരിച്ചുകൊണ്ടുള്ള ഒരു വീഡിയോയിലൂടെയാണ് രജനീകാന്ത് തന്റെ മനസ്സ് തുറന്നത്.
1995ല്‍ ബാഷ എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷച്ചടങ്ങ് നടക്കുകയായിരുന്നു. വേദിയില്‍ അന്ന് കാബിനറ്റ് മന്ത്രിയായിരുന്ന ആര്‍എംവിയുമുണ്ടായിരുന്നു. ഈ ചടങ്ങില്‍ സംസാരിക്കുമ്പോള്‍ താന്‍ അറിയാതെ ഒരു രാഷ്ട്രീയവിവാദത്തിന് കാരണമായെന്ന് രജനീകാന്ത് പറഞ്ഞു. വേദിയില്‍ ഒരു മന്ത്രിയുണ്ടെന്നതോര്‍ക്കാതെ സര്‍ക്കാരിനെതിരെ പറഞ്ഞുപോയി. അതേക്കുറിച്ച് അന്ന് വ്യക്തതയുണ്ടായിരുന്നില്ല. സര്‍ക്കാരിനെതിരായ പ്രസം?ഗത്തെ എതിര്‍ക്കാത്തതിനാല്‍ അന്ന് എഐഎഡിഎംകെ മന്ത്രിയായിരുന്ന ആര്‍എംവിയെ ജയലളിത മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയെന്നും രജനീകാന്ത് പറഞ്ഞു.
ആ രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ആര്‍എംവിയുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ അദ്ദേഹത്തെ വിളിച്ച് സംഭവത്തിന് ക്ഷമ ചോദിച്ചു. പക്ഷേ മന്ത്രി ആ കാര്യം തള്ളിക്കളയുകയും ആ സംഭവത്തേക്കുറിച്ച്, മറന്നേക്കാനും പറഞ്ഞു. പകരം സിനിമയുടെ ഷൂട്ടിംഗ് ഷെഡ്യൂളിനെക്കുറിച്ച് ചോദിച്ചു. ഒന്നും സംഭവിക്കാത്തതുപോലെ അദ്ദേഹം പെരുമാറി. ഈ സംഭവം എന്റെയുള്ളില്‍ ഒരു മുറിവായി മാറി.' രജനീകാന്ത് പറഞ്ഞു, 'ആ മുറിവ് ഒരിക്കലും ഉണങ്ങില്ല. കാരണം വേദിയില്‍ അവസാനം സംസാരിച്ച വ്യക്തി ഞാനായിരുന്നു. അതിനുശേഷം അതിനോട് പ്രതികരിക്കാന്‍ ആര്‍എംവിക്ക് കഴിയുമായിരുന്നില്ല. മുഖ്യമന്ത്രിയോട് ഇതേക്കുറിച്ച് വിശദീകരിക്കാമോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ സ്വന്തം തീരുമാനത്തില്‍നിന്ന് പിന്മാറില്ലെന്ന് ആര്‍എംവി പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് എന്റെ പേര് കളഞ്ഞുകുളിക്കരുതെന്നും ആര്‍എംവി ആവശ്യപ്പെട്ടു.
അതുകൊണ്ടൊക്കെയാണ് അദ്ദേഹം ഒരു മികച്ച മനുഷ്യനും യഥാര്‍ത്ഥ കിംഗ് മേക്കറും ആയത്. ' രജനീകാന്ത് കൂട്ടിച്ചേര്‍ത്തു. ജയലളിതയെ രാഷ്ട്രീയമായി എതിര്‍ക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ടെന്ന് രജനീകാന്ത് സമ്മതിക്കുന്നുണ്ട് വീഡിയോയില്‍. ഈ സംഭവം തന്റെ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.