Latest News

'നന്ദി സഖാവേ, ഏറ്റവും പ്രയാസകരമായ കാലഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ മുന്നില്‍ നിന്ന് നയിച്ചതിന്' - പിണറായി വിജയന് നന്ദി പറഞ്ഞ് ലിജോ ജോസ് പെല്ലിശേരിയുടെ കുറിപ്പ്

Malayalilife
 'നന്ദി സഖാവേ, ഏറ്റവും പ്രയാസകരമായ കാലഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ മുന്നില്‍ നിന്ന് നയിച്ചതിന്' - പിണറായി വിജയന് നന്ദി പറഞ്ഞ് ലിജോ ജോസ് പെല്ലിശേരിയുടെ കുറിപ്പ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ പരാജയത്തോടെ പുറത്തുപോകുന്ന മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ''നന്ദി സഖാവേ. കേരളത്തിനെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തില്‍ മുന്നില്‍ നിന്ന് നയിച്ചതിന്.''-ലിജോയുടെ വാക്കുകള്‍.

കുറിപ്പിനൊപ്പം പിണറായിയുടെ ചിത്രവും ലിജോ പങ്കുവച്ചിട്ടുണ്ട്. ലിജോയെ പിന്തുണച്ചും എതിര്‍ത്തും ഒട്ടേറെ ആളുകളാണ് കമന്റ് ബോക്‌സിലെത്തുന്നത്.
അതേസമയം തിരഞ്ഞെടുപ്പിലെ വന്‍ പരാജയത്തില്‍ പിണറായി വിജയന്‍ ഇതുവരെ മാധ്യമങ്ങളോടോ സമൂഹമാധ്യമങ്ങളിലോ യാതൊരുവിധ പ്രതികരണവും നടത്തിയിട്ടില്ല. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം വാര്‍ത്താസമ്മേളനം വിളിക്കുമെന്നാണ് സൂചന.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് എല്‍ഡിഎഫ് ഇത്തവണ നേരിട്ടത്. യുഡിഎഫ് 102 സീറ്റില്‍ വിജയിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എല്‍ഡിഎഫിന് 35 സീറ്റാണ് ലഭിച്ചത്. സംസ്ഥാനത്തിന്റ ചരിത്രത്തിലാദ്യമായി എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിച്ചു. മാത്രമല്ല പിണറായി വിജയന്‍ മത്സരിച്ച ധര്‍മ്മടത്തും ആദ്യ റൗണ്ടില്‍ അദ്ദേഹം പിന്നിലായി പോയിരുന്നു. അവസാനം പത്തൊന്‍പതിനായിരം ഭൂരിപക്ഷം വോട്ടിലാണ് അദ്ദേഹം വിജയിച്ചതും.
 

lijo jose pellissery statement

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES