Latest News

ലിജോ ജോസ് പല്ലിശേരി മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങുന്ന ചിത്രത്തില്‍ ഉലകനായകനും; മലൈക്കോട്ടെ വാലിബന്റെ ക്ലൈമാക്‌സ് രംഗത്തില്‍ കമല്‍ഹാസനുമെന്ന് റിപ്പോര്‍ട്ട്

Malayalilife
topbanner
ലിജോ ജോസ് പല്ലിശേരി മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങുന്ന  ചിത്രത്തില്‍ ഉലകനായകനും; മലൈക്കോട്ടെ വാലിബന്റെ ക്ലൈമാക്‌സ് രംഗത്തില്‍ കമല്‍ഹാസനുമെന്ന് റിപ്പോര്‍ട്ട്

ലയാളീ സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രം. ചിത്രത്തിന്റെ ടൈറ്റില്‍ സസ്‌പെന്‍സിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. മലൈക്കോട്ടൈ വാലിബന്‍' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ഇപ്പോളിതാ മറ്റൊരും വിവരം കൂടി പുറത്ത് വരുകയാണ്.

ചിത്രത്തില്‍ ഉലകനായകന്‍ കമല്‍ഹാസന്‍ എത്തുന്നതായി വിവരം.ചിത്രത്തിന്റെ ക്‌ളൈമാക്‌സ് രംഗത്ത് കമല്‍ഹാസനെ കൊണ്ടുവരാനാണ് അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. മോഹന്‍ലാലും കമല്‍ഹാസനും വീണ്ടും ഒരുമിക്കാന്‍ പോവുന്നതിന്റെ ആഹ്‌ളാദത്തിലാണ് ആരാധകര്‍.2019ല്‍ ചാക്രി സംവിധാനം ചെയ്ത ഉന്നൈപോല്‍ ഒരുവന്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചിട്ടുണ്ട്.

ആമേനുശേഷം പി.എസ് റഫീക്കിന്റെ രചനയില്‍ ഒരുങ്ങുന്ന ലിജോ ചിത്രം കൂടിയാണ് മലക്കോട്ടൈ വാലിബന്‍. ചിത്രീകരണം ജനുവരി 10ന് രാജസ്ഥാനില്‍ ആരംഭിക്കും. അറുപതു ദിവസത്തെ ചിത്രീകരണമാണ് പ്‌ളാന്‍ ചെയ്യുന്നത്. ബോളിവുഡ് താരം വിദ്യുത് ജംവാള്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം. ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. 

ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണ്‍സ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ജോണ്‍ മേരി ക്രിയേറ്റീവിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ്          

malaikottai valiban kamlhassan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES