ദിവസങ്ങള്‍ക്ക് മുന്‍പാണ് താന്‍ വിവാഹിതയായി എന്ന രഹസ്യം ലെന പരസ്യപ്പെടുത്തിയത്. ഇന്ത്യന്‍ എയര്‍ഫോഴ്സ് ഫൈറ്റര്‍ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരാണ് ലെനയുടെ ഭര്‍ത്താവ്. 2024, ജനുവരി 17 ന് വിവാഹ നടന്നുവെങ്കിലും ലെന അത് ആരെയും അറിയിച്ചിരുന്നില്ല.
പ്രശാന്ത് ബാലകൃഷ്ണന്‍നായര്‍ക്ക് പ്രധാനമന്ത്രി ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശ യാത്രിക വിംഗുകള്‍ സമ്മാനിച്ച പശ്ചാത്തലത്തിലാണ് ലെന തന്റെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
ദ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് എന്ന പുസ്തകം പ്രകാശനം ചെയ്ത പശ്ചാത്തലത്തില്‍ ലെന വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴായിരുന്നു വിവാഹം. പ്രണയമല്ല, വീട്ടുകാര്‍ ആലോചിച്ച് നടത്തിയതാണ് എന്ന് ലെന പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ ജീവിതം സമ്മാനിച്ചതിന് ഭര്‍ത്താവ് പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ലെന.
നന്ദി എന്റെ പ്രണയമേ, ഈ മനോഹരമായ പുതിയ ജീവിതം സമ്മാനിച്ചതിന് എന്റെ ആള്‍ക്ക് നന്ദി' എന്ന് പറഞ്ഞാണ് ഒരു റോസ് പൂക്കളുടെ ബൊക്കയും പിടിച്ച് നില്‍ക്കുന്ന ഫോട്ടോ ലെന പങ്കുവച്ചത്. ബര്‍ത്ത് ഡേ, പ്രണയം, പുതിയ ജീവിതം എന്നൊക്കെയാണ് പോസ്റ്റിന് ഹാഷ് ടാഗുകള്‍ നല്‍കിയിരിക്കുന്നത്.