ഇത് ജീവിതകാലം മുഴുവനുമുള്ള ഇന്നിങ്സെന്ന് പ്രശാന്ത്; ലെനയുടെ മാത്രമല്ല ഇത് പ്രാശാന്തിന്റെയും രണ്ടാം വിവാഹം; കൂടുതൽ വാർത്തകൾ പുറത്ത്

Malayalilife
topbanner
ഇത് ജീവിതകാലം മുഴുവനുമുള്ള ഇന്നിങ്സെന്ന് പ്രശാന്ത്; ലെനയുടെ മാത്രമല്ല ഇത് പ്രാശാന്തിന്റെയും രണ്ടാം വിവാഹം; കൂടുതൽ വാർത്തകൾ പുറത്ത്

ടി ലെനയുടെ രണ്ടാം വിവാഹ വിശേഷങ്ങളാണിപ്പോൾ സോഷ്യൽമീ‍ഡിയ മുഴുവൻ. കഴിഞ്ഞ ​ദിവസമാണ് താൻ വീണ്ടും വിവാഹിതയായെന്ന സന്തോഷ വാർത്ത ലെന സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരുമായി തന്റെ വിവാഹം കഴിഞ്ഞുവെന്ന് ലെന വെളിപ്പെടുത്തിയത്. ഈ വർഷം ജനുവരി 17ന് താനും പ്രശാന്ത് ബാലകൃഷ്ണൻ നായരും വിവാഹിതരായെന്നാണ് ലെന അറിയിച്ചത്. ഇന്ത്യയുടെ ബഹിരാകാശ യാത്രികരെ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സോഷ്യൽ മീഡിയയിലൂടെയുള്ള ലെനയുടെ വെളിപ്പെടുത്തൽ. ലെനയുടേത് അറേഞ്ച്ഡ് മാരേജായിരുന്നു. ജനുവരി 17 ന ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ചടങ്ങിൽ ഇരുവരുടെയും വീട്ടുകാർ മാത്രമാണ് പങ്കെടുത്തത്. 

ഇപ്പോഴിതാ ലെനയുടെയും പ്രശാന്തിന്റെയും വിവാഹ റിസപ്ഷന്റെ വീ‍ഡിയോയാണ് വൈറലാകുന്നത്. ഷെഫ് പിള്ളയാണ് ലെന-പ്രശാന്ത് വിവാഹ റിസപ്ഷനിൽ പങ്കെടുത്ത വിശേഷങ്ങൾ വീഡിയോ അടക്കം പങ്കിട്ട് പറഞ്ഞത്. ഷെഫ് പിള്ളയെന്ന സുരേഷ് പിള്ളയുടെ അടുത്ത സുഹൃത്തുക്കളാണ് ലെനയും പ്രശാന്ത് ബാലകൃഷ്ണനും. ലെന വിവാഹവാർത്ത പങ്കിട്ടതിന് പിന്നാലെ ഇരുവർക്കുമൊപ്പമുള്ള ചിത്രം സുരേഷ് പിള്ള സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. 'പ്രിയപ്പെട്ട ലെനയ്ക്കും പ്രശാന്ത് ബ്രോക്കും... നിങ്ങൾക്ക് നന്മ നേരുന്നു. എന്റെ പ്രിയപ്പെട്ട രണ്ട് കൂട്ടുകാർ... ഏറ്റവും അടുത്ത കുടുംബ സുഹൃത്തുക്കളുമായി. ബെംഗളൂരുവിൽ ലളിതവും മനോഹരവുമായി നടന്ന വിവാഹത്തിൽ പങ്കെടുക്കാനായി', എന്നാണ് സുരേഷ് പിള്ള നവദമ്പതികൾക്ക് ആശംസകൾ നേർന്ന് കുറിച്ചത്. ഇപ്പോഴിതാ റിസപ്ഷൻ ചടങ്ങിൽ സംസാരിക്കവെ പ്രശാന്ത് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ലെനയുടെ മാത്രമല്ല ഇത് തന്റെയും രണ്ടാം വിവാഹമാണെന്നാണ് പ്രശാന്ത് പറയുന്നത്. 'നിങ്ങളുടെ വിലയേറിയ സമയം മാറ്റിവച്ച് ഈ മനോഹര നിമിഷത്തിൽ ഞങ്ങൾക്കൊപ്പം ചേർന്നതിൽ നന്ദിയുണ്ട്. ഇത് ഞങ്ങൾ രണ്ടുപേരുടെയും സെക്കന്റ് ഇന്നിങ്സാണ്.  

പക്ഷെ ഇന്നിവിടെ നിങ്ങളെയെല്ലാവരെയും ഒരുമിച്ച് കാണുമ്പോൾ ഇത് ജീവിതകാലം മുഴുവനുമുള്ള ഇന്നിങ്സാണെന്ന് തന്നെ പറയുന്നു. സ്നേഹം മാത്രം', എന്നാണ് പ്രശാന്ത് പറഞ്ഞത്. ഇരുവരും ഒരുമിച്ച് കേക്ക് മുറിച്ച് പരസ്പരം പങ്കുവെക്കുന്നതും ഷെഫ് പിള്ള പങ്കുവെച്ച വീഡിയോയിൽ കാണാം. മെറൂൺ നിറത്തിലുള്ള പട്ട് സാരി ചുറ്റി ആഭരണങ്ങളും സിന്ദൂരവും ചാർത്തി അതീവ സുന്ദരിയായാണ് വിവാഹ റിസപ്ഷനിൽ ലെന എത്തിയത്. കരിനീല നിറത്തിലുള്ള സ്യൂട്ടായിരുന്നു പ്രശാന്തിന്റെ വേഷം. നിരവധിപേർ ലെനയ്ക്കും പ്രശാന്തിനും ആശംസകൾ നേരുന്നുണ്ട്. ആത്മീയതയെപ്പറ്റിയടക്കം ലെന സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായപ്പോൾ ആ വീഡിയോ പ്രശാന്തും കണ്ടിരുന്നുവത്രെ. ആ വീഡിയോ കണ്ടാണ് ലെനയെ പ്രശാന്ത് വിളിക്കുന്നത്. അങ്ങനെ സൗഹൃദം മുന്നോട്ടുപോകുകയും അതൊരു വിവാഹാലോചനയിൽ എത്തുകയുമായിരുന്നു.

Read more topics: # ലെന
lenas husband also announcing its his second marriage

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES