Latest News

ജയസൂര്യയെ നടനാക്കിയത് ദിലീപോ ?ജയസൂര്യ സിനിമയിലെത്തിയത് എങ്ങനെയെന്ന് വെളിപ്പെടുത്തി സംവിധായകന്‍ വിനയന്‍

Malayalilife
 ജയസൂര്യയെ നടനാക്കിയത് ദിലീപോ ?ജയസൂര്യ സിനിമയിലെത്തിയത് എങ്ങനെയെന്ന് വെളിപ്പെടുത്തി സംവിധായകന്‍  വിനയന്‍

യസൂര്യ, ഇന്ദ്രജിത്ത് സുകുമാരന്‍, അനൂപ് മേനോന്‍, ഹണി റോസ്, പ്രിയാമണി, മണികൂട്ടന്‍ അങ്ങനെ നീളുന്നു വിനയന്‍ മലയാളത്തിന് നല്‍കിയ പ്രതിഭകളുടെ നീണ്ട നിര .  ജയസൂര്യ താരമായത് ദിലീപിന്റെ പകരക്കാരനായി എത്തിയായിരുന്നെന്ന് വിനയന്‍ തന്നെ വെളിപ്പെടുത്തുന്നു.

ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ എന്ന ചിത്രത്തില്‍ വിനയന്‍ നായകനാക്കാനിരുന്നത് ദിലീപിനെ ആയിരുന്നു. എന്നാല്‍ ദിലീപിന് മറ്റൊരു ചിത്രം പൂര്‍ത്തിയാക്കേണ്ടതായിരുന്നതിനാല്‍  ജയസൂര്യയ്ക്ക് ജയസൂര്യക്ക് അത്  ഗുണം ചെയ്തു. സിനിമയിലെ ചെറിയ റോളുകളില്‍ മാത്രം അഭിനയിച്ചു കൊണ്ടിരുന്ന ജയസൂര്യ ' ഊമപ്പെണ്ണിന് ഉരിയാടാപ്പയന്‍' എന്ന ചിത്രത്തിലൂടെയാണ് നായകനായെത്തിയത്. ചിത്രം വലിയ  വിജയം നേടുകയും ചെയ്തു.

ദീലിപ് എന്ന നടനെ നായകനാക്കി  സിനിമകള്‍ ചെയ്തു വരുന്ന സമയത്താണ് ' ഊമപ്പെണ്ണിന് ഉരിയാടാപ്പയന്‍' എന്ന ചിത്രത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ വരുന്നത്.എന്നാല്‍ ദിലീപിന് ഈ ചിത്രം ഏറ്റെടുക്കാന്‍ സാധിച്ചില്ല. പിന്നീട്  നിര്‍മാതാവിനോട് പുതുമുഖത്തെ വച്ച് ചെയാതാലോ എന്ന് ചോദിച്ചുനിര്‍മ്മാതാവ് അതിന് സമ്മതം മൂളി. തുടര്‍ന്ന് അത് ജയസൂര്യയിലെത്തുകയായിരുന്നു.  അന്ന് ജയസൂര്യ ടിവിയിലൊക്കെ പരിപാടി അവതരിപ്പിച്ച് നടക്കുന്ന സമയമാണ് . കുറിച്ച് സിനിമകളിലൊക്കെ മുഖം കാണിച്ചിട്ടുണ്ട്. ആദ്യമായാണ് ബിഗ് സ്‌ക്രീനിലെത്തുന്നത്.മറ്റു താരങ്ങളൊക്കെ ഡയലോഗ് പറഞ്ഞു കൈയ്യടി വാങ്ങുന്ന സമയത്ത് ഡയലോഗ് ഇല്ലാതെ ജയസൂര്യ അഭിനയിച്ചു.എന്നാല്‍ ചിത്രം വലിയ ഹിറ്റാകുകയും ആറുമാസം കൊണ്ട് ജയന്‍ വലിയ നടനായി മാറുകയും ചെയ്‌തെന്ന് വിനയന്‍ പറഞ്ഞു.


 

Read more topics: # jayasoorya,# dileep,# vinayan
jayasoorya dileep vinayan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക