അകാലത്തില്‍ പൊലിഞ്ഞ മകള്‍ നന്ദനയുടെ ഓര്‍മകളില്‍ ഗായിക കെ.എസ്.ചിത്ര. നന്ദനയുടെ ജന്മദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്ക് വച്ചിരിക്കുകയാണ് ചിത്ര. കാലം എത്ര കടന്നുപോയാലും തന്റെ പൊന്നോമന മായാതെ മനസ്സിലുണ്ടെന്നു കുറിക്കുകയാണ് ഗായിക.
സ്വര്‍ഗത്തിലെ നിന്റെ ജന്മദിനമാണിന്ന്. അവിടെ മാലാഖമാരുമൊന്നിച്ച് നീ ഈ ദിനം ആഘോഷിക്കുന്നുണ്ടാകും. എത്ര വര്‍ഷങ്ങള്‍ വന്നുപോയാലും നീ മായാതെ എന്നും എന്റെ മനസ്സിലുണ്ട്. അകലെയാണെങ്കിലും നീ സുരക്ഷിതയാണെന്ന് എനിക്കറിയാം. ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. എല്ലാ ദിവസത്തേക്കാളുമുപരിയായി ഇന്ന് എനിക്ക് നിന്നെ മിസ് ചെയ്യുന്നു. പിറന്നാള്‍ ആശംസകള്‍ പ്രിയപ്പെട്ട നന്ദന', കെ.എസ്.ചിത്ര കുറിച്ചു. <
ചിത്രയുടെ കുറിപ്പ് ചുരുങ്ങിയ സമയത്തിനകം ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തിയത്. മകളുടെ എല്ലാ പിറന്നാളിനും ഓര്‍മ ദിനത്തിലും ചിത്ര പങ്കുവയ്ക്കുന്ന നൊമ്പരക്കുറിപ്പ് ആരാധകരെയും വേദനിപ്പിക്കാറുണ്ട്. മകളുടെ അസാന്നിധ്യം ഏല്‍പ്പിക്കുന്ന വേദനയെക്കുറിച്ച് മുന്‍പ് അഭിമുഖങ്ങളിലുള്‍പ്പെടെ ചിത്ര വെളിപ്പെടുത്തിയിരുന്നു.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002ലാണ് കെ.എസ്.ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും മകള്‍ പിറന്നത്. എന്നാല്‍ ഇരുവരുടെയും സന്തോഷങ്ങളും ആഘോഷങ്ങളും അധികനാള്‍ നീണ്ടു നിന്നില്ല. 2011ല്‍ ദുബായിലെ വില്ലയില്‍ നീന്തല്‍കുളത്തില്‍ വീണ് ഒമ്പത് വയസ്സുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു.