വാഹനാപകടത്തില്‍ മരണപ്പെട്ട മിമിക്രി താരം സുധിയുടെ ഭാര്യ രേണുവിന് നേരെ വീണ്ടും സൈബറാക്രമണം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്ത വീഡിയോയ്ക്ക് പിന്നാലെയാണ് രേണുവിന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. രേണുവിന്റെ റൊമാന്റിക് ലുക്കിലുള്ള വീഡിയോയാണ് വിമര്‍ശകരെ പ്രകോപിപിപ്പിച്ചത്. വീഡിയോ വളരെയധികം മോശമായി പോയിയെന്നും സുധിയെ ഓര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നുവെന്നും കമന്റ് ബോക്‌സില്‍ ആളുകള്‍ വിമര്‍ശിക്കുന്നുണ്ട്.
ചാന്തുകുടഞ്ഞൊരു സൂര്യന്‍ മാനത്ത്' എന്ന പാട്ടില്‍ കടപ്പുറം പശ്ചാത്തലമാക്കി വളരെ റൊമാന്റികായിട്ട് ഷൂട്ട് ചെയ്ത വീഡിയോയ്ക്കാണ് വിമര്‍ശനങ്ങള്‍ വരുന്നത്. ''സുധിയുടെ മക്കള്‍ ഇതൊക്കെ കണ്ടാല്‍ എങ്ങനെ സഹിക്കും, സുധി ചേട്ടന്റെ ആത്മാവ്, ഓര്‍മ എന്നൊക്കെ പറഞ്ഞ് രേണു നാടകം കളിക്കുന്നു, സുധി ജീവിച്ചിരുന്നെങ്കില്‍ ഇങ്ങനെ ഉണ്ടാകില്ലായിരുന്നു'' എന്നിങ്ങനെയാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകള്‍.
നെഗറ്റിവിറ്റി പരിധിവിട്ടതും രേണു മറ്റൊരു കമന്റിലൂടെ പ്രതികരിച്ചു. 'ഒരു കാര്യം പറഞ്ഞോട്ടെ, നെഗറ്റീവ്സിന് റിപ്ലൈ ഇല്ല. കാരണം, ഇനി മൈന്‍ഡ് ചെയ്താല്‍ അല്ലേ നിങ്ങള്‍ വീണ്ടും ഇടൂ. നെഗറ്റീവിനും പോസിറ്റീവിനും നന്ദി' എന്ന് രേണു.
'എനിക്ക് ഈ റീല്‍സ് വിഡിയോ ഒരു മോശവുമായി തോന്നിയിട്ടില്ല. ഇതില്‍ ഞാന്‍ കംഫര്‍ട്ട് ആണ്, അതുകൊണ്ട് ചെയ്തു. ഇനിയും മുമ്പോട്ട് ഇത്തരം വേഷങ്ങള്‍ വന്നാല്‍ ചെയ്യും. എനിക്കും ആഹാരം കഴിക്കണം. എനിക്ക് ആര് ചെലവിനു തരും. അഭിനയം എന്റെ ജോലിയാണെന്നും നടി പറയുന്നു.
അതേ സമയം രേണു സുധി ആദ്യമായി അഭിനയിച്ച ഹ്രസ്വചിത്രം പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു. യൂട്യൂബില്‍ റിലീസായ മോഹം എന്ന ഹ്രസ്വചിത്രം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മൂന്നരലക്ഷത്തിലധികം കാഴ്ചക്കാരെ നേടി..