Latest News

കൊല്ലം സുധിയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനയില്‍ പങ്ക് കൊണ്ട് രേണു; കൊല്ലത്തെ വീ്ട്ടില്‍ ചടങ്ങൊരുക്കി കിച്ചുവും ബന്ധുക്കളും; കൊല്ലം സുധി വിട പറഞ്ഞ് രണ്ട് കൊല്ലം പൂര്‍ത്തിയാകുമ്പോള്‍

Malayalilife
കൊല്ലം സുധിയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനയില്‍ പങ്ക് കൊണ്ട് രേണു; കൊല്ലത്തെ വീ്ട്ടില്‍ ചടങ്ങൊരുക്കി കിച്ചുവും ബന്ധുക്കളും; കൊല്ലം സുധി വിട പറഞ്ഞ് രണ്ട് കൊല്ലം പൂര്‍ത്തിയാകുമ്പോള്‍

സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായിരുന്ന കൊല്ലം സുധി വിടപറഞ്ഞിട്ട് ഇന്നലെ രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്ന ദിവസമായിരുന്നു.  2023 ജൂണ്‍ അഞ്ചിനായിരുന്നു തൃശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ച് നടന്ന വാഹനാപകടത്തില്‍ കൊല്ലം സുധി മരണമടയുന്നത്.  സുധിയുടെ മരണത്തിനു ശേഷം താരത്തെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ഭാര്യ രേണുവും രണ്ടു മക്കളും അനാഥരായി. എന്നാല്‍  ഹ്രസ്വചിത്രങ്ങളിലൂടെയും റീല്‍ വിഡിയോകളിലൂടെയും അഭിനയത്തില്‍ സജീവമാവുകയാണ് സുധിയുടെ ഭാര്യ രേണു.

ചരമദിനത്തില്‍ രേണുവിന്റെ ചങ്ങനാശേരി വീട്ടിലെ പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനയൊരുക്കിയിരുന്നു. കൂടാതെ കൊല്ലത്തെ സുധിയുടെ വീട്ടിലും ചടങ്ങുകള്‍ നടത്തി. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ എത്തിയിട്ടുണ്ട്.
രേണുവിനൊപ്പം നിരവധി സോഷ്യല്‍മീഡിയ താരങ്ങളും കൊല്ലം സുധിയുടെ ഓര്‍മദിവസം പ്രാര്‍ത്ഥനയില്‍ പങ്ക് കൊള്ളാന്‍ വീട്ടിലെത്തിയിരുന്നു.

അപ്രതീക്ഷിതമായിരുന്നു നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണം. ഒരു പരിപാടിയില്‍ പങ്കെടുത്തു മടങ്ങവേ കാറപകടത്തില്‍ പെട്ടാണ് താരം മരണപ്പെട്ടത്.സുധിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ഭാര്യ രേണു സുധി പങ്കുവച്ച കുറിപ്പും ചിത്രവുമാണ് ആരാധകരെ സങ്കടത്തിലാക്കുന്നത്. 'Miss you... സ്വര്‍ഗ്ഗത്തിലെ രണ്ടാം പിറന്നാള്‍...' എന്നാണ് സുധിയുടെ ചിത്രം പങ്കുവച്ച് രേണു കുറിച്ചത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Renu sudhi (@renu_sudhi)

kollam sudhi memoires

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES