Latest News

ബിസിനസിലേക്ക് ചുവടുവെച്ച് കിച്ചു സുധി; ഓണ്‍ലൈന്‍ ക്ലോത്തിങ് ബ്രോന്‍ഡിന്റെ വെബ്സൈറ്റ് ലോഞ്ച് ചെയ്ത് കൊല്ലം ജില്ലാ കളക്ടര്‍; ആശംസകളറിയിച്ച് സോഷ്യല്‍മീഡിയ

Malayalilife
ബിസിനസിലേക്ക് ചുവടുവെച്ച് കിച്ചു സുധി; ഓണ്‍ലൈന്‍ ക്ലോത്തിങ് ബ്രോന്‍ഡിന്റെ വെബ്സൈറ്റ് ലോഞ്ച് ചെയ്ത് കൊല്ലം ജില്ലാ കളക്ടര്‍; ആശംസകളറിയിച്ച് സോഷ്യല്‍മീഡിയ

അന്തരിച്ച പ്രശസ്ത ഹാസ്യനടന്‍ കൊല്ലം സുധിയുടെ മകന്‍ കിച്ചു സുധി (രാഹുല്‍ ദാസ്) പുതിയ ബിസിനസ് രംഗത്തേക്ക്. ഏറെക്കാലമായുള്ള കിച്ചുവിന്റെ വലിയ സ്വപ്നമാണ് കിച്ചു ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. താനൊരു പുതിയ സംരംഭം ആരംഭിക്കുന്നുവെന്ന് ഏതാനും നാളുകള്‍ക്ക് മുന്‍പ് കിച്ചു വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ ക്ലോത്തിങ് ബ്രാന്‍ഡിന്റെ വെബ്സൈറ്റ് ഓഗസ്റ്റ് ഒന്നിന് ഔദ്യോഗികമായി ലോഞ്ച് ചെയ്തു. 

കൊല്ലം കളക്ടര്‍ ആനി ജൂല തോമസാണ് പുതിയ വെബ്സൈറ്റിന്റെ ഡൊമെയ്ന്‍ ലോഞ്ച് നിര്‍വഹിച്ചത്. ചടങ്ങില്‍ വെച്ച് കിച്ചുവിന് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നല്‍കിയ കളക്ടര്‍ അദ്ദേഹത്തിന് ഹൃദ്യമായ ആശംസകളും നേര്‍ന്നു. തന്റെ ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് കിച്ചു വെബ്സൈറ്റ് ലോഞ്ചിനായി ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. സ്വന്തം സംരംഭം ആരംഭിക്കാന്‍ കഴിഞ്ഞതില്‍ വെയളരെയധികം സന്തോഷമുണ്ടെന്ന് കിച്ചു മാധ്യമങ്ങളോട് പ്രതികരിച്ചു. 

കിച്ചുവിന്റെ ഈ പുതിയ ചുവടുവെപ്പിനെ പ്രശംസിച്ചും പിന്തുണച്ചും നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. 'വളരെ ഉയരങ്ങളില്‍ എത്താന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ, എന്റെ പൊന്നുമോന്‍ ഉയരങ്ങളില്‍ എത്തട്ടെ, അടിപൊളി ആണ്' എന്നിങ്ങനെ നീളുന്നു ആരാധകരുടെ കമന്റുകള്‍. 

'അവന്‍ ഈ പ്രായത്തില്‍ തന്നെ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചു. ഇന്ന് കൂടെ ജന്മം നല്‍കിയ അച്ഛനും അമ്മയുമില്ല, എങ്കിലും അവന്റെ മുഖത്തെ ഈ സന്തോഷം കാണുമ്പോള്‍ വലിയ സന്തോഷമുണ്ട്', 'ആ ചിരി ഒരിക്കലും മായാതെ മങ്ങാതെ നില്‍ക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ, നമുക്ക് കിട്ടുന്ന ഫെയ്മും അംഗീകാരവും ജനപിന്തുണയും ഒക്കെ ഇത്തരം നല്ല കാര്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താം...' തുടങ്ങി കിച്ചുവിന് കരുത്തുപകര്‍ന്ന് നിരവധി പേര്‍ വൈകാരികമായ കുറിപ്പുകളും പങ്കുവെക്കുന്നുണ്ട്.

kichu sudhi entry business

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES