Latest News

ഗാനഗന്ധര്‍വന് ഇന്ന് എഴുപത്തിയൊമ്പതാം പിറന്നാള്‍....!

Malayalilife
topbanner
ഗാനഗന്ധര്‍വന് ഇന്ന് എഴുപത്തിയൊമ്പതാം പിറന്നാള്‍....!

അരനൂറ്റാണ്ടിലേറെയായി സംഗീതരംഗത്ത് സജീവമാണ് മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ യേശുദാസിന് എഴുത്തിയൊമ്പതിന്റെ നിറവില്‍. പുതിയ ഗായകര്‍ ഏറെ വന്നിട്ടും മലയാളികളുടെ മനസില്‍ യേശുദാസിന്റെ സ്ഥാനം അന്നും ഇന്നും ഓരേപോലെയാണ്. 
മലയാളികള്‍ക്ക് എത്ര കേട്ടാലും മതിവരാത്ത ശ്ബ്ദത്തിന് ഉടമയായ കെജെ യേശുദാസ് എന്ന കാട്ടോശേരി ജോസഫ് യേശുദാസ് മലയാളികളുടെ തന്നെ സ്വകാര്യ അഹങ്കാരം എന്നു തന്നെ പറയാം.

എല്ലാ പിറന്നാളും അദ്ദേഹം ആഘോഷിക്കുന്നത് മൂകാംബിക ക്ഷേത്ര സന്നിധിയില്‍ ഗാനങ്ങള്‍ ആലപിച്ചു കൊണ്ടാണ്. 1961ല്‍ കാല്പാടുകള്‍ എന്ന ചിത്രത്തിലൂടെ ശ്രീനാരായണഗുരുദേവന്റെ 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും എന്നാരംഭിക്കുന്ന നാലുവരി ശ്ലോകം പാടിക്കൊണ്ടാണ് ചലചിത്ര പിന്നണിഗാനരംഗത്ത് അദ്ദേഹം ഹരിശ്രീ കുറിച്ചത്. 
 

പ്രശസ്ത സംഗീത സംവിധായകരായ ദേവരാജന്‍ മാഷ്, ദക്ഷിണാമൂര്‍ത്തിസ്വാമി, രാഘവന്‍ മാഷ്, അര്‍ജ്ജുനന്‍ മാഷ് എന്നിവരുടെ സംഗീതവും വയലാര്‍ ,ഒഎന്‍വി. ശ്രീകുമാരന്‍ തമ്പി എന്നിങ്ങനെയുള്ള ഗാനരചയിതാക്കളുടെ ഗാനങ്ങളും ഗാനഗന്ധര്‍വ്വനെ മലയാളികളുടെ ഗന്ധര്‍വ്വഗായകനായി വാര്‍ത്തെടുത്തു എന്നു തന്നെ പറയാം. തുടര്‍ന്ന് രാജ്യത്തെ ഏകദേശം എല്ലാ ഭാഷകളിലും യേശുദാസ് തന്റെ സാന്നിധ്യം 
ഉറപ്പിച്ചിരുന്നു. കൂടാതെ പദ്മവിഭൂഷന്‍, പദ്മഭൂഷന്‍, പദ്മശ്രീ ഉള്‍പ്പെടെ പല ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിരുന്നു അദ്ദേഹം.

Read more topics: # kj yesudas,# 79,# birthday
kj yesudas,79,birthday

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES