കന്നഡ സിനിമയെ വാനോളം ഉയര്‍ത്തിയ ചിത്രമായിരുന്നു യഷ് നായകനായി എത്തിയ കെ.ജി.എഫ്. കോലാര്‍ സ്വര്‍ണഖനിയും ഇവിടുത്തെ അധോലോക നായകനായ റോക്കിയുടെ കഥ പറഞ്ഞ ജെ.ജി.എഫ് മികച്ച വിജയമാണ് നേടിയെടുത്തത്. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതതാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്.
കെ.ജി.എഫ് രണ്ടാം ഭാഗത്തില്‍ റോക്കിയുടെ അധോലാക നായകനെയായിരിക്കും ദൃശ്യവല്‍ക്കരിക്കപ്പെടുന്നത്. ചിത്രത്തില്‍ വില്ലന്‍ റോളിലെത്തുന്നത് സഞ്ജയ് ദത്തെന്ന വാര്‍ത്ത മുന്‍പ് തന്നെ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ പട്ടികയിലേക്ക് കെ.ജി.എഫ് എത്തുമ്പോള്‍ സഞ്ജയ് ദത്തിന്റെ പുതിയ ലുക്കാണ് വൈറലായി മാറുന്നത്.
അധീര എന്ന വില്ലനായിട്ടാണ് ചിത്രത്തില്‍ സഞ്ജയ് ദത്ത് എത്തുന്നത്. 200 കോടി ക്ലബ്ബില്‍ ഇടം നേടിയ കെ ജി എഫ് കന്നഡ സിനിമയിലെ എക്കാലത്തേയും ഏറ്റവും വലിയ വിജയം ആണ്. ഇതിന്റെ മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഡബ്ബിങ് വേര്‍ഷനുകള്‍ ഒക്കെ വലിയ വിജയം നേടിയിരുന്നു. കെ ജി എഫ് 2 റിലീസ് ചെയ്യാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. യാഷിനൊപ്പം സഞ്ജയ് ദത്ത്കൂടി എത്തുന്നതോടെ കെ ജി എഫ് 2 വിനായി വലിയ പ്രതീക്ഷയില്‍ ആണ് ആരാധകര്‍.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീല്‍, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവര്‍ ചേര്‍ന്നാണ്. ഹോമബില്‍ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരാഗണ്ടൂര്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ആദ്യ ഭാഗം കേരളത്തില്‍ വിതരണം ചെയ്തതു ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ ആണ്.
ആദ്യ ഭാഗത്തില്‍ യാഷിനൊപ്പം ശ്രീനിധി ഷെട്ടി, അച്യുത് കുമാര്‍, മാളവിക അവിനാശ്, അനന്ത് നാഗ്, വസിഷ്ഠ എന്‍ സിംഹ, മിത വസിഷ്ട എന്നിവരും തങ്ങളുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു.