കല്യാണ ശേഷമുള്ള കീര്‍ത്തിയുടെയും ആന്റണിയുടെയും ആദ്യത്തെ (തല) ദീപാവലിയായിരുന്നു ഇപ്രാവശ്യത്തേത്. അത് ഇരുവരും ഒറ്റയ്ക്ക് ആണ് ആഘോഷിച്ചത്.
ദീപാവലിയ്ക്ക് കുടുംബമോ സുഹൃത്തുക്കളോ ഒന്നുമില്ലാതെയാണ് ആഘോഷം. ഈ ദീപാവലി ആഘോഷത്തില്‍ ഭര്‍ത്താവ് ആന്റണി തട്ടിലും കീര്‍ത്തി സുരേഷും മാത്രം. എന്നാല്‍ എവിടെയാണ് സ്ഥലം എന്ന് താരം വ്യക്തമാക്കിയിട്ടുമില്ല. ഒട്ടും പ്ലാന്‍ ചെയ്യാതെ അപ്രതീക്ഷിചമായുള്ളൊരു സാഹസിക യാത്രയായിരുന്നു തല ദീപാവലിയ്ക്ക് വേണ്ടിയുള്ള ഒരുക്കം- എന്ന് ക്യാപ്ഷനിലൂടെ കീര്‍ത്തി സുരേഷ് വ്യക്തമാക്കുന്നുണ്ട്.
കൂടാതെ മനോഹരമായ ഒരു അന്തരീക്ഷത്തില്‍, ഇരുവരും വളരെ ലൈറ്റായി ദീപാവലസി ആഘോഷിച്ചു എന്ന് വ്യക്തമാക്കുന്നതാണ് കീര്‍ത്തി സുരേഷിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ ഒന്നടങ്കം ആഘോഷിച്ച വിവാഹമായിരുന്നു കീര്‍ത്തി സുരേഷിന്റെയും ആന്റണി തട്ടിലിന്റെയും വിവാഹം. വിവാഹത്തിന് നിരവധി സിനിമ താരങ്ങളും എത്തിയിരുന്നു. വിവാഹം കഴിഞ്ഞതിന് പിന്നാലെ തന്റെ ഏറ്റവും പുത്തന്‍ ബോളിവുഡ് ചിത്രമായ ബേബി ജോണിന്റെ പ്രമോഷന്‍ വേദിയില്‍ കീര്‍ത്തി എത്തിയത് വലിയ വിവാദമായിരുന്നു.തമിഴിലും തെലുങ്കിലുമെല്ലാമായി തിളങ്ങി നില്‍ക്കുന്ന താരം സോഷ്യല്‍മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്