Latest News

പതിനഞ്ചോളം സെലിബ്രിറ്റികള്‍; നൂറിലധികം ബന്ധുക്കള്‍; 400 പേര്‍ പങ്കെടുത്ത വിവാഹത്തിനെത്തി യവരില്‍ അധികവും സുഹൃത്തുക്കള്‍; 3 ദിവസങ്ങളി ലായി രണ്ട് ആചാരപ്രകാരവും വിവാഹം; ക്രിസ്ത്യന്‍ വിവാഹ ചടങ്ങില്‍ അച്ഛന്റെ പങ്കാളിത്തത്തിലും സന്തോഷം; വിവാഹ ദിവസത്തെക്കുറിച്ച് കീര്‍ത്തി പങ്ക് വച്ചത്

Malayalilife
പതിനഞ്ചോളം സെലിബ്രിറ്റികള്‍; നൂറിലധികം ബന്ധുക്കള്‍; 400 പേര്‍ പങ്കെടുത്ത വിവാഹത്തിനെത്തി യവരില്‍ അധികവും സുഹൃത്തുക്കള്‍; 3 ദിവസങ്ങളി ലായി രണ്ട് ആചാരപ്രകാരവും വിവാഹം; ക്രിസ്ത്യന്‍ വിവാഹ ചടങ്ങില്‍ അച്ഛന്റെ പങ്കാളിത്തത്തിലും സന്തോഷം; വിവാഹ ദിവസത്തെക്കുറിച്ച് കീര്‍ത്തി പങ്ക് വച്ചത്

വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് നടി കീര്‍ത്തി സുരേഷ്. ബിസിനസുകാരനായ ആന്റണി തട്ടിലാണ് കീര്‍ത്തിയുടെ ഭര്‍ത്താവ്. 
. 15 വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് സംരംഭകന്‍ കൂടിയായ ആന്റണി തട്ടിലുമായി കീര്‍ത്തിയുടെ വിവാഹം നടന്നത്..ആന്റണിയുമായുള്ള തന്റെ ദീര്‍ഘകാല ബന്ധത്തിന്റെ വെല്ലുവിളികളും ക്രിസ്ത്യന്‍ വിവാഹത്തോടുള്ള പിതാവിന്റെ പ്രതികരണവും വിവാഹം ഒരുക്കിയതിനെക്കുറിച്ചും കീര്‍ത്തി സുരേഷ് പങ്ക് വച്ചതാണ് ശ്രദ്ധ നേടുന്നത്.


ഇക്കഴിഞ്ഞ ഡിസംബറില്‍ ഗോവയില്‍ വെച്ചാണ് കീര്‍ത്തിയുടേയും ആന്റണിയുടേയും വിവാഹം നടന്നത്. ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരം നടന്ന വിവാഹ ചടങ്ങുകളുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ദളപതി വിജയ് അടക്കമുള്ള താരങ്ങള്‍ പങ്കെടുത്ത ?ഗ്രാന്റ് ഫെയറിടെയ്ല്‍ വെഡ്ഡിങ്ങായിരുന്നു കീര്‍ത്തിയുടേത്. ഇപ്പോഴിതാ ക്രിസ്ത്യന്‍ ആചാര പ്രകാരം നടന്ന വിവാ?ഹ ചടങ്ങിനെ കുറിച്ചും ഭര്‍ത്താവ് ആന്റണി തട്ടിലിനെ കുറിച്ചും കീര്‍ത്തി പറഞ്ഞ കാര്യങ്ങളാണ് ശ്ര?ദ്ധനേടുന്നത്. 

മൂന്ന് ദിവസങ്ങളിലായി രണ്ട് രീതിയിലാണ് ഞങ്ങളുടെ വിവാഹം നടന്നത്. രണ്ട് രീതിയിലും വിവാഹം നടത്തണമെന്ന പ്ലാന്‍ ഞങ്ങള്‍ക്ക് എന്നും ഉണ്ടായിരുന്നു.കല്യാണത്തിന് വന്നത് പത്ത് പതിനഞ്ച് സിനിമ സെലിബ്രിറ്റികളും നൂറ് നൂറ്റി ഇരുപത് ബന്ധുക്കളും ഒഴിച്ചാല്‍ ബാക്കി എല്ലാം സുഹൃത്തുക്കളാണ്. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അത്രയധികം സുഹൃത്തുക്കളുണ്ട്. നാനൂറ് പേര്‍ അടങ്ങുന്ന വിവാഹമായിരുന്നു. ക്രിസ്ത്യന്‍ ആചാര പ്രകാരമുള്ള വിവാഹത്തില്‍ അച്ഛനാണ് എന്റെ കൈ പിടിച്ച് വേദിയില്‍ കൊണ്ടുവരുന്നത്. രാവിലത്തെ വിവാഹത്തിന് ശേഷം ഞാന്‍ ഇക്കാര്യം അച്ഛനോട് പറഞ്ഞിരുന്നു.

ഒരു ക്രിസ്ത്യന്‍ വിവാഹത്തിന്റെ ആചാരങ്ങളില്‍ തന്റെ അച്ഛന്‍ സുരേഷ് പങ്കെടുക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും കീര്‍ത്തി സുരേഷ് പങ്കുവെച്ചു. 'ഞാന്‍ എന്റെ പിതാവിനോട് ചോദിച്ചു, വധുവിനെ അവരുടെ അച്ഛന്മാര്‍ പള്ളിയുടെ മധ്യത്തിലൂടെ കൈപിടിച്ച് നടത്തണം, അച്ഛന്‍ എനിക്കായി അത് ചെയ്യുമോ?' അദ്ദേഹം മറുപടി പറഞ്ഞു, 'പിന്നല്ലാതെ, എന്തുകൊണ്ട് അങ്ങനെ ചെയ്ത്കൂടാ? ഞാനല്ലാതെ വേറെ ആരാ നിന്നെ ഇറക്കിവിടുന്നത്.' ഇതുകേട്ടപ്പോള്‍ ഞാന്‍ 'വൗ' എന്ന മട്ടിലായിരുന്നു. എന്റെ അച്ഛന്‍ അതിന് സമ്മതിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല, അദ്ദേഹം എനിക്കായി അത് ചെയ്തതില്‍ വളരെ സന്തോഷമുണ്ട്' കീര്‍ത്തി അഭിമുഖത്തില്‍ പറഞ്ഞു. 

പ്രണയം രഹസ്യമായി സൂക്ഷിക്കാന്‍ കഴിഞ്ഞത് തന്റെയും ആന്റണിയുടെയും മിടുക്ക് കൊണ്ടാണെന്ന് കീര്‍ത്തി സുരേഷ് വ്യക്തമാക്കി. ഒരുമിക്കുന്നത് സ്വപ്നമായിരുന്നു. പക്ഷെ സ്വപ്നമായിരുന്നെന്ന് പറയാനാകുമോ എന്നറിയില്ല. ഒളിച്ചോടുന്ന പേടിസ്വപ്നങ്ങള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. വിവാഹം ഒരു ഇമോഷണല്‍ മൊമന്റ് ആയിരുന്നു. കാരണം ഞങ്ങളെന്നും ആഗ്രഹിച്ചതാണിത്. ഒരാള്‍ക്ക് വേണ്ടി ഒരുപാട് വര്‍ഷങ്ങള്‍ കാത്തിരിക്കുക എളുപ്പമല്ല. 

എപ്പോഴാണ് വിവാഹമെന്ന് ഒരിക്കലും അദ്ദേഹം എന്നോട് ചോദിച്ചിട്ടില്ല. ഒന്നിലും എന്നെ നിര്‍ബന്ധിച്ചിട്ടില്ല. സ്ത്രീകളെ ഒരുപാട് ബഹുമാനിക്കുന്ന ആളാണ് തന്റെ ഭര്‍ത്താവെന്നും കീര്‍ത്തി സുരേഷ് പറഞ്ഞു. ആന്റണി തട്ടില്‍ എന്നെ എപ്പോഴും പിന്തുണച്ചു. 

പെണ്‍കുട്ടികള്‍ക്ക് അവരുടെ അച്ഛനാണ് സൂപ്പര്‍ ഹീറോ. അച്ഛന്‍ കഴിഞ്ഞാല്‍ പങ്കാളി ആയിരിക്കണം അവരുടെ സൂപ്പര്‍ഹീറോയെന്ന് ഞാന്‍ കരുതുന്നു. അച്ഛനിലെ ഒരുപാട് ഗുണങ്ങള്‍ ആന്റണി തട്ടിലില്‍ താന്‍ കണ്ടിട്ടുണ്ടെന്നും കീര്‍ത്തി പറയുന്നു.

ഞങ്ങള്‍ രണ്ടുപേര്‍ക്കും ഇടയില്‍ ഞാനാണ് ഏറ്റവും കൂടുതല്‍ വഴക്കുണ്ടാക്കുന്നത്. എസിയും ഫാനും ഒരുമിച്ച് ഇടുന്നതിനാണ് ഞാന്‍ എപ്പോഴും വഴക്കുണ്ടാക്കുന്നത്. എല്ലാം സില്ലി ഫൈറ്റ്‌സാണ്. ഞാന്‍ ദേഷ്യപ്പെടുമ്പോള്‍ എല്ലാം ശാന്തമാക്കാന്‍ ആന്റണി ശ്രമിക്കും. അദ്ദേഹത്തിന് ദേഷ്യം വന്നാല്‍ അവിടെ നിന്ന് എങ്ങനെയെങ്കിലും എസ്‌കേപ്പാകാനാണ് ഞാന്‍ ശ്രമിക്കുക. എങ്ങനെ കാര്യങ്ങള്‍ മാനേജ് ചെയ്യണമെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൂന്നാമതൊരാള്‍ വരേണ്ടുന്ന സാഹചര്യം വളരെ വിരളമായി മാത്രമെ ഉണ്ടായിട്ടുള്ളു എന്നും കീര്‍ത്തി പറയുന്നു.

ആന്റണി ഖത്തറില്‍ ജോലി ചെയ്തിരുന്ന ഘട്ടത്തില്‍ തങ്ങളുടെ ബന്ധം കുറച്ച് അകലത്തിലായിരുന്നുവെന്നും ആ സമയത്ത് കോളേജില്‍ പഠിക്കുകയായിരുന്നുവെന്നും കീര്‍ത്തിപറഞ്ഞു. '4-5 വര്‍ഷത്തിന് ശേഷം അദ്ദേഹം എന്നെന്നേക്കുമായി ഇന്ത്യയില്‍ തിരിച്ചെത്തി. കൊച്ചിയില്‍ സ്വന്തം ബിസിനസ്സ് ആരംഭിച്ചു, ഇപ്പോള്‍ അവന്‍ ചെന്നൈയില്‍ ബിസിനസ്സ് ആരംഭിക്കുന്നു, അത് ദുബായിലേക്കും വ്യാപിപ്പിച്ചേക്കും' കീര്‍ത്തി വ്യക്തമാക്കി....

keerthy suresh open up about her wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES