തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിദ്ധ്യമാണ് കീര്‍ത്തി സുരേഷ്. തമിഴിലും തെലുങ്കിലുമായി ഒട്ടേറെ പുതിയ സിനിമകളാണ് കീര്‍ത്തി സുരേഷിന്റേതായി വരാനിരിക്കുന്നതും. വിവാഹിതയാകാന്‍ ഒരുങ്ങുന്നവെന്ന വാര്‍ത്തയോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ കീര്‍ത്തി സുരേഷ്.
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫര്‍ഹാന്‍ ബിന്‍ ലിഖായത്ത് എന്ന വ്യവസായിയുമായി പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു.ഫര്‍ഹാനും കീര്‍ത്തിയും ഒന്നിച്ചുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഈ വാര്‍ത്തകള്‍ക്ക് ആധാരം. ഇതോടെ കീര്‍ത്തി ഉടന്‍ വിവാഹിതരാകുമെന്ന വാര്‍ത്തകളും എത്തിയിരുന്നു. ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് കീര്‍ത്തി ഇപ്പോള്‍.
'ഇപ്പോള്‍ എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. ഞാന്‍ എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാന്‍ ആരാണെന്ന് സമയം വരുമ്പോള്‍ വെളിപ്പെടുത്താം'' എന്നാണ് കീര്‍ത്തി സുരേഷ് വാര്‍ത്തയുടെ ലിങ്ക് പങ്കുവച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.
കീര്‍ത്തിക്കൊപ്പമുള്ള ചിത്രം ഫര്‍ഹാന്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി ആക്കിയിരുന്നു. ഇത് കീര്‍ത്തിയും ഷെയര്‍ ചെയ്തിരുന്നു. പിന്നാലെയാണ് താരം പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ എത്തിയത്. അതേസമയം, കീര്‍ത്തി റിസോര്‍ട്ട് ഉടമയുമായും അനിരുദ്ധ് രവിചന്ദറുമായും പ്രണയത്തിലാണെന്നുള്ള വാര്‍ത്തകളും ഇടയ്ക്ക് എത്തിയിരുന്നു.
ദസറ' ആണ് കീര്‍ത്തിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. 100 കോടി നേടിയ ചിത്രത്തില്‍ നാനി ആണ് നായകന്‍. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന 'മാമന്നന്‍' എന്ന ചിത്രമാണ് നടിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.