പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നസ്രിയ നാസിം. ചുരുങ്ങിയ സമയം കൊണ്ട് മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ കഴിഞ്ഞ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ സൂക്ഷ്മദര്‍ശിനിയും ആരാധക ഹൃദയങ്ങള്‍ കീഴടക്കവേ കുടുംബത്തിലെ മറ്റൊരു വിശേഷമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ചേച്ചിയുടെ വിവാഹം കഴിഞ്ഞ് പത്തു വര്‍ഷം കഴിയവേ വീണ്ടും ആ താരകുടുംബത്തില്‍ വിവാഹപ്പന്തലൊരുങ്ങാന്‍ പോവുകയാണ്. നസ്രിയയുടെ അനുജനും നടനുമായ നവീന്‍ നാസിമിന്റെ വിവാഹമാണത്. ഇപ്പോള്‍ 28 വയസുകാരനാണ് നവീന്‍. നസ്രിയ ജനിച്ച് കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് നവീന്‍ ജനിച്ചത്. ഇരുവരുടേയും ജന്മദിനം പോലും ഒരേദിവസമാണ്. ഒരുമിച്ച് പിറന്നാള്‍ ആഘോഷങ്ങള്‍ പങ്കുവെക്കുന്ന ഇരുവരും ഇപ്പോഴിതാ, നവീന്റെ നിക്കാഹ് വേദിയിലാണ് നിറസന്തോഷത്തോടെ നില്‍ക്കുന്നത്.
ഇന്ന് കൊച്ചിയില്‍ വച്ചു നടന്ന സ്വകാര്യ ചടങ്ങിലാണ് നവീന്റെയും ഭാവി വധുവിന്റെയും നിക്കാഹ് ചടങ്ങുകള്‍ നടന്നത്. ഫഹദ് ഫാസിലും കുടുംബവും എല്ലാം ചടങ്ങില്‍ പങ്കുചേരാനും ആഘോഷമാക്കാനും എത്തിയിരുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ ആരാധക ശ്രദ്ധ നേടുന്നത്. നിക്കാഹ് ചടങ്ങില്‍ നവീന്റെ വധുവാണോ നസ്രിയയാണോ സുന്ദരിയെന്ന് പറയാന്‍ സാധിക്കാത്ത വിധം ഭംഗിയിലാണ് രണ്ടുപേരും തിളങ്ങുന്നത്. ചുറ്റും സന്തോഷം പങ്കുവെച്ച് നില്‍ക്കുന്ന കുടുംബാംഗങ്ങളേയും പ്രിയപ്പെട്ടവരേയും വീഡിയോ ദൃശ്യങ്ങളില്‍ കാണാനും സാധിക്കുന്നതാണ്.
നിക്കാഹ് ചടങ്ങ് കഴിഞ്ഞ ഉടന്‍ തന്നെ നസ്രിയയും ഫഹദും മടങ്ങുന്ന കാഴ്ചയും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. തന്റെ ഏറ്റവും പുതിയ വാഹനത്തിലാണ് ഫഹദ് നസ്രിയയേയും പ്രിയപ്പെട്ടവരേയും കൂട്ടിയെത്തിയത്. ഫഹദ് തന്നെയാണ് വീഡിയോയിലെ ഡ്രൈവിംഗ് സീറ്റിലുള്ളത്. നസ്രിയയുടെ പ്രിയപ്പെട്ടവരോടെല്ലാം യാത്ര പറഞ്ഞിറങ്ങുന്ന താരദമ്പതികളുടെ വീഡിയോയും നിക്കാഹ് ദൃശ്യങ്ങളില്‍ ആദ്യമെത്തിയിട്ടുണ്ട്. സാധാരണ നസ്രിയയുടേയും അനുജന്റെയും പിറന്നാള്‍ ആഘോഷങ്ങളാണ് ഇവരുടെ കുടുംബത്തില്‍ നിന്നും മിക്കവാറും പുറത്തു വരാറുള്ള സന്തോഷ വാര്‍ത്ത. അതേസമയം, നസ്രിയയുടെ വീട്ടില്‍ പത്തു വര്‍ഷത്തിനു ശേഷം വീണ്ടും കല്യാണമേളം ഉയരുമ്പോള്‍ അതിനെ വമ്പന്‍ ആഘോഷത്തോടെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം.
സൗബിന്‍ പ്രധാന കഥാപാത്രമായി എത്തിയ അമ്പിളി എന്ന ചിത്രത്തിലൂടെയാണ് നവീന്‍ അഭിനയ രംഗത്തേയ്ക്ക് എത്തിയത്. ഒരു പിറന്നാളിന് നവീനൊപ്പം നിന്ന് കേക്ക് മുറിക്കുന്ന ചിത്രങ്ങള്‍ നസ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അങ്ങനെയുള്ള ഒരു പിറന്നാള്‍ വിഡിയോ കണ്ടാണു സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജ് നവീനെ അമ്പിളിയിലേക്കു വിളിച്ചത്. സൗബിന്‍ ഷാഹിര്‍ ആണ് ആദ്യം വിളിച്ചത്: 'ഗപ്പി പോലൊരു ക്ലാസ് സിനിമയ്ക്കു ശേഷം ജോണ്‍ പോള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ ഒരു ക്യാരക്ടര്‍ ഉണ്ട്. നീ ചെയ്യുമോ?' എന്നായിരുന്നു ആ ചോദ്യം.
'സിനിമാ കുടുംബം' എന്നതൊക്കെ ശരിയാണെങ്കിലും നസ്രിയയും (ഫഹദ് ഫാസിലും ഫര്‍ഹാനുമൊക്കെ അഭിനയരംഗത്തുണ്ടെങ്കിലും സെറ്റുകള്‍ മാത്രം കണ്ടുള്ള പരിചയമേ നവീന് ഉണ്ടായിരുന്നുള്ളൂ. അന്ന് എറണാകുളത്തെ എസ്സിഎംഎസ് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ അവസാന വര്‍ഷ ബിആര്‍ക് വിദ്യാര്‍ഥിയായിരിക്കവേയാണ് സിനിമയിലേക്ക് എത്തിയത്. പിന്നീട് സി യു സൂണ്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. ആവേശത്തി്ല്‍ അസിസ്റ്റന്റ് ഡയറക്ടറായും നവീന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.