ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി കീര്‍ത്തി സുരേഷ്. സംവിധായകന്‍ അറ്റ്‌ലി നിര്‍മിക്കുന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റമെന്നാണ് റിപ്പോര്‍ട്ട്. കാലീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരുണ്‍ ധവാന്‍ നായകനാകുമെന്നാണ് സൂചന. കാലീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരുണ്‍ ധവാന്‍ നായകനാകുമെന്നാണ് സൂചന.
വരുണ്‍ പോലീസുകാരനായെത്തുന്ന ചിത്രത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രത്തെയാകും കീര്‍ത്തി അവതരിപ്പിക്കുക. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസം ആരംഭിക്കും. മൂന്ന് മാസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് പ?ദ്ധതി. ആക്ഷന്‍ എന്റര്‍ടെയ്നര്‍ വിഭാഗത്തിലുള്ള ചിത്രം അടുത്ത വര്‍ഷം മെയ് 31ന് റിലീസ് ചെയ്‌തേക്കും.
മഹാനടി, മിസ് ഇന്ത്യ, ദസറ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയാണ് കീര്‍ത്തി സുരേഷ് തെന്നിന്ത്യയില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. തീയേറ്ററില്‍ വമ്പന്‍ വിജയം കൊയ്ത മാമന്നനാണ് കീര്‍ത്തിയുടെ റിലീസായ അവസാന ചിത്രം. ടൊവിനോയോടെപ്പമുള്ള വാശി എന്ന ചിത്രമാണ് കീര്‍ത്തി അവസാമായി അഭിനയിച്ച മലയാള ചിത്രം.