സിനിമ പിന്നണി ഗാന ലോകത്ത് അത്ര സജീവമല്ല എങ്കിലും, സ്റ്റേജ് ഷോകളും മറ്റുമായി അമൃത സുരേഷ് തിരക്കിലാണ്. പാട്ടിനൊപ്പം, അമൃത വലിയ ദൈവഭക്തയാണ് എന്നതും ആരാധകര്‍ക്ക് അറിയാവുന്നതാണ്. അമൃത നടത്തുന്ന ക്ഷേത്ര ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ എല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. പൂജകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഒന്നും യാതൊരു കുറവും വരുത്താറില്ല.
തളര്‍ന്ന് പോകുമ്പോള്‍ ഇപ്പോഴും ആദ്യത്തെ ആശ്വാസം കണ്ടെത്തുന്നത് പ്രാര്‍ത്ഥനയിലൂടെയും ക്ഷേത്ര ദര്‍ശനത്തിലൂടെയുമാണെന്ന് ഗായിക തന്നെ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുള്ളതാണ്. ഇപ്പോഴിതാ 41 ദിവസത്തെ വ്രതം പൂര്‍ത്തിയാക്കിയതായി അറിയിച്ച് എത്തിയിരിക്കുകയാണ് അമൃത സുരേഷ്.
ആലുവ ശ്രീ ദത്ത ആഞ്ജനേയ ക്ഷേത്രത്തിന് മു്ന്നില്‍ നില്ക്കുന്ന ചിത്രം പങ്ക് വച്ചാണ് ഗായിക ഇക്കാര്യം അറിയിച്ചത്.വൃശ്ചിക മാസത്തില്‍ പൊതുവെ ശബരിമല കയറാന്‍ സാധിക്കാത്തവര്‍ 41 ദിവസം വ്രതം നോല്‍ക്കാറുണ്ട്. ആ വിശ്വാസത്തിലാവാം അമൃതയും 41 ദിവസം വ്രതമെടുത്തത്. മത്സ്യ- മാംസങ്ങള്‍ ഒഴിവാക്കി മനസ്സും ശരീരവും പൂര്‍ണമായും ശുദ്ധീകരിക്കാന്‍ ഈ 41 ദിവസത്തെ മെഡിറ്റേഷന്‍ നമ്മെ സഹായിക്കും എന്നാണ് വിശ്വാസം. ക്ഷേത്ര ദര്‍ശനം നടത്തിയാണ് അമൃത വ്രതം അവസാനിപ്പിച്ചത്. ക്ഷേത്രത്തിന് മുന്നില്‍ പ്രസാദവും കൈയ്യില്‍ പിടിച്ച് നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് അമൃത സുരേഷിന്റെ പോസ്റ്റ്.