നടി കീര്‍ത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡഡയില്‍ അടക്കം ചര്‍ച്ച് ചെയ്യുന്നത്. 15 വര്‍ഷമായി പ്രണയത്തിലായിരുന്ന കാമുകന്‍ ആന്റണി തട്ടിലുമായി വിവാഹം ഡിസംബര്‍ മാസത്തില്‍ നടക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 11,12 തീയതികളിലായിരിക്കും വിവാഹം നടക്കുക. ഗോവയില്‍ വച്ച് നടക്കുന്ന വിവാഹ ചടങ്ങളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമായിരിക്കും പങ്കെടുക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇവര്‍ പരിചയത്തിലാകുന്നത് കീര്‍ത്തി ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ്. ഈ സമയം കൊച്ചിയില്‍ കോളജ് വിദ്യാര്‍ഥിയായിരുന്നു ആന്റണി. ഇപ്പോള്‍ ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായി ആണ് ആന്റണി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇരുവരും ഔദ്യോഗികമായ വെളിപ്പെടുത്തല്‍ ഉടന്‍ നടത്തുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 2023ല്‍, തന്റെ സുഹൃത്തിനെ കാമുകന്‍ എന്ന് സൂചിപ്പിച്ച വന്ന റിപ്പോര്‍ട്ടിന് എതിരെ കീര്‍ത്തി രംഗത്ത് വന്നിരുന്നു. 'ഹഹഹ, എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട. എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാന്‍ ആരാണെന്ന് സമയമാകുമ്പോള്‍ വെളിപ്പെടുത്താം എന്നായിരുന്നു അപ്പോള്‍ കീര്‍ത്തി നല്‍കിയ പ്രതികരണം. പക്ഷെ അന്ന് കീര്‍ത്തിയുടെ പേരിനൊപ്പം ചേര്‍ന്ന് കേട്ട പേര് സുഹൃത്ത് ഫര്‍ഹാന്റെത് ആയിരുന്നു.
അടുത്തിടെ കീര്‍ത്തിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള സംവിധായകന്‍ ആലപ്പി അഷ്റഫ് സംസാരിച്ചിരുന്നു. ജാതിയും മതവും നോക്കുന്ന ആളല്ല കീര്‍ത്തി സുരേഷ്. ഉടനെ അത് എല്ലാവര്‍ക്കും മനസിലാകുമെന്ന് സംവിധായകന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞിരുന്നു. അന്ന് അദ്ദേഹം വിവാഹത്തിന്റെ സൂചനയാണ് നല്‍കിയിരുന്നത്. ചലച്ചിത്ര നിര്‍മ്മാതാവ് ജി സുരേഷ് കുമാറിന്റെയും നടി മേനകയുടെയും ഇളയ മകളാണ് കീര്‍ത്തി സുരേഷ്. 2000 കളുടെ തുടക്കത്തില്‍ ബാലതാരമായാണ് കീര്‍ത്തി സിനിമാ ലോകത്ത് തന്റെ കരിയര്‍ ആരംഭിച്ചത്. ഗീതാഞ്ജലി എന്ന മലയാള സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ അരങ്ങേറ്റം കുറിച്ചുകൊണ്ട് നായിക ആയി.
ഇന്ന്, തമിഴ്, തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ മുന്‍നിര നായികമാരില്‍ ഒരാള്‍ ആണ് കീര്‍ത്തി. ഇതിഹാസ താരം സാവിത്രിയുടെ ജീവിതകഥ പറയുന്ന മഹാനടിയിലെ അഭിനയത്തിന്കീര്‍ത്തിക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ഇപ്പോള്‍ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് കീര്‍ത്തി. വരുണ്‍ ധവാന്‍ നായകനാകുന്ന ബേബി ജോണ്‍ എന്ന ചിത്രത്തില്‍ നായികയായാണ് എത്തുന്നത്. തെരി സിനിമയുടെ ഹിന്ദി പതിപ്പാണ് ഇത്. അറ്റ്ലി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.