Latest News

12 കിലോയോളം ശരീര ഭാരം കൂടി; പ്രസവ സമയത്ത് പോലും ഞാനത്രയും ഭാരം കൂടിയിരുന്നില്ല; സ്ട്രസ്സ് ഈറ്റിങ്  ആയിരുന്നു;ഓകെ ആയതിന് ശേഷം ചിരിച്ച മുഖത്തോടെ ആയിരിക്കണം ഒരു തിരിച്ചുവരവ് എന്ന് കരുതിയിരുന്നു; ശില്പ്പബാല രോഗകാലത്തെക്കുറിച്ച് പങ്ക് വച്ചത്‌

Malayalilife
12 കിലോയോളം ശരീര ഭാരം കൂടി; പ്രസവ സമയത്ത് പോലും ഞാനത്രയും ഭാരം കൂടിയിരുന്നില്ല; സ്ട്രസ്സ് ഈറ്റിങ്  ആയിരുന്നു;ഓകെ ആയതിന് ശേഷം ചിരിച്ച മുഖത്തോടെ ആയിരിക്കണം ഒരു തിരിച്ചുവരവ് എന്ന് കരുതിയിരുന്നു;  ശില്പ്പബാല രോഗകാലത്തെക്കുറിച്ച് പങ്ക് വച്ചത്‌

ടെലിവിഷന്‍ ഷോകളില്‍ അവതാരകയായും സിനിമ നടിയായും പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് ശില്‍പ ബാല. യൂട്യൂബ് വ്ളോഗുകളിലൂടെ തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവച്ച് അവിടെയും നടി എത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി എല്ലാത്തില്‍ നിന്നും വലിയ ബ്രേക്ക് എടുത്ത് മാറി നില്‍ക്കുകയായിരുന്നു നടി. ഇപ്പോളിതാ അതിനു പിന്നിലുള്ള കാരണം വെളിപ്പെടുത്തുകയാണ് താരം.  

പുതിയ വീഡിയോയിലൂടെയാണ് തന്റെ രോഗാവസ്ഥയെക്കുറിച്ച് താരം പങ്ക് വച്ചത്.ഹൈഡ്രാഡൈനിറ്റിസ് സപ്പുറേറ്റീവ എന്ന അണ്ടറാം ഇഷ്യൂ ഉള്ളതായി രണ്ട് വര്‍ഷം മുന്‍പ് ഒരു വീഡിയോയില്‍ താരം വെളിപ്പെടുത്തിയിരുന്നു. അതിന്റെ സര്‍ജറിക്കു ശേഷമുണ്ടായ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളാണ് ഇടവേളയ്ക്ക് കാരണമെന്നാണ് താരം പറയുന്നത്. 

ഹൈഡ്രാഡൈനിറ്റിസ് സപ്പുറേറ്റീവ എന്ന അണ്ടറാം ഇഷ്യൂവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. അതിന്റെ അവസാനത്തെ ശസ്ത്രക്രിയ വിജയകരമായിരുന്നു. പക്ഷേ അതിന് ശേഷം നേരിട്ട മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ വീഡിയോ ചെയ്യാന്‍ സാധിച്ചില്ല. കംപ്ലീറ്റ് ആയി ഓകെ ആയതിന് ശേഷം ചിരിച്ച മുഖത്തോടെ ആയിരിക്കണം ഒരു തിരിച്ചുവരവ് എന്ന് കരുതിയിരുന്നു. 

ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ 12 കിലോയോളം ശരീര ഭാരം കൂടി. ഇമോഷണലി ഡൗണ്‍ ആയപ്പോള്‍ ഭക്ഷണം കഴിക്കുന്നത് മാത്രമാകുമല്ലോ നമുക്കൊരു ആശ്വാസം. അങ്ങനെ കഴിഞ്ഞ് വണ്ണം വച്ചു. എന്റെ പ്രസവ സമയത്ത് പോലും ഞാനത്രയും ഭാരം കൂടിയിരുന്നില്ല. സ്ട്രസ്സ് ഈറ്റിങ് ആയിരുന്നു. അതിനെ എല്ലാം മറികടക്കുകയാണ് ഇപ്പോള്‍... കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് താമസം മാറിയെന്നും മകളെ കൊച്ചിയിലെ സ്‌കൂളില്‍ ചേര്‍ത്തു...'' ശില്‍പ്പബാല പറയുന്നു. 

കൊച്ചിയിലേക്ക് താമസം മാറിയ വിശേഷവും നടി പങ്കുവയ്ക്കുന്നുണ്ട്. കണ്ണൂരില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളും മിസ്സ് ചെയ്യുന്നുണ്ട്. പക്ഷേ ധൈര്യത്തോടെ ജീവിതത്തിലെ ചില തീരുമാനങ്ങള്‍ എടുത്തില്ലെങ്കില്‍ മാറ്റമുണ്ടാവില്ല എന്ന് പറയുന്നത് പോലെയായിരുന്നു കൊച്ചിയിലേക്കുള്ള മാറ്റം. വീട്ടിലെ കാഴ്ചകളൊക്കെ വീഡിയോയില്‍ ശില്‍പ ബാല ഉള്‍പ്പെടുത്തിയിട്ടുണ്ട്. മകളെ കൊച്ചിയിലെ സ്‌കൂളിലേക്ക് മാറ്റി ചേര്‍ത്തു. ശാരീരികമായുള്ള ആരോഗ്യം വീണ്ടെടുക്കുന്നതിന് കൃത്യമായ വ്യായാമവും ഡയറ്റുമൊക്കെ ശില്‍പ ബാല ഫോളോ ചെയ്തു തുടങ്ങി.

Read more topics: # ശില്‍പ ബാല
Shilpa Bala about health

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES