Latest News

നിങ്ങള്‍ പെര്‍ഫെക്ട് മാച്ചാണ് നിങ്ങളൊന്നിച്ചതില്‍ ഒരുപാട് സന്തോഷംമെന്ന് കുറിച്ച് കല്യാണി; മാന്ത്രിക നിമിഷത്തിന് താനും സാക്ഷിയായെന്ന് നാനി; മുണ്ടുടുത്തെത്തി വിജയ്;  മലയാളികളുടെ പ്രിയ താരത്തിന്റെ വിവാഹ ജീവിതത്തിന് ആശംസകളുമായി താരലോകം; വിവാഹചിത്രത്തിലൂടെ ചര്‍ച്ചയായി നൈക്കും

Malayalilife
 നിങ്ങള്‍ പെര്‍ഫെക്ട് മാച്ചാണ് നിങ്ങളൊന്നിച്ചതില്‍ ഒരുപാട് സന്തോഷംമെന്ന് കുറിച്ച് കല്യാണി; മാന്ത്രിക നിമിഷത്തിന് താനും സാക്ഷിയായെന്ന് നാനി; മുണ്ടുടുത്തെത്തി വിജയ്;  മലയാളികളുടെ പ്രിയ താരത്തിന്റെ വിവാഹ ജീവിതത്തിന് ആശംസകളുമായി താരലോകം; വിവാഹചിത്രത്തിലൂടെ ചര്‍ച്ചയായി നൈക്കും

കാത്തിരുന്ന ഒരു വിവാഹമായിരുന്നു ഇന്നലെ നടന്നത്. നടി കീര്‍ത്തി സുരേഷിന്റെ പതിനഞ്ച് വര്‍ഷത്തെ പ്രണയത്തിന് ഇന്നലെ ഗോവയില്‍ സാഫല്യമാവുകയായിരുന്നു ആന്റണി തട്ടിലുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ വൈകുന്നേരത്തോടു കൂടെ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പിന്നാലെ ആശംസകളുടെ പ്രവാഹമാണ്. മലയാളം, തെലുങ്ക്, തമിഴ് ഇന്റസ്ട്രിയിലെ കീര്‍ത്തി സുരേഷിന്റെ അടുത്ത സുഹൃത്തുക്കളെല്ലാം ഗോവയില്‍ വച്ചുനടന്ന വിവാഹത്തില്‍ പങ്കെടുത്തിട്ടുണ്ട്.

സാമന്ത, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, രശ്മിക മന്ദാന, അദിതി റാവു ഹൈദാരി, മീര ജാസ്മിന്‍, അഹാന കൃഷ്ണ, കല്യാണി പ്രിയദര്‍ശന്‍, എന്നിങ്ങനെ ഇന്റസ്ട്രിയിലെ ഒട്ടുമിക്ക ആളുകളും ആശംസകളുമായി എത്തിയിട്ടുണ്ട്.


കീര്‍ത്തി സുരേഷ് ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ ആശംസകളുമായി മറ്റ് താരങ്ങളുമെത്തി. കല്യാണത്തിന് കീര്‍ത്തി കരഞ്ഞ നിമിഷത്തെ കുറിച്ചാണ് നാനി കുറിച്ചത്. നിറഞ്ഞ കീര്‍ത്തിയുടെ കണ്ണുകള്‍ ആന്റണി തുടയ്ക്കുന്ന ഒരു ഫോട്ടോയ്‌ക്കൊപ്പം, 'ഈ മാന്ത്രിക നിമിഷത്തിന് ഞാന്‍ സാക്ഷിയായിരുന്നു.. ഈ പെണ്‍കുട്ടി, ഈ വികാരം.. സ്വപ്നം' എന്നാണ് നാനിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 

വിവാഹഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും കീര്‍ത്തിക്ക് ആശംസ അറിയിച്ചെത്തിയിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ആശംസ നേര്‍ന്നത്. 

നിങ്ങളോളം പെര്‍ഫെക്ട് മാച്ചായവര്‍ വേറെയില്ല, നിങ്ങളൊന്നിച്ചതില്‍ എനിക്കൊരുപാട് സന്തോഷമുണ്ട്.  കാത്തിരിപ്പിനൊടുവില്‍ ഈ സുദിനമെത്തി അല്ലേ , കണ്‍ഗ്രാജുലേഷന്‍സ് ഗൈസ് എന്നാണയിരുന്നു കീര്‍ത്തിയുടെ വിവാഹ ചിത്രം പങ്കിട്ട് കല്യാണി കുറിച്ചത്. 

കീര്‍ത്തിയും കല്യാണിയും തമ്മില്‍ നല്ല സൗഹൃദമാണുളളത്. വിശേഷ ദിവസങ്ങളിലുള്‍പ്പെടെ ആശംസകളും സ്നേഹവും അറിയിച്ച് ഇരുവരും എത്താറുണ്ട്. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ കല്യാണിയും കീര്‍ത്തിയും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു.

വിജയ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ എത്തി. മുണ്ടുടുത്തായിരുന്നു ഇളയദളപതിയുടെ വരവ്. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. 

വിവാഹ ശേഷം വളര്‍ത്ത് നായ 'നൈക്കും' ആയിട്ടുള്ള ചിത്രവും കീര്‍ത്തി പങ്കുവച്ചു. .ഇതൊടെ നൈക്കും ശ്രദ്ധാ കേന്ദ്രമായി. നൈക്ക് എന്ന തന്റെ വളര്‍ത്തു നായയെ മകന്‍ എന്നാണ് പല അവസരങ്ങളിലും കീര്‍ത്തി സുരേഷ് വിശേഷിപ്പിച്ചിട്ടുള്ളത്. 

നൈക്കയ്ക്ക് വേണ്ടി ഒരു ഇന്‍സ്റ്റഗ്രാം പേജ് തന്നെ കീര്‍ത്തി സുരേഷ് ക്രിയേറ്റ് ചെയ്തിട്ടുണ്ട്. സ്വന്തം കുഞ്ഞിനെ പോലെ ഇഷ്ടപ്പെടുന്ന നൈക്കിന്റെ വിശേഷങ്ങളാണ് അതിലൂടെ പങ്കുവയ്ക്കുന്നത്. കേരളത്തിലാണ് നൈക്കയുള്ളത്. ഷൂട്ടിങ് സെറ്റില്‍ നൈക്കയെ മിസ്സ് ചെയ്യുന്നതിനെ കുറിച്ചും, ഇടയ്ക്ക് ലൊക്കേഷനിലേക്ക് നൈക്കയെ കൊണ്ടു പോകുന്നതിനെ കുറിച്ചുമൊക്കെ കീര്‍ത്തി വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. 

keerthi wedding wishes

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES