കേക്ക് കട്ട് ചെയ്യാനോ, മനസ്സറിഞ്ഞ് സന്തോഷിക്കുവാനോ ഉള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍; എന്നാല്‍ പിറന്നാളിന് എന്റെ മക്കളെന്നെ ശരിക്കും കരയിപ്പിച്ചു; ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം കേക്ക് മുറിച്ച് വീഡിയോയുമായി അഞ്ജു അരവിന്ദ്

Malayalilife
കേക്ക് കട്ട് ചെയ്യാനോ, മനസ്സറിഞ്ഞ് സന്തോഷിക്കുവാനോ ഉള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍; എന്നാല്‍ പിറന്നാളിന് എന്റെ മക്കളെന്നെ ശരിക്കും കരയിപ്പിച്ചു; ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം കേക്ക് മുറിച്ച് വീഡിയോയുമായി അഞ്ജു അരവിന്ദ്

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മാത്രമല്ല, സിനിമാ പ്രേമികളുടെ മനസിലും ഇടം നേടിയ നടിമാരില്‍ ഒരാളാണ് അഞ്ജു അരവിന്ദ്. നടി, നര്‍ത്തകി എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് അഞ്ജു. ടെലിവിഷന്‍ സീരിയലുകളിലും സജീവമാണ്. അടുത്തിടെയായിരുന്നു അഞ്ജുവിന്റെ 50-ാം പിറന്നാള്‍. ഇപ്പോഴിതാ, പിറന്നാള്‍ ദിവസം ഡാന്‍സ് ക്ലാസിനെത്തിയ അഞ്ജുവിന് കുട്ടികള്‍ നല്‍കിയ സര്‍പ്രൈസ് വീഡിയോയാണ് ഇപ്പോള്‍ നിറകണ്ണുകളോടെ പങ്കുവച്ചിരിക്കുന്നത്. പിറന്നാള്‍ ദിവസം തന്റെ ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ ഒരുക്കിയ സര്‍പ്രൈസ് തന്നെ കരയിപ്പിച്ചു കളഞ്ഞു എന്നാണ് അഞ്ജു പറയുന്നത്.

ഇത്തവണ പിറന്നാളിന് എന്റെ മക്കളെന്നെ ശരിക്കും കരയിപ്പിച്ചു. സങ്കടം കൊണ്ടല്ല കെട്ടോ, സന്തോഷം കൊണ്ട്. സത്യത്തില്‍ ഒരു കേക്ക് കട്ട് ചെയ്യാനോ, മനസ്സറിഞ്ഞ് സന്തോഷിക്കുവാനോ ഉള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. പക്ഷേ എന്റെ മക്കള്‍ സര്‍പ്രൈസ് ആഘോഷം പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നു.

പൊതുവെ, കണിശക്കാരിയായ ടീച്ചറാണ് ഞാന്‍. പക്ഷേ അവരുടെ കണ്ണിലെ സ്നേഹം കണ്ടപ്പോള്‍, പിറന്നാള്‍ ആഘോഷിക്കാന്‍ അവരെടുത്ത എഫേര്‍ട്ട് കണ്ടപ്പോള്‍ സന്തോഷം തോന്നി, കണ്ണു നിറഞ്ഞു,' അഞ്ജു പറഞ്ഞു.
ക്ലാസില്‍ വരാതിരുന്നാലോ ശ്രദ്ധിക്കാതിരുന്നാലോ ഒക്കെ അവരെ നല്ലപോലെ വഴക്കു പറയാറുണ്ട്. നാലഞ്ച് വര്‍ഷം മുമ്പ് പതിനാല് വയസുള്ള എന്റെ വിദ്യാര്‍ഥിയെ നല്ലപോലെ വഴക്കു പറഞ്ഞു. നല്ല കഴിവുള്ള കുട്ടി ഒട്ടും പ്രാക്ടീസ് ഇല്ലാതെയായിരുന്നു ക്ലാസിന് വന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയുടെ മാതാപിതാക്കള്‍ എന്നെ പരാതി പറയാനായി വിളിച്ചു.

എന്നെ തിരുത്താനായിരുന്നു അവരുടെ ശ്രമം. പക്ഷേ ന്യൂജനറേഷന്‍ ആയാലും കഴിവുള്ള കുട്ടികളെ ഇതുപോലെ തന്നെ നേരെയാക്കണമെന്നാണ് ഞാന്‍ മറുപടിയായി പറഞ്ഞത്. ഇന്ന് ഈ സംഭവം പറയാന്‍ ഒരു കാരണമുണ്ട്. ഈ പിറന്നാള്‍ ദിവസം എന്റെ കുഞ്ഞുങ്ങളുടെ കണ്ണിലെ സ്നേഹം കണ്ടപ്പോള്‍, പിറന്നാള്‍ ആഘോഷിക്കാന്‍ അവര്‍ എടുത്ത എഫേര്‍ട്ട് കണ്ടപ്പോള്‍ സന്തോഷം തോന്നി, കണ്ണു നിറഞ്ഞു.

ആത്മാര്‍ഥമായാണ് നമ്മള്‍ പഠിപ്പിക്കുന്നതെങ്കില്‍ അവരുടെ നന്മയാണ് ആഗ്രഹിക്കുന്നതെങ്കില്‍ എത്ര വഴക്കു പറഞ്ഞാലും നമുക്ക് അവരോടുള്ള സ്നേഹവും കരുതലും അവര്‍ തിരിച്ചറിയും' എന്നാണ് അഞ്ജു അരവിന്ദ് പറയുന്നത്. 

സിബി മലയില്‍ സംവിധാനം ചെയ്ത അക്ഷരം എന്ന ചിത്രത്തിലൂടെയായിരുന്നു അഞ്ജുവിന്റെ അരങ്ങേറ്റം. പാര്‍വതി പരിണയം, സുന്ദരി നീയും സുന്ദരന്‍ ഞാനും, അഴകിയ രാവണന്‍, സ്വപ്നലോകത്തെ ബാലഭാസ്‌കരന്‍, കല്യാണപിറ്റേന്ന്, ദോസ്ത എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അഞ്ജു പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സീരിയലുകളിലും സജീവമാവുകയായിരുന്നു. അന്‍വിക എന്നൊരു മകളാണ് അഞ്ജുവിനുള്ളത്. മകള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. ഇപ്പോള്‍ ബാംഗ്ലൂരിലാണ് നടി സെറ്റില്‍ ചെയ്തിരിക്കുന്നത്. 

ബാംഗ്ലൂരില്‍ സ്വന്തമായി ഡാന്‍സ് സ്‌കൂളും നടത്തുന്ന അഞ്ജു അരവിന്ദ് ലിവിംഗ് ടുഗെദറിലാണ് ഇപ്പോള്‍ കഴിയുന്നത്. പ്രശസ്ത എഴുത്തുകാരനും ഐടി ഉദ്യോഗത്തില്‍ നിന്നും വിരമിക്കുകയും ചെയ്ത കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ സഞ്ജയ് അമ്പലപ്പറമ്പത്ത് ആണ് നടിയുടെ ലിവിംഗ് ടുഗെദര്‍ ജീവിത പങ്കാളി. അഞ്ജു തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.

കണ്ണൂരില്‍ ജനിച്ചു വളര്‍ന്ന സഞ്ജയ് അമ്പലപ്പറമ്പത്ത് ഐടി മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്. യുഎസ്ടി ഗ്ലോബലില്‍ എച്ച്ആര്‍ മാനേജരായിരുന്ന സഞ്ജയ് പിന്നീട് നോര്‍ത്തേണ്‍ ട്രസ്റ്റ് എന്ന കമ്പനിയില്‍ സീനിയര്‍ എച്ച്ആര്‍ കണ്‍സള്‍ട്ടന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ അതില്‍ നിന്നെല്ലാം വിരമിച്ച് സഞ്ജയ് ഒരു എഴുത്തുകാരനും സോഷ്യല്‍ വര്‍ക്കറും അതിലുപരി നര്‍ത്തകനും ഒക്കെയായാണ് ഇപ്പോള്‍ ശ്രദ്ധേയനാകുന്നത്. കുട്ടിക്കാലം മുതലേ പരസ്പരം അറിയാവുന്നവരായിരുന്നു അഞ്ജുവും സഞ്ജയിയും. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആ കൂടിക്കാഴ്ച. സ്‌കൂളില്‍ വച്ചുണ്ടാകുന്ന അഞ്ജുവിന്റെ ആദ്യത്തെ ക്രഷ് എന്നു തന്നെ പറയാം. എന്നാല്‍ പിന്നീട് ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ പരസ്പരം എവിടെയാണെന്നു പോലുമറിയാതെ ജീവിതത്തിന്റെ ഇരുദിശകളിലായി.

ഡാന്‍സ് ക്ലാസില്‍ വച്ചുണ്ടായ ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം അപ്രതീക്ഷിതമായി വീണ്ടും കണ്ടുമുട്ടുകയായിരുന്നു. അതൊരു പുതിയ തുടക്കമായിരുന്നു. തുടര്‍ന്ന് അഞ്ജുവിന്റെ ജീവിതത്തിന് പുത്തന്‍ ദിശ നല്‍കുകയായിരുന്നു അദ്ദേഹം. ബാംഗ്ലൂരില്‍ അഞ്ജു അരവിന്ദ് എന്ന ഡാന്‍സ് അക്കാദമിയ്ക്ക് പേരിട്ടതും അതിനൊപ്പം നിന്നതും എല്ലാം സഞ്ജു ആണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ലിവിംഗ് ടുദെഗറിലുമാണ് ഇവര്‍. ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകള്‍ക്കും സഞ്ജയിക്കും ഒപ്പം സന്തോഷകരമായ ജീവിതമാണ് അഞ്ജു നയിക്കുന്നത്. നൃത്തത്തിന്റെ മേഖലയിലാണ് ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. പൂര്‍ണ പിന്തുണയേകി സഞ്ജയ് ഒപ്പമുള്ളതു തന്നെയാണ് അഞ്ജുവിന്റെ വിജയ രഹസ്യം. വിവാഹജീവിതത്തിലെ തകര്‍ച്ചകള്‍ക്കൊടുവിലാണ് അഞ്ജു സഞ്ജുവിനൊപ്പമുള്ള ജീവിതത്തിലേക്ക് കടന്നിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anju Aravind (@anju_aravind24)

 

anju aravind birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES