 
  തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ 1990 കളില്‍ നിറഞ്ഞു നിന്നിരുന്ന നടിയാണ് റവാലി. മലയാളികള്‍ക്ക് ഈ നടിയെ മനസിലാകണമെങ്കില്‍ മോഹന്‍ലാല്‍ നായകനായെത്തിയ പ്രജ എന്ന ചിത്രത്തിലെ 'ചന്ദനമണി സന്ധ്യകളില്‍' എന്ന പാട്ട് ഓര്‍ത്താല്‍ മതിയാകും. മോഹന്‍ലാലിനൊപ്പം ഈ പാട്ടില്‍ ചുവടുവച്ച റവാലി മലയാളികളുടെ ഒന്നടങ്കം മനം കവര്‍ന്നിരുന്നു.
ഒരു കാലത്ത് തിരക്കേറിയ നടിയായിരുന്നുവെങ്കിലും ഇപ്പോള്‍ 25 വര്‍ഷത്തോളമായി റവാലി സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തിട്ട്. ഇപ്പോഴിതാ റവാലിയുടെ ഒരു പുതിയ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. നടി റോജയ്‌ക്കൊപ്പമുള്ള റവാലിയുടെ വിഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് എത്തിയതായിരുന്നു ഇരുവരും.
എന്നാല്‍ വിഡിയോയിലുള്ള റവാലിയെ കണ്ടിട്ട് മനസിലാകുന്നേയില്ല എന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത്. നന്നായി വണ്ണം വച്ചാണ് റവാലിയെ വിഡിയോയില്‍ കാണാന്‍ കഴിയുക. ഒരു തരത്തിലും തിരിച്ചറിയാന്‍ പോലുമാകാത്ത വണ്ണം നടി മാറി പോയിരിക്കുന്നുവെന്നാണ് വിഡിയോയ്ക്ക് താഴെ പലരും കുറിക്കുന്നത്. ജഡ്ജ്‌മെന്റ്, മിസ്റ്റര്‍ ആന്‍ഡ് മിസിസ്, ദേവരാഗം എന്നീ മലയാള സിനിമകളിലു റവാലി അഭിനയിച്ചിട്ടുണ്ട്.
2011 ഓടെ സിനിമാ ജീവിതം ഉപേക്ഷിച്ച റവാലിയെ പിന്നെ അധികം ആരും കണ്ടിട്ടില്ല. 2007ലാണ് റവാലി നീലി കൃഷ്ണ എന്നയാളെ വിവാഹം കഴിക്കുന്നത്. ഹൈദരാബാദില്‍ നടന്ന വിവാഹ ചടങ്ങില്‍ വച്ച് താന്‍ സിനിമയില്‍ നിന്ന് വിരമിക്കുന്നതായി അവര്‍ അറിയിച്ചിരുന്നു.പിന്നെ ഇടയ്ക്ക് വീണ്ടും ചില തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചു. ശേഷം 2011ലാണ് അവര്‍ അവസാനമായി സ്‌ക്രീനില്‍ എത്തുന്നത്. റവാലി അഭിനയത്തിലേക്ക് മടങ്ങിയെത്തുമോ എന്നാണ് സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം ചോദിക്കുന്നത്.
നടി റോജയും റവാലിയും അടുത്ത സുഹൃത്തുക്കളാണ. ശരീരഭാരംമൂലം എല്ലാറ്റില്‍നിന്നും അകന്ന് വീട്ടിനുള്ളില്‍ കഴിഞ്ഞിരുന്ന റവാലിയെ ലൈംലൈറ്റിലേക്ക് മടക്കി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് റോജയും റവാലിയുടെ അമ്മയും