Latest News

ഇന്ത്യന്‍ വനിതാ സൂപ്പര്‍ ഹീറോയുമായി പ്രശാന്ത് വര്‍മ്മ; 'മഹാകാളി' യില്‍ നായികയായി ഭൂമി ഷെട്ടി 

Malayalilife
 ഇന്ത്യന്‍ വനിതാ സൂപ്പര്‍ ഹീറോയുമായി പ്രശാന്ത് വര്‍മ്മ; 'മഹാകാളി' യില്‍ നായികയായി ഭൂമി ഷെട്ടി 

ഹനുമാന്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിച്ച സംവിധായകന്‍ പ്രശാന്ത് വര്‍മയുടെ രചനയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ 'മഹാകാളി'യിലെ നായികയായി ഭൂമി ഷെട്ടി. ചിത്രത്തിലെ നായികയെ അവതരിപ്പിച്ചു കൊണ്ടുള്ള പോസ്റ്റര്‍ പുറത്ത്. ഇന്ത്യന്‍ സിനിമയിലേക്ക് ഒരു വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ മൂന്നാം ചിത്രമായി ആണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപര്‍ണ്ണ കൊല്ലുരുവാണ്. ആര്‍കെഡി സ്റ്റുഡിയോയുടെ ബാനറില്‍ റിവാസ് രമേശ് ദുഗ്ഗല്‍ നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആര്‍കെ ദുഗ്ഗല്‍.

ചിത്രത്തിന്റെ 50% ചിത്രീകരണം ഇതിനോടകം പൂര്‍ത്തിയായി. ഇപ്പോള്‍ ഹൈദരാബാദില്‍ പ്രത്യേകമായി നിര്‍മ്മിച്ച ഒരു വമ്പന്‍ സെറ്റിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. കഥയുടെ ആധികാരികതയും സത്തയും ഉള്‍ക്കൊള്ളുന്ന രീതിയില്‍, ഒരു പുതുമുഖത്തെ നായികയായി അവതരിപ്പിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം സിനിമാ ലോകത്ത് ഒരു വിപ്ലവം സൃഷ്ടിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആത്മീയതയും പുരാണവും സമകാലിക പ്രശ്‌നങ്ങളുമായി സംയോജിപ്പിച്ച് കൊണ്ടാണ് 'മഹാകാളി' ഒരുക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ സ്റ്റീരിയോടൈപ്പുകള്‍ തകര്‍ത്ത് കൊണ്ട്, ഈ ശക്തമായ സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലൂടെ കറുത്ത നിറമുള്ള ഒരു നായികയെ സൂപ്പര്‍ഹീറോ മഹാകാളി ആയി അവതരിപ്പിക്കുകയാണ്. 

കാളി ദേവിയുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്. മഹാകാളിയുടെ ആദ്യ രൂപം അതിന്റെ ദൈവിക തീവ്രതയും സൌന്ദര്യവും കൊണ്ട് തല്‍ക്ഷണം ശ്രദ്ധ ആകര്‍ഷിക്കുന്നു. ജ്വലിക്കുന്ന ചുവന്ന നിറം, ആഴത്തിലുള്ള സ്വര്‍ണ്ണം എന്നിവയുടെ ഷേഡുകളില്‍ ആണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭൂമി ഷെട്ടിയെ പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. ദേവിയുടെ സത്തയെ പ്രതിഫലിപ്പിക്കുന്ന ഒരു പ്രതീകാത്മക ശക്തി, ഈ ലുക്കിലൂടെ ഭൂമി ഷെട്ടിയില്‍ കാണാന്‍ സാധിക്കും. പരമ്പരാഗത ആഭരണങ്ങളും പവിത്രമായ അടയാളങ്ങളും കൊണ്ട് അലങ്കരിച്ച നായികയുടെ രൂപവും അവളുടെ തുളച്ചുകയറുന്ന നോട്ടവും, മഹാകാളിയുടെ ശാശ്വതമായ ദ്വൈതതയുടെ നാശത്തെയും പുനര്‍ജന്മത്തെയും പ്രതീകപ്പെടുത്തുന്ന കോപവും കൃപയും ആണ് കാണിച്ചു തരുന്നത്.


ഹനുമാനില്‍ ആരംഭിച്ച, പ്രശാന്ത് വര്‍മ്മയുടെ എക്കാലവും വികസിച്ചുകൊണ്ടിരിക്കുന്ന സിനിമാറ്റിക് യൂണിവേഴ്‌സിലെ അടുത്ത അധ്യായമായി ആണ് 'മഹാകാളി'യുടെ പോസ്റ്റര്‍ പുറത്തു വിട്ടത്. 'ഫ്രം ദ യൂണിവേഴ്‌സ് ഓഫ് ഹാനുമാന്‍' എന്ന ടാഗ്ലൈന്‍, ഈ യൂണിവേഴ്‌സിലെ ആഖ്യാനത്തിന്റെ തുടര്‍ച്ചയെ സൂചിപ്പിക്കുക മാത്രമല്ല,  വിശ്വാസത്തില്‍ വേരൂന്നിയതും ആധുനിക സിനിമാ രംഗത്തിനായി രൂപകല്‍പ്പന ചെയ്തതുമായ ഇന്ത്യയുടെ സ്വന്തം പുരാണ സൂപ്പര്‍ഹീറോ യൂണിവേഴ്‌സിനെ കുറിച്ചുള്ള വലിയ പ്രതീക്ഷകള്‍ സൃഷ്ടിക്കുന്ന ഒരു പുരാണ ക്രോസ്ഓവര്‍ വാഗ്ദാനം ചെയ്യുക കൂടിയാണ് ചെയ്യുന്നത്. ഇന്ത്യന്‍, വിദേശ ഭാഷകളില്‍ ഐമാക്‌സ് ത്രീഡി ഫോര്‍മാറ്റിലാകും ചിത്രം പുറത്തു വരിക. 

രചന- പ്രശാന്ത് വര്‍മ്മ, സംഗീതം- സ്മാരന്‍ സായ്, ക്രിയേറ്റീവ് ഡയറക്ടര്‍- സ്‌നേഹ സമീറ, തിരക്കഥാകൃത്ത്- സ്‌ക്രിപ്റ്റ്‌സ് വില്ലെ , പ്രൊഡക്ഷന്‍ ഡിസൈനര്‍- ശ്രീ നാഗേന്ദ്ര തംഗല, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- വെങ്കട് കുമാര്‍ ജെട്ടി, പബ്ലിസിറ്റി ഡിസൈനര്‍- അനന്ത് കാഞ്ചര്‍ല, പിആര്‍ഒ- ശബരി .

Read more topics: # 'മഹാകാളി
bhoomi shetty with prasanth varma

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES