കാവ്യാമാധവന് ഇന്ന് പിറന്നാള്‍..! മഹാലക്ഷ്മിക്കൊപ്പം അടിച്ചുപൊളിച്ച് ആഘോഷം.!

Malayalilife
topbanner
കാവ്യാമാധവന് ഇന്ന് പിറന്നാള്‍..! മഹാലക്ഷ്മിക്കൊപ്പം അടിച്ചുപൊളിച്ച് ആഘോഷം.!

ടന്‍ ദിലീപും കാവ്യയും വിവാഹജീവിതത്തിലേക്ക് കടന്നിട്ട് ഈ നവംബറില്‍ മൂന്നുവര്‍ഷം തികയുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇവരുടെ ജീവിതത്തിന് പൂര്‍ണതയേകി മകള്‍ മഹാലക്ഷ്മി എത്തിയത്. ഇന്ന് സെപ്റ്റംബര്‍ 19ന് കാവ്യ തന്റെ 35ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. മകള്‍ എത്തിയ ശേഷമുള്ള ആദ്യ പിറന്നാള്‍ ദമ്പതികള്‍ ഗംഭീരമായി തന്നെ ആഘോഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.

ബാലതാരമായി സിനിമയിലെത്തി, നായികാനിരയിലേക്കുയര്‍ന്ന്, വിലയേറിയ താരമായി വളര്‍ന്ന കാവ്യയുടെയും മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപിന്റെയും ആദ്യത്തെ കണ്‍മണിയാണ് മഹാലക്ഷ്മി. മകള്‍ പിറന്ന ശേഷമുള്ള കാവ്യയുടെ ആദ്യത്തെ ജന്‍മദിനം അതുകൊണ്ടു തന്നെ കുടുംബത്തിലും വലിയ ആഘോഷവും സന്തോഷവുമാണ് സമ്മാനിക്കുന്നത്.

മലയാള പ്രേക്ഷകര്‍ കാത്തിരുന്ന വിവാഹമായിരുന്നു ദിലീപ് കാവ്യ ജോഡികളുടേത്. കാവ്യയുമൊത്തുള്ള 20- വര്‍ഷത്തെ സിനിമാ ജീവിതത്തിന് ശേഷമാണ് സിനിമയിലെന്ന പോലെ ഇരുവരും ജീവിതത്തിലും ഒരുമിച്ചത്.  അമ്പത് വയസിനോട് അടുക്കുന്ന ദിലീപിന് ആദ്യഭാര്യ മഞ്ജുവിലുണ്ടായ മകള്‍ മീനാക്ഷിക്ക് പിന്നാലെയാണ് ഒരു കാവ്യയുടെ മകള്‍ കൂടി മീനാക്ഷിക്ക് കൂട്ടായി എത്തിയത്. മകള്‍ ജനിച്ചപ്പോള്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്താണ് താരം കാവ്യക്ക് സമീപം ചിലവിട്ടത്. ഓണവും ഇത്തവണ മക്കള്‍ക്കൊപ്പമാണ് ദിലീപ് ആഘോഷിച്ചത്. ബേബി ഷവര്‍ ചിത്രങ്ങള്‍ പുറത്തുവന്നപ്പോഴാണ് കാവ്യ ഗര്‍ഭിണിയാണെന്ന കാര്യം ആരാധകര്‍ അറിഞ്ഞത്.

കഴിഞ്ഞ വര്‍ഷം പിറന്നാളിനൊപ്പമായാണ് കാവ്യ മാധവന്‍ ബേബി ഷവര്‍ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇന്ന് 35ാം പിറന്നാളില്‍ നിരവധി പേരാണ് ഇതിനോടകം പ്രിയ താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. 2016 നവംബര്‍ 25നാണ് ദിലീപും കാവ്യ മാധവനും വിവാഹിതരായത്. ഇത്തവണ കാവ്യയ്ക്കും ദിലീപിനുമൊപ്പം മഹാലക്ഷ്മിയും കൂട്ടിനുണ്ട്. വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്മിയുടെ ജനനം. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറിനില്‍ക്കുകയാണെങ്കിലും പൊതുപരിപാടികളിലും മറ്റും കാവ്യ എത്താറുണ്ട്.

അടുത്തിടെ, ലാല്‍ ജോസിന്റെ മകളായ ഐറിന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനായി കാവ്യ മാധവന്‍ എത്തിയിരുന്നു. കുഞ്ചാക്കോ ബോബന്റെ മകനായ ഇസഹാക്കിന്റെ മാമോദീസ ചടങ്ങില്‍ പങ്കെടുക്കാനും കാവ്യ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അതിനിടയിലും മഹാലക്ഷ്മിയെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതുവരെ മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടില്ല. കുട്ടിയുടെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ ഫോട്ടോ പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. 

kavyamadhavan celebrates her 35th birthday

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES