ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കരീനയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുമെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് സൂപ്പര്‍നായിക രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപി ബോളിവുഡ് താരം മാധുരി ദീക്ഷിതിനെ മത്സരിപ്പിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കരീന കപൂറിെന മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസും തയാറെടുക്കുന്നതായി വാര്‍ത്തകള്‍ വന്നത്.
എന്നാല്‍ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കരീന. ഒരാളും ഇത്തരമൊരു കാര്യത്തിനായി തന്നെ സമീപിച്ചിട്ടു പോലുമില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നുമാണ് കരീന പറയുന്നത്. തുടര്‍ന്നും സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ചിലര്‍ രാഹുല്‍ ഗാന്ധിയോട് കരീനയുടെ പേര് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്തകള്‍ വന്നതെന്നാണ് സൂചന.
സിനിമാ-കായിക മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖരുടെ പേരുകള്‍ ബിജെപി പട്ടികയില്‍ ഉള്‍പ്പെടുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് കരീനയെ മത്സരിപ്പിക്കുമെന്ന റിേപ്പാര്‍ട്ടും പുറത്തു വന്നത്. ഭോപ്പാലിലെ രാജകുടുംബാംഗവും കോണ്‍ഗ്രസ് നേതാവുമായിരുന്ന മുന്‍ ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ മകന്‍ സെയ്ഫ് അലി ഖന്റെ ഭാര്യ കൂടിയാണ് കരീന. വ്യാജവാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍.