മലയാളികളുടെ ഇഷ്ട താരപുത്രിയാണ് കല്യാണി.സംവിധായകന് പ്രിയദര്‍ശന്റെയും ലിസിയുടെയും മൂത്തമകളാണ് കല്യാണി. മാതാപിതാക്കളുടെ പാതയിലൂടെ സഞ്ചരിച്ച് സിനിമയിലേക്ക് എത്തിയ കല്യാണി ഇന്ന് തെന്നിന്ത്യയില്‍ ഒത്തിരി ആരാധകരുള്ള ഒരു യുവനടിയാണ്.
കല്യാണിയും പ്രണവും ഇപ്പോള്‍ ഒരുമിച്ച് സിംഗപ്പൂരിലേക്ക് നടത്തിയ യാത്ര ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കല്യാണി തന്നെയാണ് ഈ കാര്യം സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളോടൊപ്പം പങ്കുവച്ചിരിക്കുന്നത്. പ്രണവിനോടൊപ്പം ചേര്‍ന്ന് നില്ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ആദ്യം പ്രണവന് സിംഗപ്പൂര്‍ എത്തിയത് പിന്നാലെയാണ് കല്യാണി എത്തിയത്.
ഇരുവരുടെയും ചിത്രം കണ്ടതോടെ അപ്പുവിന് ഒരു ജീവിതം കൊടുത്തുകൂടെ.. നിങ്ങളെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ- എന്നുള്ള കമന്റുകളാണ് നിറയുന്നത്.
ആദിയിലൂടെ പ്രണവ് നായകനായി അരങ്ങേറിയപ്പോള്‍ തെലുങ്ക് ചിത്രമായ ഹലോയിലൂടെയായിരുന്നു കല്യാണിയുടെ അരങ്ങേറ്റം.