Latest News

എനിക്കേറെ പ്രിയപ്പെട്ട മെലനിയെ എന്റെ സഹോദരിയായി ലഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്; സഹോദരന്റെ വിവാഹം കഴിഞ്ഞ സന്തോഷം പങ്ക് വച്ച് കല്യാണി പ്രിയദര്‍ശന്‍

Malayalilife
 എനിക്കേറെ പ്രിയപ്പെട്ട മെലനിയെ എന്റെ സഹോദരിയായി ലഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്; സഹോദരന്റെ വിവാഹം കഴിഞ്ഞ സന്തോഷം പങ്ക് വച്ച് കല്യാണി പ്രിയദര്‍ശന്‍

പ്രിയദര്‍ശന്റെയും ലിസിയുടെയും മകന്‍ സിദ്ധാര്‍ഥ് പ്രിയദര്‍ശന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. വീട്ടില്‍ സ്വകാര്യമയി നടന്ന ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. സിദ്ധാര്‍ഥിന്റെ ഭാര്യ മെലനിയെ കുറിച്ചുള്ള കല്യാണി പ്രിയദര്‍ശന്റെ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. 

ആഗ്രഹിച്ചിരുന്നതുപോലെ ഒരു സഹോദരിയായി മെലനിയെ കിട്ടിയതില്‍ വലിയ സന്തോഷമുണ്ട് എന്നാണ് കല്യാണി കുറിച്ചത്.ജനുവരി മൂന്നിനാണ് സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകന്‍ സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ വിവാഹിതനായത്. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ്‌സ് പ്രൊഡ്യൂസറുമായ മെര്‍ലിനാണ് വധു.

സഹോദരന്റെ വിവാഹം ഏറെ സ്വകാര്യമായ ചടങ്ങിലാണ് നടത്തിയതെന്നും എല്ലാവരുടെയും അനുഗ്രഹമുണ്ടാകണമെന്നും കല്യാണി കുറിച്ചു.
എന്റെ സഹോദരന്റെ വിവാഹം ഏറ്റവും അടുത്ത കുടുംബങ്ങള്‍ മാത്രമുള്‍പ്പെടുന്ന ഒരു സ്വകാര്യ ചടങ്ങില്‍ ഞങ്ങള്‍ ആഘോഷിച്ചു. എനിക്കേറെ പ്രിയപ്പെട്ട മെലനിയെ എന്റെ സഹോദരിയായി ലഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. നിങ്ങളേവരുടെയും അനുഗ്രഹാശിസുകള്‍ ഞങ്ങളുടെ കുടുംബത്തിനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'. - കല്യാണി പ്രിയദര്‍ശന്‍ പറയുന്നു.

ചെന്നൈയിലെ ഫ്ളാറ്റില്‍ നടന്ന വിവാഹ ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്ല്യാണിയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ വിഷ്വല്‍ എഫക്റ്റ്‌സ് സിദ്ധാര്‍ഥിന്റെ നേതൃത്വത്തിലാണ് പൂര്‍ത്തിയാക്കിയത്. അമേരിക്കയില്‍ ഗ്രാഫിക്‌സ് കോഴ്‌സ് പൂര്‍ത്തിയാക്കിയതിനു ശേഷമാണ് സിദ്ധാര്‍ഥ് മരക്കാര്‍ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. മരക്കാറിന് ലഭിച്ച മൂന്ന് ദേശീയ പുരസ്‌കാരങ്ങളില്‍ ഒന്ന് വിഷ്വല്‍ എഫക്റ്റ്‌സിനായിരുന്നു.

 

kalyani priyadarsan shares brothers marriage note

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES